#Gangsterattack | സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ഗുണ്ടാ ആക്രമണം, ഓഫീസ് തല്ലി തകർത്തു

#Gangsterattack | സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ഗുണ്ടാ ആക്രമണം, ഓഫീസ് തല്ലി തകർത്തു
Nov 18, 2024 07:39 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com) സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ഗുണ്ടാ ആക്രമണം. മൂന്നംഗ സംഘമാണ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഓഫീസ് തല്ലി തകർത്തത്.

ഇതേ സംഘം കഴിഞ്ഞ ദിവസങ്ങളിൽ പഴുവിൽ സുബ്രമണ്യ സ്വാമി ക്ഷേത്രം ഉപദേശക സമിതി അംഗങ്ങളുടെ വീടുകളും തല്ലി തകർത്തിരുന്നു.

ഓഫീസിന്റെ ജനൽ പാളികളും, മുൻ വശത്തെ വാതിലും ഫർണീച്ചറുകളും കൊടിമരവും ഗുണ്ടാ സംഘം അടിച്ചു തകർത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

മൂന്നംഗ സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഓഫീസ് തല്ലി തകർക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് പഴുവിൽ സുബ്രമണ്യ സ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി എ ദേവീദാസിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.

വീടിന്റെ മുൻ വശത്തെ വാതിൽ ഇരുമ്പ് പൈപ്പ് കൊണ്ടടിച്ച് കേട് വരുത്തി. വീടിന് മുന്നിലുണ്ടായിരുന്ന രണ്ട് ബൈക്കുകളും അടിച്ച് തകർത്തു. ഈ സംഘം ദേവസ്വം ഓഫീസിലെത്തി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീഷണി മുഴക്കിയതായും പരാതിയുണ്ട്.

ക്ഷേത്രം ഉപദേശക സമിതി അംഗവും സി പി ഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എ ബി ജയപ്രകാശിന്റെയും വീടിന് നേരെയും അന്ന് ആക്രമണമുണ്ടായി.

പഴുവിൽ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷത്തിനിടെ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു.

ഇതിൽ പ്രതിയായ യുവാവ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തുടർച്ചയായി ആക്രമണം ഉണ്ടായിട്ടുള്ളതെന്ന് പറയുന്നു.

#Gangster #attack #CPI #Kurumpilav #local #committee #office.

Next TV

Related Stories
#congress | മോദിയെ വിശ്വസിക്കുന്നെങ്കിൽ ഇനി 12 മണിക്കൂർ ഉറങ്ങരുത്; യോ​ഗിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺ​ഗ്രസ്

Nov 18, 2024 09:22 PM

#congress | മോദിയെ വിശ്വസിക്കുന്നെങ്കിൽ ഇനി 12 മണിക്കൂർ ഉറങ്ങരുത്; യോ​ഗിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺ​ഗ്രസ്

ഇനി 12 മണിക്കൂർ ശേഷിക്കുന്നു, മോദിജിയെ വിശ്വസിക്കുന്നെങ്കിൽ അർധരാത്രി വരെ ഉറങ്ങരുത്, കോൺ​ഗ്രസ് കേരള എക്സിൽ...

Read More >>
#court | രണ്ടു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്,  അമ്മയ്ക്കും രണ്ടാനച്ഛനും ജീവപര്യന്തം

Nov 18, 2024 09:11 PM

#court | രണ്ടു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്, അമ്മയ്ക്കും രണ്ടാനച്ഛനും ജീവപര്യന്തം

പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. ആറാം അ‍ഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതികളെ...

Read More >>
#arathideath | മരണ ദൃശ്യങ്ങൾ തൽസമയം; ആരതിയുടെ മൊബൈല്‍ ഫോൺ നാദാപുരം പൊലീസ് കസ്റ്റഡിയിൽ

Nov 18, 2024 08:28 PM

#arathideath | മരണ ദൃശ്യങ്ങൾ തൽസമയം; ആരതിയുടെ മൊബൈല്‍ ഫോൺ നാദാപുരം പൊലീസ് കസ്റ്റഡിയിൽ

വിവാഹ ഒരുങ്ങൾക്കിടെയാണ് പെൺകുട്ടിയുടെ മരണം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഓടുമേഞ്ഞ വീടിൻ്റെ അടുക്കളയിൽ മകളെ അമ്മ തൂങ്ങിമരിച്ച നിലയിൽ...

Read More >>
#wildelephant |  പരാതി തിരയാനെത്തി, കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് പരിക്കേറ്റു

Nov 18, 2024 08:01 PM

#wildelephant | പരാതി തിരയാനെത്തി, കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് പരിക്കേറ്റു

വെള്ളി മുറ്റം ഏറമ്പാടം വനമേഖലയിൽ കാട്ടാനയെ തിരയുന്നതിനിടയിലാണ് മുളംകാട്ടിൽ മറഞ്ഞിരുന്ന കാട്ടാന ഹരീഷിനെ...

Read More >>
#lifeimprisonment | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; 37- കാരന് ജീവപര്യന്തം കഠിനതടവും 11 വർഷം അധിക തടവും ശിക്ഷ

Nov 18, 2024 07:59 PM

#lifeimprisonment | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; 37- കാരന് ജീവപര്യന്തം കഠിനതടവും 11 വർഷം അധിക തടവും ശിക്ഷ

പിഴത്തുക അതിജീവതക്ക് നൽകാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശവും...

Read More >>
Top Stories










Entertainment News