#shock | പാചകം ചെയ്യുന്നതിനിടെ ഇലക്ട്രിക് റൈസ് കുക്കറിൽ നിന്ന് ഷോക്കേറ്റു, വയോധികന് ദാരുണാന്ത്യം

#shock | പാചകം ചെയ്യുന്നതിനിടെ ഇലക്ട്രിക് റൈസ് കുക്കറിൽ നിന്ന് ഷോക്കേറ്റു,  വയോധികന് ദാരുണാന്ത്യം
Nov 18, 2024 03:51 PM | By Susmitha Surendran

ഹൈദരാബാദ്: (truevisionnews.com) പാചകം ചെയ്യുന്നതിനിടെ ഇലക്ട്രിക് റൈസ് കുക്കറിൽ നിന്ന് ഷോക്കേറ്റ് 82 വയസുകാരന് ദാരുണാന്ത്യം.

ഹൈദരാബാദിലെ വികരാബാദിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വികരാബാദ് ഗാന്ധിനഗർ സ്വദേശിയായ കൊല്ലുരു സോമേഷ് ആണ് മരിച്ചത്.  വൈദ്യുതാഘാതമേറ്റതാണ് വയോധികന്റെ മരണ കാരണമായെന്നാണ് കണ്ടെത്തൽ.

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അദ്ദേഹത്തെ പിറ്റേ ദിവസം രാവിലെ കാണാതായപ്പോൾ അന്വേഷിച്ചു ചെന്ന അയൽക്കാരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ തനിച്ച് താമസിക്കുന്ന അദ്ദേഹം വീട്ടുജോലികളെല്ലാം തനിച്ചാണ് ചെയ്തിരുന്നത്. രാത്രി എട്ട് മണിയോടെ റൈസ് കുക്കറിൽ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു.

ഇതിനിടെ കുക്കറിൽ നിന്ന് തീപ്പൊരിയുണ്ടായി. ഇത് പരിശോധിക്കാൻ അടുത്തേക്ക് ചെന്നപ്പോഴാണ് ഷോക്കേറ്റത്. കുക്കറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമായതെന്നാണ് പൊലീസിന്റെ അനുമാനം.

സംഭവത്തിൽ സോമേഷിന്റെ മരുമകൻ അഷോക് കുമാർ പൊലീസിൽ പരാതി നൽകി. ഇത് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്ന് പെൺമക്കളുള്ള സോമേഷിന്റെ ഭാര്യ രണ്ട് വർഷം മുമ്പ് മരണപ്പെട്ടിരുന്നു.



#82 #year #old #man #died #after #being #shocked #electric #rice #cooker #cooking.

Next TV

Related Stories
#hair | സ്‌കൂള്‍ അസംബ്ലിക്കെത്താന്‍ വൈകി; 18 വിദ്യാര്‍ഥിനികളുടെ മുടിമുറിച്ച് അധ്യാപിക, നടപടി വിവാദത്തില്‍

Nov 18, 2024 05:17 PM

#hair | സ്‌കൂള്‍ അസംബ്ലിക്കെത്താന്‍ വൈകി; 18 വിദ്യാര്‍ഥിനികളുടെ മുടിമുറിച്ച് അധ്യാപിക, നടപടി വിവാദത്തില്‍

മുടി മുറിച്ച വിവരം വിദ്യാര്‍ഥിനികള്‍ മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം...

Read More >>
#Beaten | ഹോംവര്‍ക്ക് ചെയ്തില്ല; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരന്റെ കണ്ണിന് ഗുരുതരപരിക്ക്

Nov 18, 2024 04:02 PM

#Beaten | ഹോംവര്‍ക്ക് ചെയ്തില്ല; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരന്റെ കണ്ണിന് ഗുരുതരപരിക്ക്

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അര്‍വാള്‍ എസ്പി രാജേന്ദ്ര കുമാര്‍ ഭീല്‍സെയ്ദ്...

Read More >>
#attack |  ചായയില്ലെന്ന് പറഞ്ഞതിന് ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം, അന്വേഷണം

Nov 18, 2024 02:06 PM

#attack | ചായയില്ലെന്ന് പറഞ്ഞതിന് ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം, അന്വേഷണം

ചായ വേണമെന്ന് ആവശ്യപ്പെട്ട സംഘം ജീവനക്കാരോട്...

Read More >>
#accidentcase | സി.സി.ടി.വിയിൽ കുടുങ്ങി; കാറപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

Nov 18, 2024 01:55 PM

#accidentcase | സി.സി.ടി.വിയിൽ കുടുങ്ങി; കാറപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ട കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

പൊലീസ് റിപ്പോർട്ടുകൾ പ്രകാരം, മുഹമ്മദ് ഹുസൈൻ ബേലാപ്പുവിൽ ബൈക്കിൽ പോകുമ്പോൾ അമിതവേഗതയിലെത്തിയ പ്രജ്വൽ ഷെട്ടി ഓടിച്ച എസ്.യു.വി കാർ ഇടിച്ച്...

Read More >>
#clash |  പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; വധുവിന്റെ ബന്ധുക്കള്‍ക്ക് നേരെ കാറോടിച്ച് കയറ്റി വരന്റെ ബന്ധു

Nov 18, 2024 01:43 PM

#clash | പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; വധുവിന്റെ ബന്ധുക്കള്‍ക്ക് നേരെ കാറോടിച്ച് കയറ്റി വരന്റെ ബന്ധു

പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അനിഷ്ടസംഭവത്തിന്...

Read More >>
Top Stories