#hartal | ഉരുൾ‌പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര അവഗണന; എൽഡിഎഫും, യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ

#hartal | ഉരുൾ‌പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര അവഗണന; എൽഡിഎഫും, യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ
Nov 18, 2024 07:20 PM | By VIPIN P V

കൽപറ്റ: (truevisionnews.com) ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ.

പുനരധിവാസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്.

പിന്നാലെ ഉരുൾപൊട്ടൽ പുനരധിവാസത്തിന് ഫണ്ട് നൽകാത്ത കേന്ദ്ര നയത്തിനെതിരെ എൽഡിഎഫും ഹർത്താൽ പ്രഖ്യാപിക്കുകയായിരന്നു.

രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവ സഹകരിക്കും.

ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ജില്ലയില്‍ മുഴുവന്‍ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാര്‍, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വേണുഗോപാല്‍ കിഴിശേരി എന്നിവർ അറിയിച്ചു.

ജില്ലയില്‍ സ്വകാര്യ ബസുകള്‍ നാളെ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.കെ.ഹരിദാസ് പറഞ്ഞു.

ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പുലര്‍ച്ചെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

ഹര്‍ത്താലിന്റെ ഭാഗമായി നാളെ രാവിലെ 10ന് കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫിസുകള്‍ക്കു മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുമെന്ന് ജില്ലാ കണ്‍വീനര്‍ പി.ടി.ഗോപാലക്കുറുപ്പ്, ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജി എന്നിവര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഓടുന്ന വാഹനങ്ങൾ, ഉദ്യോഗസ്ഥർ, ശബരിമല തീർഥാടകർ, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പാൽ, പത്രം, വിവാഹ സംബന്ധമായ യാത്രകൾ തുടങ്ങിയവ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായും യുഡിഎഫ് ഭാരവാഹികൾ അറിയിച്ചു.

#Central #Negligence #Landslide #Disaster #LDF #UDF #announce #hartal #tomorrow #Wayanad

Next TV

Related Stories
#case | പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലീസ്

Nov 18, 2024 10:05 PM

#case | പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലീസ്

പൂജ ചെയ്യാൻ അമ്പലത്തിലെത്തിയ പട്ടികജാതിക്കാരനായ യുവാവാണ് അധിക്ഷേപം...

Read More >>
#congress | മോദിയെ വിശ്വസിക്കുന്നെങ്കിൽ ഇനി 12 മണിക്കൂർ ഉറങ്ങരുത്; യോ​ഗിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺ​ഗ്രസ്

Nov 18, 2024 09:22 PM

#congress | മോദിയെ വിശ്വസിക്കുന്നെങ്കിൽ ഇനി 12 മണിക്കൂർ ഉറങ്ങരുത്; യോ​ഗിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺ​ഗ്രസ്

ഇനി 12 മണിക്കൂർ ശേഷിക്കുന്നു, മോദിജിയെ വിശ്വസിക്കുന്നെങ്കിൽ അർധരാത്രി വരെ ഉറങ്ങരുത്, കോൺ​ഗ്രസ് കേരള എക്സിൽ...

Read More >>
#court | രണ്ടു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്,  അമ്മയ്ക്കും രണ്ടാനച്ഛനും ജീവപര്യന്തം

Nov 18, 2024 09:11 PM

#court | രണ്ടു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്, അമ്മയ്ക്കും രണ്ടാനച്ഛനും ജീവപര്യന്തം

പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. ആറാം അ‍ഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതികളെ...

Read More >>
#arathideath | മരണ ദൃശ്യങ്ങൾ തൽസമയം; ആരതിയുടെ മൊബൈല്‍ ഫോൺ നാദാപുരം പൊലീസ് കസ്റ്റഡിയിൽ

Nov 18, 2024 08:28 PM

#arathideath | മരണ ദൃശ്യങ്ങൾ തൽസമയം; ആരതിയുടെ മൊബൈല്‍ ഫോൺ നാദാപുരം പൊലീസ് കസ്റ്റഡിയിൽ

വിവാഹ ഒരുങ്ങൾക്കിടെയാണ് പെൺകുട്ടിയുടെ മരണം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഓടുമേഞ്ഞ വീടിൻ്റെ അടുക്കളയിൽ മകളെ അമ്മ തൂങ്ങിമരിച്ച നിലയിൽ...

Read More >>
#wildelephant |  പരാതി തിരയാനെത്തി, കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് പരിക്കേറ്റു

Nov 18, 2024 08:01 PM

#wildelephant | പരാതി തിരയാനെത്തി, കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് പരിക്കേറ്റു

വെള്ളി മുറ്റം ഏറമ്പാടം വനമേഖലയിൽ കാട്ടാനയെ തിരയുന്നതിനിടയിലാണ് മുളംകാട്ടിൽ മറഞ്ഞിരുന്ന കാട്ടാന ഹരീഷിനെ...

Read More >>
Top Stories










Entertainment News