#Congress | കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം; കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

#Congress | കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം; കോൺഗ്രസ് ഹൈക്കോടതിയിലേക്ക്
Nov 17, 2024 05:39 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ചേവായൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും.

റിട്ടേണിങ് ഓഫീസർക്കെതിരെയും എസിപി ഉമേഷിനെതിരെയും നടപടി വേണമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.

എസിപി ഉമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 30ന് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തുമെന്നും പ്രവീൺകുമാർ പറഞ്ഞു.

കള്ളോട്ടാരോപണം പലർക്കും വോട്ട് ചെയ്യാൻ സാധിച്ചില്ല എന്ന ആരോപണവുമായിരുന്നു കോൺഗ്രസ് മുന്നോട്ടുവെച്ചിരുന്നത്. ഹൈക്കോടതിയുടെ സുരക്ഷാ നിർദേശം ലംഘിച്ചെന്നാരോപിച്ചാണ് എസിപിക്കെതിരെ നടപടി വേണമെന്ന് ആവശ്യം.

ഐഡി കാർഡില്ലാത്തവരെ വോട്ട് ചെയ്യാൻ അനുവദിച്ചെന്നാണ് റിട്ടേണിങ് ഓഫീസർക്കെതിരായ പരാതി. നാളെയാണ് ഹൈക്കോടതിൽ ഹരജി നൽകുക.

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വലിയ സംഘർഷമാണ് ഇന്നലെയുണ്ടായത്. വോട്ടെടുപ്പ് തുടങ്ങിയതുമുതൽ അവസാനം വരെ സംഘർഷഭരിതമായിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചുവെന്നും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചുവെന്നും കാണിച്ചാണ് കോൺഗ്രസ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.38,000 വോട്ടർമാരിൽ 8,500 പേർക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താനായത്.

തങ്ങളുടെ അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.

അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചു. ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

#Kozhikode #Chevayur #CooperativeBankelection #cancelled #Congress #HighCourt

Next TV

Related Stories
#death | ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

Nov 17, 2024 09:32 PM

#death | ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മലകയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു...

Read More >>
#accident |  ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

Nov 17, 2024 09:25 PM

#accident | ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read More >>
#SYS | മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വെറുപ്പ് ഉത്പ്പാദിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി എസ്‌വൈഎസ്

Nov 17, 2024 09:24 PM

#SYS | മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വെറുപ്പ് ഉത്പ്പാദിപ്പിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി എസ്‌വൈഎസ്

സാദിഖലി തങ്ങള്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു....

Read More >>
#snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Nov 17, 2024 09:10 PM

#snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടുപരിസരത്തുവെച്ച് അണലിയുടെ...

Read More >>
#custody | വർക്ക് ഷോപ്പിൽ  ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

Nov 17, 2024 08:39 PM

#custody | വർക്ക് ഷോപ്പിൽ ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

വിവരമറിഞ്ഞ ഉത്തമപാളയം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക്...

Read More >>
#accident |  ബൈക്കിന് സൈഡ് കൊടുക്കാൻ ബസ് വെട്ടിച്ചു, പിന്നാലെ ഡ്രൈവര്‍ താഴെ വീണു, ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Nov 17, 2024 08:20 PM

#accident | ബൈക്കിന് സൈഡ് കൊടുക്കാൻ ബസ് വെട്ടിച്ചു, പിന്നാലെ ഡ്രൈവര്‍ താഴെ വീണു, ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെ ഡ്രൈവര്‍ സീറ്റിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന...

Read More >>
Top Stories