#Accidentcase | വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയത് പാര്‍ട്ടിക്ക് ശേഷം; ആറ് വിദ്യാര്‍ത്ഥികളുടെ ജീവനെടുത്ത അപകടം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

#Accidentcase | വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയത് പാര്‍ട്ടിക്ക് ശേഷം; ആറ് വിദ്യാര്‍ത്ഥികളുടെ ജീവനെടുത്ത അപകടം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Nov 15, 2024 04:19 PM | By VIPIN P V

ദെഹ്‌റാദൂണ്‍: (truevisionnews.com) ദെഹ്‌റാദൂണില്‍ കാറ് ട്രക്കിലിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

വിദ്യാര്‍ഥികള്‍ അപകടത്തിന് തൊട്ട് മുന്‍പ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കൂട്ടത്തിലെ ഒരാള്‍ കാറ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം.

ദെഹ്‌റാദൂണിലെ ഒ.എന്‍.ജി.സി ചൗക്കില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ അമിത വേഗതയിലാണെന്നും ട്രക്ക് ഡ്രൈവറുടെ ഭാഗത്ത് തെറ്റില്ലെന്നുമാണ് പോലീസ് കരുതുന്നത്.

അപകടത്തില്‍ 19 നും 24നും ഇടയില്‍ പ്രായമുള്ള മൂന്ന് യുവാക്കളും മൂന്ന് യുവതികളുമാണ് കൊല്ലപ്പെട്ടത്. കാറോടിച്ചിരുന്ന 25കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കാറ് നൂറ് കിലോമീറ്ററിലേറെ വേഗതിയിലായിരുന്നു. ഇതിനിടെ മറ്റൊരു ആഡംബര കാര്‍ വിദ്യാര്‍ഥികളുടെ കാറിനെ മറികടന്നു. ഇത് കണ്ട് ആ കാറിനെ പിന്നിലാക്കാനായി നടത്തിയ മത്സരയോട്ടമാണ് അപകടത്തില്‍ കലാശിച്ചത്.

മരണപ്പെട്ട എല്ലാവരും ദെഹ്‌റാദൂണിലെ വ്യാപാര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. രണ്ട് പേര്‍ ഒരു സ്വകാര്യ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമാണ്.

അതേസമയം വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് പോലീസ് വ്യക്തമായി.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സിദ്ദേഷ് അഗര്‍വാള്‍ എന്ന വിദ്യാര്‍ഥിയുമായി സംസാരിക്കാന്‍ സാധിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

ഇവര്‍ എന്ത് ലഹരിയാണ് ഉപയോഗിച്ചതെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

#students #down #party #accident #lives #six #students #information #out

Next TV

Related Stories
#policeofficer | തടവുകാർക്ക് അകമ്പടി സേവിക്കുന്നതിനിടെ മദ്യപാനം; പൊലീസ് ഉദ്യോഗസ്ഥന് പിടിവീണു

Nov 15, 2024 03:35 PM

#policeofficer | തടവുകാർക്ക് അകമ്പടി സേവിക്കുന്നതിനിടെ മദ്യപാനം; പൊലീസ് ഉദ്യോഗസ്ഥന് പിടിവീണു

നേരത്തേ, തടവുകാർക്ക് അനധികൃതമായി മൊബൈൽ ഫോൺ കൈമാറിയതും പണം ആവശ്യപ്പെട്ടതുമടക്കം ഇയാൾക്കെതിരെ പരാതികൾ...

Read More >>
#death | പൊലീസ് സബ് ഇൻസ്പെക്ടർ ബൈക്ക് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

Nov 15, 2024 03:29 PM

#death | പൊലീസ് സബ് ഇൻസ്പെക്ടർ ബൈക്ക് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ഡോക്ടർമാരുടെ അനുമാനം....

Read More >>
#Fraud | മാട്രിമോണി വെബ്‍സൈറ്റ് വഴി ലക്ഷണങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

Nov 15, 2024 02:59 PM

#Fraud | മാട്രിമോണി വെബ്‍സൈറ്റ് വഴി ലക്ഷണങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

ഒരു സ്ത്രീയിൽ നിന്ന് മാത്രം 21 ലക്ഷം രൂപ കബളിപ്പിച്ച് കൈപ്പറ്റിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. 2019ലാണ് ഈ പരാതികൾ പൊലീസിന്...

Read More >>
#court | പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം; 10 വർഷത്തെ തടവ് ശരിവെച്ച് ഹൈകോടതി

Nov 15, 2024 01:34 PM

#court | പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം; 10 വർഷത്തെ തടവ് ശരിവെച്ച് ഹൈകോടതി

ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്ന് ഭർത്താവിനെ 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴ്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈകോടതി...

Read More >>
#ratpoison | റൂമില്‍ എലിവിഷം വെച്ച് എസി ഓണാക്കി ഉറങ്ങി,  രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Nov 15, 2024 12:40 PM

#ratpoison | റൂമില്‍ എലിവിഷം വെച്ച് എസി ഓണാക്കി ഉറങ്ങി, രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

വീട്ടില്‍ എലിശല്യം രൂക്ഷമായതിനാല്‍ എലിവിഷം വയ്ക്കാന്‍ ഗിരിധര്‍ സ്വകാര്യ കീടനിയന്ത്രണ കമ്പനിയോട്...

Read More >>
#onlineclasses | ശ്വാസംമുട്ടി രാജ്യ തലസ്ഥാനം; ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കാൻ നിർദ്ദേശം, കർശന നിയന്ത്രണങ്ങൾക്ക് സാധ്യത

Nov 15, 2024 07:28 AM

#onlineclasses | ശ്വാസംമുട്ടി രാജ്യ തലസ്ഥാനം; ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കാൻ നിർദ്ദേശം, കർശന നിയന്ത്രണങ്ങൾക്ക് സാധ്യത

വായു ഗുണനിലവാര സൂചിക 418 എന്ന നിലയിലേക്ക് ഉയർന്നതോടെയാണ് ഇത്രയും കടുത്ത നിയന്ത്രണങ്ങൾ...

Read More >>
Top Stories