#Accident | കണ്ണൂർ അപകടം: 'അഞ്ജലിയുടെയും ജെസിയുടെയും കുടുംബങ്ങൾക്ക് 25000 രൂപ വീതം അടിയന്തര ധന സഹായം നല്‍കും' - സജി ചെറിയാന്‍

#Accident | കണ്ണൂർ അപകടം: 'അഞ്ജലിയുടെയും ജെസിയുടെയും കുടുംബങ്ങൾക്ക് 25000 രൂപ വീതം അടിയന്തര ധന സഹായം നല്‍കും' - സജി ചെറിയാന്‍
Nov 15, 2024 02:50 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) കണ്ണൂർ കേളകത്ത് കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസ് അപകടത്തില്‍ മരിച്ച നാടക കലാകാരികളുടെ കുടുംബങ്ങൾക്ക് 25000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ.

കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും.

മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരള സംഗീത നാടക അക്കാദമിയോട് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.

#Kannuraccident #Anjali #JC #families #immediate #financialassistance #each #SajiCherian

Next TV

Related Stories
#Sabarimala | ഭക്തിസാന്ദ്രമായി ശബരിമല; മണ്ഡല - മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നു

Nov 15, 2024 05:28 PM

#Sabarimala | ഭക്തിസാന്ദ്രമായി ശബരിമല; മണ്ഡല - മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നു

മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ഇന്നാണ് ശബരിമലയിലെത്തിയത്. രാവിലെ കൊല്ലം വള്ളിക്കീഴിലെ മഠത്തിൽ കെട്ട് നിറ ചടങ്ങുകൾ...

Read More >>
#VeenaGeorge | അശ്വിന് ചികിത്സ നിഷേധിച്ചതിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

Nov 15, 2024 04:59 PM

#VeenaGeorge | അശ്വിന് ചികിത്സ നിഷേധിച്ചതിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

ഉടൻ സൈനിക ഓഫീസർമാർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ...

Read More >>
#lottery  |  ഇന്നത്തെ ഭാ​ഗ്യശാലി ആര് ? നിർമൽ  ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Nov 15, 2024 04:34 PM

#lottery | ഇന്നത്തെ ഭാ​ഗ്യശാലി ആര് ? നിർമൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#CPI | 'കാണിച്ചതെല്ലാം നാടകം, എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ മനുഷ്യരോട് കൊടിയ വഞ്ചന'; പ്രതിഷേധ മാർച്ചുമായി സിപിഐ

Nov 15, 2024 04:13 PM

#CPI | 'കാണിച്ചതെല്ലാം നാടകം, എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ മനുഷ്യരോട് കൊടിയ വഞ്ചന'; പ്രതിഷേധ മാർച്ചുമായി സിപിഐ

കേന്ദ്ര അവഗണനക്കെതിരെ നവംബര്‍ 21ന് സംസ്ഥാന വ്യപകമായി സിപിഐ പ്രതിഷേധമാർച്ചുകൾ സംഘടിപ്പിക്കുമെന്ന് ബിനോയ് വിശ്വം...

Read More >>
 #MVGovindan | ആത്മകഥ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല; ഇപിയുടെ വാക്ക് വിശ്വസിക്കുന്നു - എം വി ഗോവിന്ദന്‍

Nov 15, 2024 03:42 PM

#MVGovindan | ആത്മകഥ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല; ഇപിയുടെ വാക്ക് വിശ്വസിക്കുന്നു - എം വി ഗോവിന്ദന്‍

കോൺ​ഗ്രസിൽ നിന്ന് പുറത്ത് വരുന്ന നേതാക്കളെല്ലാം ബി.ജെ.പി സഖ്യം പറയുന്നുണ്ട്. പാലക്കാട് എൽ.ഡി.എഫ് പിടിച്ചെടുക്കും വിധത്തിലാണ്...

Read More >>
#Ratfever | കൊല്ലത്ത് എലിപ്പനി ബാധിച്ച് 45കാരൻ മരിച്ചു

Nov 15, 2024 03:25 PM

#Ratfever | കൊല്ലത്ത് എലിപ്പനി ബാധിച്ച് 45കാരൻ മരിച്ചു

എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ...

Read More >>
Top Stories