#RoboticElephant | കണ്ണൂർ ശിവ വിഷ്ണുക്ഷേത്രത്തിൽ നടക്കിരുത്തിയത് തലയെടുപ്പുള്ള റോബോട്ടിക് കൊമ്പനെ; മേളത്തിനൊപ്പം താളം പിടിച്ച് റോബോ കൊമ്പൻ

#RoboticElephant | കണ്ണൂർ ശിവ വിഷ്ണുക്ഷേത്രത്തിൽ നടക്കിരുത്തിയത് തലയെടുപ്പുള്ള റോബോട്ടിക് കൊമ്പനെ; മേളത്തിനൊപ്പം താളം പിടിച്ച് റോബോ കൊമ്പൻ
Nov 15, 2024 01:24 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) ചിറ്റാരിപ്പറമ്പ് എടയാർ - വടക്കുമ്പാട് ശിവ വിഷ്ണുക്ഷേത്രത്തിൽ റോബോട്ടിക് കൊമ്പനാനയെ നടക്കിരുത്തി.

'വടക്കുമ്പാട് ശങ്കരനാരായണൻ' എന്നാണ് ഈ റോബോ കൊമ്പനാനക്ക് നൽകിയിരിക്കുന്ന പേര്. പഞ്ചവാദ്യത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഏറെ ആഘോഷത്തോടെയാണ് റോബോ കൊമ്പന്‍റെ നടയ്ക്കിരുത്തൽ ചടങ്ങ് നാട്ടുകാർ കൊണ്ടാടിയത്.

തലയെടുപ്പോടെ ഘോഷയാത്രയിൽ പങ്കെടുത്ത കൊമ്പനെ കാണാൻ നിരവധി ആളുകളാണ് ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയത്. മേളത്തിനൊപ്പം കണ്ണിറുക്കിയും ചെവി ആട്ടിയും തുമ്പിക്കൈ വീശിയും ഒക്കെ റോബോ കൊമ്പൻ ആളുകളെ രസിപ്പിച്ചു.

ഒറ്റനോട്ടത്തിൽ യഥാർത്ഥ ആന തന്നെയെന്ന് തോന്നിപ്പിക്കുന്ന ഈ റോബോട്ടിക് ആനയെ നിർമ്മിച്ചത് ആനകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ദില്ലി ആസ്ഥാനമായുള്ള സംഘടനയായ പെറ്റ ഇന്ത്യ (പീപ്പിൾസ് ഫോർ ദ എത്തിക്കൽ ട്രീറ്റ്മെൻറ് ഓഫ് അനിമൽസ്) ആണ്.

6 ലക്ഷം രൂപ വരുന്ന റോബോ കൊമ്പനെ എടയാർ - വടക്കുമ്പാട് ശിവ വിഷ്ണുക്ഷേത്രത്തിന് നടി വേദികയുടെ കൂടി സഹകരണത്തോടെ പെറ്റ ഇന്ത്യ സൗജന്യമായാണ് നിർമ്മിച്ചു നൽകിയത്.

600 കിലോഗ്രാം ഭാരവും 10 അടി ഉയരവുമുണ്ട് ഈ റോബോട്ടിക് ആനയ്ക്ക്. ഇരുമ്പ്, ഫൈബർ, സ്പോഞ്ച്, റബർ എന്നിവയാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പൂർണ്ണമായും ബാറ്ററിയിലാണ് ഇതിന്‍റെ പ്രവർത്തനം.

ശിവൻ, വിഷ്ണു, ദേവന്മാർ പ്രധാന പ്രതിഷ്ഠയായുള്ള ക്ഷേത്രമായതിനാലാണ് വടക്കുമ്പാട് ശങ്കരനാരായണൻ എന്ന പേര് റോബോ ആനയ്ക്ക് നൽകിയതെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.

ജീവനുള്ള ആനകളെ ക്ഷേത്രാചാരങ്ങൾക്കായി വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ഇല്ലെന്ന ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തെ മാനിച്ചാണ് ഇത്തരത്തിൽ ഒരു റോബോട്ടിക് ആനയെ സംഭാവന ചെയ്തതെന്ന് പെറ്റ ഇന്ത്യയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ശിശുദിനമായ ഇന്നലെയാണ് റോബോ കൊമ്പനെ നടയ്ക്കിരുത്തിയത്.

#Kannur #ShivaVishnuTemple #Walks #Head #Robotic #Horn #rhythm #ensemble

Next TV

Related Stories
 #MVGovindan | ആത്മകഥ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല; ഇപിയുടെ വാക്ക് വിശ്വസിക്കുന്നു - എം വി ഗോവിന്ദന്‍

Nov 15, 2024 03:42 PM

#MVGovindan | ആത്മകഥ ബോംബ് ഒരു തരത്തിലും പാര്‍ട്ടിയെ ബാധിച്ചിട്ടില്ല; ഇപിയുടെ വാക്ക് വിശ്വസിക്കുന്നു - എം വി ഗോവിന്ദന്‍

കോൺ​ഗ്രസിൽ നിന്ന് പുറത്ത് വരുന്ന നേതാക്കളെല്ലാം ബി.ജെ.പി സഖ്യം പറയുന്നുണ്ട്. പാലക്കാട് എൽ.ഡി.എഫ് പിടിച്ചെടുക്കും വിധത്തിലാണ്...

Read More >>
#Ratfever | കൊല്ലത്ത് എലിപ്പനി ബാധിച്ച് 45കാരൻ മരിച്ചു

Nov 15, 2024 03:25 PM

#Ratfever | കൊല്ലത്ത് എലിപ്പനി ബാധിച്ച് 45കാരൻ മരിച്ചു

എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ...

Read More >>
#arrest | കോഴിക്കോട്ടെ മോഷണ പരമ്പര, പ്രതി പിടിയില്‍

Nov 15, 2024 03:05 PM

#arrest | കോഴിക്കോട്ടെ മോഷണ പരമ്പര, പ്രതി പിടിയില്‍

കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെയാണ് മാവൂർ ചെറൂപ്പകുട്ടായി ബിൽഡിങ്ങിന് സമീപത്തെ ആർ കെ സ്റ്റോറിലും ചെറൂപ്പ കെ എം പ്ലൈ ഹാർഡ്‌വെയറിലും മോഷണം...

Read More >>
Top Stories