എറണാകുളം: ( www.truevisionnews.com ) എറണാകുളം പിറവം മുളകുളത്ത് ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. രോഗിയായ യുവാവ് മരിച്ചു. നാലുപേർക്ക് ഗുരുതര പരിക്ക്.
ഇന്ന് വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കനത്ത മഴയെ തുടർന്ന് റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു . പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
#Ambulance #that #went #hospital #fell #down #accident #patient #died #three #others #injured