#Manipur | മണിപ്പുരിൽ രണ്ടുപേർ വെന്തുമരിച്ച നിലയിൽ; മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാനില്ല

#Manipur | മണിപ്പുരിൽ രണ്ടുപേർ വെന്തുമരിച്ച നിലയിൽ; മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാനില്ല
Nov 12, 2024 09:34 PM | By VIPIN P V

ഇംഫാൽ: (truevisionnews.com) സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടതിനെ പിന്നാലെ, മണിപ്പുരിൽ രണ്ടുപേരെ വെന്തുമരിച്ച നിലയിൽ കണ്ടെത്തി.

തിങ്കളാഴ്ച കലാപകാരികൾ തീയിട്ട ജാകുരദോർ കരോങ്ങ് മേഖലയിലെ അവശിഷ്ടങ്ങളിൽനിന്നാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്.

മൂന്ന് സ്ത്രീകളേയും മൂന്ന് കുട്ടികളേയും കാണാതായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സുരക്ഷാസേന വ്യക്തമാക്കി. ഇരകളായവർ മെയ്തേയ് വിഭാഗക്കാരാണെന്നാണ് റിപ്പോർട്ട്.

അനിഷ്ഠ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. 11 പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മുതൽ കുക്കി ഭൂരിപക്ഷ മേഖലകളിൽ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

അസമിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ജിരിബാം ജില്ലയിൽ ബോറോബെക്രയിലുള്ള പോലീസ് സ്റ്റേഷനും സമീപത്തെ സി.ആർ.പി.എഫ് ക്യാമ്പിനും നേരെ ആയിരുന്നു അക്രമികൾ തിങ്കളാഴ്ച വെടിയുതിർത്തത്.

രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ പക്കൽ അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്.

ജിരിബാമിൽ പിന്നീട് സ്ഥിതി ശാന്തമായിരുന്നുവെങ്കിലും സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷാസേന ചൊവ്വാഴ്ച പട്രോളിങ് ശക്തമാക്കിയിരുന്നു.

അതേസമയം, ജിരിബാമിലെ വെടിവെപ്പിനുശേഷം ഇംഫാൽ താഴ്വരയിലെ വിവിധ സ്ഥലങ്ങളിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. സായുധസംഘങ്ങൾ പരസ്പരം വെടിയുതിർത്തു.

കലാപകാരികളെ നേരിടാനായി അസം റൈഫിൾസും സി.ആർ.പി.എഫും കൂടുതൽ സൈനികരെ വിവിധ മേഖലകളിൽ വിന്യസിച്ചിരിക്കുകയാണ്.

#Two #people #burned #death #Manipur #Three #women #three #children #missing

Next TV

Related Stories
#MadrasHighCourt | 'പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല';  21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി

Nov 14, 2024 08:10 AM

#MadrasHighCourt | 'പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല'; 21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി

വിവാഹാഭ്യർഥന നിരസിച്ച യുവാവിനെതിരേ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ...

Read More >>
#FIRE | ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ​​ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; യുവതിക്കും കുടുംബത്തിനും അത്ഭുത രക്ഷപ്പെടൽ

Nov 14, 2024 06:53 AM

#FIRE | ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ​​ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; യുവതിക്കും കുടുംബത്തിനും അത്ഭുത രക്ഷപ്പെടൽ

ഗർഭിണിയെയും കുടുംബത്തെയും എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന വഴിയാണ്...

Read More >>
#ShotDead | ഉപതിരഞ്ഞെടുപ്പിനിടെ വെടിവയ്പ്പ്; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

Nov 13, 2024 04:55 PM

#ShotDead | ഉപതിരഞ്ഞെടുപ്പിനിടെ വെടിവയ്പ്പ്; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

വെടിവയ്പ്പിനു പിന്നാലെ അശോകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#Stabbed | സർക്കാർ ആശുപത്രിയിൽ കാൻസർ രോഗിയുടെ മകൻ ഡോക്ടറെ കുത്തി പരുക്കേൽപ്പിച്ചു; നില ഗുരുതരം, പ്രതി അറസ്റ്റിൽ

Nov 13, 2024 04:06 PM

#Stabbed | സർക്കാർ ആശുപത്രിയിൽ കാൻസർ രോഗിയുടെ മകൻ ഡോക്ടറെ കുത്തി പരുക്കേൽപ്പിച്ചു; നില ഗുരുതരം, പ്രതി അറസ്റ്റിൽ

സംസ്ഥാന ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനും വിഷയത്തിൽ അടിയന്തര നടപടിയെടുക്കുമെന്ന് ഉറപ്പു...

Read More >>
#accident | മരണപ്പാച്ചിലിന് അറുതിയില്ല! അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ്സിടിച്ച് അപകടം, നാലാം ക്ലാസുകാരന്  ദാരുണാന്ത്യം

Nov 13, 2024 03:40 PM

#accident | മരണപ്പാച്ചിലിന് അറുതിയില്ല! അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ്സിടിച്ച് അപകടം, നാലാം ക്ലാസുകാരന് ദാരുണാന്ത്യം

നിലത്ത് വീണ നാലാം ക്ലാസുകാരൻ എഴുന്നേക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരേ റൂട്ടിൽ മത്സരയോട്ടം നടത്തിയ ബസുകൾക്ക് അടിയിൽപ്പെട്ട്...

Read More >>
Top Stories