#arrest | ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍

#arrest | ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍
Nov 14, 2024 07:48 AM | By VIPIN P V

തൃശൂര്‍: (truevisionnews.com) ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍. എറിയാട് ഒ. എസ്. മില്ലിന് സമീപം വലിയ വീട്ടില്‍ ജലീലിനെ(52)യാണ് കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒ. ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്.

ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയിരുന്നത്. വീടും ഭൂമിയും രാവിലെ കാണിക്കുകയും വൈകീട്ട് ടോക്കണ്‍ വാങ്ങുകയും ചെയ്യും.

തൊട്ടടുത്ത ദിവസം മറ്റൊരു കൂട്ടര്‍ വാങ്ങിയതായി പറഞ്ഞ് പണം നല്‍കിയവരെ പറ്റിക്കും. ഇയാളും കുറച്ച് പറമ്പ് കച്ചവടക്കാരും തട്ടിപ്പ് സംഘത്തില്‍ ഉണ്ടെന്നാണ് വിവരം.

അടുത്ത കാലങ്ങളില്‍ സാമ്പത്തികമായി പെട്ടന്ന് അഭിവൃദ്ധി പ്രാപിച്ച ബ്രോക്കര്‍മാരും പൊലീസ് നിരീക്ഷണത്തിലാണ്.

മേത്തല പെട്ടിക്കാട്ടില്‍ മുരളി, എടവിലങ്ങ് ഇരട്ടക്കുളത്ത് ഉമ്മര്‍, എറിയാട് കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിം, പുല്ലൂറ്റ് നാലുമാക്കല്‍ മോഹനന്‍, മേത്തല തോട്ടുങ്ങല്‍ മുഹമ്മദ് ഹബീബ് എന്നിവരുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

ഇവരില്‍ നിന്ന് മാത്രം ഏകദേശം മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തതായാണ് വിവരം.

ദേശീയപാത വികസനത്തില്‍ ലഭിച്ച തുകയില്‍ 80 ലക്ഷം രൂപ ഒരാളില്‍ നിന്ന് മാത്രം ജലീല്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഈ പണമെല്ലാം എന്തിന് ഉപയോഗിച്ചു എന്ന ചോദ്യത്തിന് ജലീലിന് മറുപടിയില്ല.

ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ എന്നെല്ലാം പൊലീസ് അന്വേഷിച്ച് വരികയാണ്. എസ്.ഐ. സാജന്‍, സി.പി.ഒമാരായ അനസ്, വിഷ്ണു, ബിന്നി, സജിത്ത് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

#Accused #who #extorted #crores #money #promising #buy #land #arrested

Next TV

Related Stories
#Kozhikodedistrictschoolkalolsavam2024 |  എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

Nov 22, 2024 11:19 PM

#Kozhikodedistrictschoolkalolsavam2024 | എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

ഒരു വേദിയിൽ ഒഴികെ 19 വേദികളിലെയും മത്സരങ്ങൾ നാലാം നാൾ രാത്രി പത്ത് മണിക്ക് മുമ്പേ സമാപിച്ചു. ബിഇഎം സ്കൂൾ വേദിയിൽ മാത്രമാണ് മത്സരം...

Read More >>
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories