#congress | കോഴിക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പണം വെച്ച് ചീട്ടുകളി; 16 പ്രവര്‍ത്തകര്‍ പൊലീസിന്റെ പിടിയില്‍

#congress | കോഴിക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പണം വെച്ച് ചീട്ടുകളി; 16 പ്രവര്‍ത്തകര്‍ പൊലീസിന്റെ പിടിയില്‍
Nov 14, 2024 12:25 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് എരഞ്ഞിപ്പാലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ പണം വച്ച് ചീട്ടുകളിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 16 പേര്‍ നടക്കാവ് പൊലീസിന്റെ പിടിയിലായി. 12000 രൂപയും പൊലീസ് കണ്ടെടുത്തു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടക്കാവ് പൊലീസ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ പണം വച്ച് ചീട്ടുകളിക്കുന്നതായി കണ്ടത്.

തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് കൂടി ചീട്ട് കളിക്കുകയായിരുന്നു.

പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ നൗഫല്‍, എന്‍ പി അബ്ദുറഹ്‌മാന്‍, ഷൈജു കെ പി തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പൊലീസ് എഫ് ഐ ആർ വ്യാഴാഴ്ച കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിക്ക് മുമ്പാകെ സമർപ്പിക്കും.



#playing #cards #with #money #congress #office #kozhikkode

Next TV

Related Stories
#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Nov 28, 2024 05:58 PM

#HighCourt | ആനയില്ലെങ്കിൽ ആചാരം മുടങ്ങുമോ?; ആളുകളുടെ സുരക്ഷയും പ്രധാനമാണ്, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ആനകളുടെ എണ്ണം പ്രായോഗികമായി തീരുമാനിക്കേണ്ടതാണ്. ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ല. മാര്‍ഗരേഖ പ്രകാരം 23 മീറ്ററിനുള്ളില്‍ നിര്‍ത്താവുന്ന...

Read More >>
#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

Nov 28, 2024 05:52 PM

#Inspection | വിവരാവകാശ നിയമം പാലിച്ചില്ല; അത്തോളി കെഎസ്ഇബി ഓഫീസിൽ പരിശോധന

ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും കമ്മിഷണർ അറിയിച്ചു. സൂക്ഷിക്കേണ്ട രേഖകളെ സംബന്ധിച്ച വിശദമായ പരിശോധന...

Read More >>
#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

Nov 28, 2024 05:34 PM

#MissingCase | കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിക്കായി അന്വേഷണം ഊർജിതം; സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്

മറ്റ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുകയാണ്...

Read More >>
#menstrualleave | സുപ്രധാന തീരുമാനവുമായി സർക്കാർ, ഐടിഐകളിൽ രണ്ട് ദിവസം ആർത്തവ അവധി, ഒപ്പം ശനിയാഴ്ചയും അവധി

Nov 28, 2024 05:18 PM

#menstrualleave | സുപ്രധാന തീരുമാനവുമായി സർക്കാർ, ഐടിഐകളിൽ രണ്ട് ദിവസം ആർത്തവ അവധി, ഒപ്പം ശനിയാഴ്ചയും അവധി

ഐ.ടി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടിയുടെ...

Read More >>
#kozhikkodegoldrobbery | കോഴിക്കോട്ടെ സ്വർണ കവർച്ച;  നമ്പർ വ്യാജം, സ്കൂട്ടറിനെ പിന്തുടർന്ന് വെളുത്ത കാര്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Nov 28, 2024 04:56 PM

#kozhikkodegoldrobbery | കോഴിക്കോട്ടെ സ്വർണ കവർച്ച; നമ്പർ വ്യാജം, സ്കൂട്ടറിനെ പിന്തുടർന്ന് വെളുത്ത കാര്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കവര്‍ച്ച ശ്രമം ചെറുക്കാന്‍ ശ്രമിച്ച ബൈജുവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് സംഘം കടന്നു...

Read More >>
Top Stories










GCC News