#brutallybeaten | ലഹരി മരുന്ന് ശൃംഖലയിൽപ്പെട്ട സുഹൃത്തുക്കളെക്കുറിച്ച് എക്സൈസിന് വിവരം കൈമാറി; യുവാവിന് ക്രൂരമർദ്ദനം

#brutallybeaten | ലഹരി മരുന്ന് ശൃംഖലയിൽപ്പെട്ട സുഹൃത്തുക്കളെക്കുറിച്ച് എക്സൈസിന് വിവരം കൈമാറി; യുവാവിന് ക്രൂരമർദ്ദനം
Nov 14, 2024 06:37 AM | By VIPIN P V

കൊച്ചി: (truevisionnews.com) ലഹരി മരുന്ന് ശൃംഖലയിൽപെട്ട സുഹൃത്തുക്കളെ കുറിച്ചു എക്സൈസ് സംഘത്തിനു വിവരങ്ങൾ കൈമാറിയ യുവാവിന് മർദ്ദനം. മൂവാറ്റുപുഴ സ്വദേശി അനുമോഹനാണ് മർദ്ദനമേറ്റത്.

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൂവാറ്റുപുഴ ആനിക്കാട് രണ്ട് ദിവസം മുൻപാണ് സംഭവം.

ആനിക്കാട് ചെങ്ങറ കോളനിക്ക് സമീപമാണ് യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കെട്ടിയിട്ട് മർദ്ദിച്ചത്. ഇവർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതും.

ലഹരി സംഘങ്ങളെക്കുറിച്ച് എക്സൈസിനും പൊലീസിനും വിവരം നൽകുന്നവർക്കുളള മുന്നറിയിപ്പെന്ന രീതിയിലാണ് മർദ്ദനം ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലിട്ടതെന്നാണ് പൊലീസ് നിഗമനം.

നേരത്തെ, ആനിക്കാട് , വാഴക്കുളം മേഖലകളിൽ വിദ്യാർത്ഥികൾക്കിടയിലുൾപ്പെടെ ലഹരി ഉപയോഗം വ്യാപകമെന്ന് പരാതിയുണ്ടായിരുന്നു. ഇതന്വേഷിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് അനുമോഹൻ സുഹൃത്തുക്കളുടെ പേരുൾപ്പെടെ നൽകിയെന്നാണ് വിവരം.

വീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ടുപോയാണ് യുവാവിനെ കൈകാര്യം ചെയ്തത്. മർദ്ദിച്ചവരും യുവാവിൻ്റെ സുഹൃത്തുക്കളാണ്. ഇവരെല്ലാവരും സ്ഥിരമായി രാസ ലഹരി ഉപയോഗിക്കുന്നവരെന്നാണ് പൊലീസിന് കിട്ടിയ വിവരം.

മർദ്ദനമേറ്റ അനുമോഹൻ, മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് സാരമുളളതല്ല. ഇയാളിൽ നിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ഇയാൾ പരാതി നൽകിയിട്ടില്ലെങ്കിലും മർദ്ദിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ച് തുടങ്ങിയതോടെ, അഞ്ചുപേരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.

#Passed #information #Excise #friends #belonging #drugring #youth #brutallybeaten

Next TV

Related Stories
#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

Nov 14, 2024 08:22 PM

#humanrightscommission | നാദാപുരം സ്വദേശിയുടെ അടിയന്തര ശസ്ത്രക്രിയ മുന്നറിയിപ്പില്ലാതെ മാറ്റിയ സംഭവം; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് നല്‍കിയ സൂപ്രണ്ടിന് നല്‍കിയ...

Read More >>
#Nileswaramfirecrackerblast |  നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം ആറായി; മരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Nov 14, 2024 07:53 PM

#Nileswaramfirecrackerblast | നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം ആറായി; മരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) കഴിഞ്ഞ ദിവസം...

Read More >>
#rescue | ഒരു വയസ് പ്രായമുള്ള കുഞ്ഞിന്റെ വിരൽ വാതിലിൽ കുടുങ്ങി; കുരുന്ന് നോവിന് രക്ഷയായി ഫയര്‍ഫോഴ്സ്

Nov 14, 2024 07:36 PM

#rescue | ഒരു വയസ് പ്രായമുള്ള കുഞ്ഞിന്റെ വിരൽ വാതിലിൽ കുടുങ്ങി; കുരുന്ന് നോവിന് രക്ഷയായി ഫയര്‍ഫോഴ്സ്

കുരുന്നിന്റെ കരച്ചിലിനിടയിലും പരിക്കേൽക്കാതെ വിരൽ പുറത്തെടുക്കാൻ ശ്രദ്ധിച്ചു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിനെ വിവരം...

Read More >>
#EPJayarajan | 'വലിയ ശമ്പളത്തില്‍ ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ് ജനങ്ങളോടൊപ്പം; സാമൂഹ്യ സേവന രംഗത്ത് സരിന് ഇടതു മനസ്' - ഇ. പി ജയരാജന്‍

Nov 14, 2024 07:28 PM

#EPJayarajan | 'വലിയ ശമ്പളത്തില്‍ ജോലി ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ് ജനങ്ങളോടൊപ്പം; സാമൂഹ്യ സേവന രംഗത്ത് സരിന് ഇടതു മനസ്' - ഇ. പി ജയരാജന്‍

പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങളോട് പലപ്പോഴും സരിന് പലപ്പോഴും യോജിക്കാന്‍ കഴിയാതെ വന്നുവെന്നും അദ്ദേഹം...

Read More >>
Top Stories