#KuruvaGang | രാത്രി മുഖം മറച്ച് അർധ ന​ഗ്നരായി എത്തും, ഉറക്കം കെടുത്തുന്ന കുപ്രസിദ്ധ കുറുവാസംഘം; പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു

#KuruvaGang | രാത്രി മുഖം മറച്ച് അർധ ന​ഗ്നരായി എത്തും, ഉറക്കം കെടുത്തുന്ന കുപ്രസിദ്ധ കുറുവാസംഘം; പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു
Nov 14, 2024 06:20 AM | By VIPIN P V

ആലപ്പുഴ: (truevisionnews.com) ആലപ്പുഴയില്‍ കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്നവരുടെ മോഷണം വ്യാപിച്ചതും ഇവരുടെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തതോടെ ജനങ്ങള്‍ ഭീതിയില്‍.

മണ്ണഞ്ചേരിയിലും കായംകുളത്തും നടന്ന മോഷണങ്ങളില്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി മധു ബാബുവിന്റെ മേല്‍നോട്ടത്തില്‍ ഏഴംഗ സ്‌പെഷ്യല്‍ സ്‌ക്വാഡിനെയാണ് രൂപീകരിച്ചത്.

മോഷണം നടന്ന സ്ഥലങ്ങളില്‍ രാത്രിയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കി.

കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളിലാണ് കുറുവാ സംഘത്തിന്റെ താവളം. ദേഹത്ത് എണ്ണ, കരിയോയില്‍ എന്നിവ തേച്ചാണ് മോഷണത്തിനെത്തുക. അടുക്കള വാതില്‍ തകര്‍ത്താവും അകത്തു കടക്കുക.

മോഷണ ശ്രമങ്ങള്‍ക്കിടെ വീട്ടുകാര്‍ ഉണര്‍ന്നാല്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു കീഴ്‌പ്പെടുത്തതാണ് രീതി. വസ്ത്രധാരണത്തിലെ പ്രത്യേകതകൊണ്ട് ഇവരെ തിരിച്ചറിയാനും പാടാണ്.

തുടര്‍ച്ചയായി ആലപ്പുഴ മണ്ണഞ്ചേരിയിലാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുന്നത്. മണ്ണഞ്ചേരിയില്‍ മൂന്ന് സ്ഥലങ്ങളില്‍ മോഷണവും രണ്ടിടങ്ങളില്‍ മോഷണ ശ്രമവും ഉണ്ടായി.

കായംകുളത്തും കരിയിലകുളങ്ങര യിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.

മണ്ണഞ്ചേരിയില്‍ അജയകുമാറിന്റെയും കുഞ്ഞുമോന്റെയും വീട്ടില്‍ കുറുവാ സംഘം എത്തി മോഷണം നടത്തിയത് ഒരേ രീതിയില്‍. അടുക്കള വാതില്‍ തകര്‍ത്ത് കിടപ്പു മുറിക്കുള്ളില്‍ എത്തി ഉറങ്ങിക്കിടന്ന സ്ത്രീകളുടെ മാല കവര്‍ന്നു.

അനക്കം കേട്ട് ഉച്ചവെക്കുമ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരിക്കും. കുറുവ സംഘത്തിന്റെ പിന്നാലെ പോകാനും പലരും ധൈര്യപ്പെടാറില്ല.

സംഘത്തെ വലയിലാക്കാന്‍ ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ മേല്‍നോട്ടത്തില്‍ ഏഴംഗ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചു. സംഘത്തിന് വേണ്ടി വ്യാപാകമായ തിരച്ചില്‍ തുടരുകയാണ്.

പകല്‍ സമയങ്ങളില്‍ വിവിധ ജോലികളും ആയി കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് എത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പുലര്‍കാലങ്ങളില്‍ പോലീസ് പെട്രോളിങ്ങും ശക്തമാക്കി.

#night #arrive #half #naked #notorious #gang #disturbs #sleep #specialinvestigationteam #appointed

Next TV

Related Stories
#kunnamkulammurder | സന്ധ്യയോടെ മാസ്ക് ധരിച്ചെത്തിയ യുവാവ്, നാട്ടുകാർക്ക് സംശയം, പിടിയിലായത് കൊലക്കേസ് പ്രതി

Dec 30, 2024 10:52 PM

#kunnamkulammurder | സന്ധ്യയോടെ മാസ്ക് ധരിച്ചെത്തിയ യുവാവ്, നാട്ടുകാർക്ക് സംശയം, പിടിയിലായത് കൊലക്കേസ് പ്രതി

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. 55കാരിയായ സിന്ധുവിന്റെ ഭർത്താവ് വീട്ടു സാധനങ്ങൾ...

Read More >>
#Bribery | കോഴിക്കോട്ടെ  വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

Dec 30, 2024 10:40 PM

#Bribery | കോഴിക്കോട്ടെ വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

വിജിലൻസ് ഡിവൈഎസ്പി കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനിൽ കുമാറിനെ...

Read More >>
#HighCourt | വെടിക്കെട്ട് നിയന്ത്രണം; ഹൈക്കോടതിയെ സമീപിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍

Dec 30, 2024 10:40 PM

#HighCourt | വെടിക്കെട്ട് നിയന്ത്രണം; ഹൈക്കോടതിയെ സമീപിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍

വെടിക്കെട്ട് നടക്കുന്ന സ്ഥലവും വെടിക്കെട്ട് പുരയും തമ്മില്‍ 250 മീറ്റര്‍ അകലം വേണമെന്നാണ് പുതിയ...

Read More >>
#keralapolice |  ആഘോഷിക്കാൻ പോകാൻ വരട്ടെ...! അതിന് മുൻപ് ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കണം; നിർദേശങ്ങളുമായി പൊലീസ്

Dec 30, 2024 10:14 PM

#keralapolice | ആഘോഷിക്കാൻ പോകാൻ വരട്ടെ...! അതിന് മുൻപ് ഇതൊക്കെ ഒന്ന് അറിഞ്ഞിരിക്കണം; നിർദേശങ്ങളുമായി പൊലീസ്

വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കർഷനമാക്കുന്നതിനു സ്പെഷ്യല്‍ ടീമുകള്‍...

Read More >>
#Arrest | യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചു; പണവും മൊബൈൽ ഫോണും കവർന്നു, മൂന്നംഗ സംഘം അറസ്റ്റിൽ

Dec 30, 2024 10:09 PM

#Arrest | യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചു; പണവും മൊബൈൽ ഫോണും കവർന്നു, മൂന്നംഗ സംഘം അറസ്റ്റിൽ

യുവാവിനെ മർദിച്ച് പണവും മൊബൈൽ ഫോണും മാലയും കവർന്ന മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ്...

Read More >>
Top Stories