#FIRE | ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ​​ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; യുവതിക്കും കുടുംബത്തിനും അത്ഭുത രക്ഷപ്പെടൽ

#FIRE | ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ​​ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; യുവതിക്കും കുടുംബത്തിനും അത്ഭുത രക്ഷപ്പെടൽ
Nov 14, 2024 06:53 AM | By VIPIN P V

മുംബൈ: (truevisionnews.com) ആംബുലൻസിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ​ഗർഭിണിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്.

എൻജിനിൽ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി വ്യാപിക്കുകയുമായിരുന്നു.

ഈ സമയം വാഹനത്തിലുണ്ടായിരുന്ന ​​ഗർഭിണിയായ സ്ത്രീയും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മഹരാഷ്ട്രയിലെ ജൽ​ഗാവ് ജില്ലയിലാണ് സംഭവം.

എൻജിനിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വൻ അപകടം ഒഴിവായത്.

പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ വാഹനം നിർത്തിയ ഡ്രൈവർ ആംബുലൻസിലുണ്ടായിരുന്ന ​ഗർഭിണിയെയും കുടുംബത്തെയും പുറത്തിറക്കിയ ശേഷം സുരക്ഷിതമായ ദൂരത്തേയ്ക്ക് മാറ്റി നിർത്തി.

മിനിറ്റുകൾക്കുള്ളിൽ തന്നെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. ശക്തമായ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ചില വീടുകളുടെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.

ഗർഭിണിയെയും കുടുംബത്തെയും എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്.

ദാദാ വാദി മേഖലയിലെ ദേശീയ പാതയിലുള്ള മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്. അംബുലൻസിൽ തീപടരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

#ambulance #carrying #pregnant #woman #caught #fire #oxygen #cylinder #exploded #miraculous #escape #young #woman #family

Next TV

Related Stories
#priyankagandhi | 'വയനാട്ടിൽ നിന്ന് ഡൽഹിയിൽ വന്നപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ പോലെ'; ദുഃഖം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

Nov 14, 2024 04:52 PM

#priyankagandhi | 'വയനാട്ടിൽ നിന്ന് ഡൽഹിയിൽ വന്നപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ പോലെ'; ദുഃഖം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

താൻ ഒരു ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നു ഡൽഹിയിലെത്തിയപ്പോൾ എന്നായിരുന്നു പ്രിയങ്കയുടെ...

Read More >>
#Wayanadlandslide | കേരളത്തിന് തിരിച്ചടി: മുണ്ടക്കൈ – ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Nov 14, 2024 04:47 PM

#Wayanadlandslide | കേരളത്തിന് തിരിച്ചടി: മുണ്ടക്കൈ – ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

ഇതിന് പിന്നാലെയാണ് വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ...

Read More >>
#arrest | തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ സ്ഥാനാർഥിയെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്

Nov 14, 2024 04:14 PM

#arrest | തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ സ്ഥാനാർഥിയെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്

പൊലീസ് മീണ​യെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്ന് അജ്മീർ റേഞ്ച് ഐ.ജി ഓം പ്രകാശ് പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് 60...

Read More >>
#surgery | ഏഴ് വയസ്സുകാരന്‍റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന് കുടുംബം

Nov 14, 2024 01:59 PM

#surgery | ഏഴ് വയസ്സുകാരന്‍റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന് കുടുംബം

ഗുരുതര പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ പരാതി നൽകി. ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലാണ്...

Read More >>
#MadrasHighCourt | 'പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല';  21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി

Nov 14, 2024 08:10 AM

#MadrasHighCourt | 'പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല'; 21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി

വിവാഹാഭ്യർഥന നിരസിച്ച യുവാവിനെതിരേ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ...

Read More >>
Top Stories