മാനന്തവാടി: (truevisionnews.com) വയനാട് തവിഞ്ഞാല്‍ തലപ്പുഴയില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സി.പി.എം. സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ സന്ദര്‍ശിച്ചു.
വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിനടക്കം പി. ജയരാജനൊപ്പം ഉണ്ടായിരുന്നു. തലപ്പുഴയില്‍ അഞ്ചു കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം പി. ജയരാജന്‍ പറഞ്ഞു. '30-ലേറെ വര്‍ഷം താമസക്കാരായിട്ടുള്ള ആളുകള്‍ക്ക് ഒഴിപ്പിക്കലിന്റെ ഭാഗമായി നോട്ടീസ് കിട്ടിയപ്പോള്‍ സ്വാഭാവികമായും പ്രയാസമുണ്ട്.
പ്രയാസം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കോടതിയെ അടക്കം ബോധ്യപ്പെടുത്തി സംസ്ഥാന സര്‍ക്കാരാണ് നടപടികള്‍ കൈക്കൊള്ളേണ്ടത്.
തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച നടത്തി തീരുമാനം എടുക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്', മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി.
കൈവശക്കാരെ ഒഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അത് അവരോട് പറഞ്ഞു. ചിലര്‍ മുതലെടുപ്പിനുവേണ്ടി രംഗത്തുവന്നിട്ടുണ്ട്. അത് ബി.ജെ.പിക്കാരാണ്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേവം പറഞ്ഞു.
വഖഫ് ഭൂമി അനധികൃതമായി കൈയ്യേറ്റം ചെയ്ത വിഷയങ്ങള്‍ രാജ്യത്തും കേരളത്തിലുമുണ്ട്.
കേരളത്തില്‍ വഖഫ് ബോര്‍ഡിന്റെ നിയന്ത്രണം മഹാഭൂരിപക്ഷം സമയത്തും മുസ്ലിം ലീഗിനായിരുന്നു. വഖഫ് നിയമം തന്നെ ഇല്ലാതാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും പി. ജയരാജന്‍ കുറ്റപ്പെടുത്തി.
#Owners #not #evicted #PJayarajan #visited #those #who #received #waqf #notice #Wayanad