കോഴിക്കോട് : (truevisionnews.com) റവന്യൂ ജില്ലാ കലോത്സവം കൊടിയിറങ്ങാൻ ഇനി ഒരു പകൽ കൂടി ശേഷിക്കെ എതിരാളികളെ ഏറെ പിന്നിലാക്കി സിറ്റി ഉപജില്ലയുടെയും സ്കൂൾ വിഭാഗത്തിൽ മേമുണ്ട ഹയർ സെക്കണ്ടറിയുടെയും കുതിപ്പ് തുടരുന്നു.
ഒരു വേദിയിൽ ഒഴികെ 19 വേദികളിലെയും മത്സരങ്ങൾ നാലാം നാൾ രാത്രി പത്ത് മണിക്ക് മുമ്പേ സമാപിച്ചു. ബിഇഎം സ്കൂൾ വേദിയിൽ മാത്രമാണ് മത്സരം നീണ്ടത്.
601 പോയിൻ്റുമായാണ് ആതിഥേയരായ സിറ്റി ഉപ ജില്ലയുടെ കുതിപ്പ്. 575 പോയിൻ്റുമായി ചേവായൂർ രണ്ടാം സ്ഥാനത്തും .കൊടുവള്ളി 564 പോയിൻ്റുമായി മുന്നാം സ്ഥാനത്തും തുടുകയാണ്.
സബ്ജില്ലകളുടെ പോയിൻ്റ് നില ഇങ്ങനെ...
4 പേരാമ്പ്ര 538
5 മുക്കം 518
6 കൊയിലാണ്ടി 516
7 തോടന്നൂർ 507
8 വടകര 496
9 ബാലുശ്ശേരി 494
10 കോഴിക്കോട് റൂറൽ 484
11 കുന്നുമ്മൽ 475
12 മേലടി 473
13 ഫറൂക്ക് 467
14 ചെമ്പോല 454
15 നാദാപുരം 431
16 കുന്ദമംഗലം 412
17 താമരശ്ശേരി 340
തോടന്നൂർ സബ് ജില്ലയിലെ മേമുണ്ട ഹയർ സെക്കണ്ടറി 206 പോയിൻ്റുമായാണ് കുതിക്കുന്നത്. ചേവായൂർ സബ് ജില്ലയിലെ സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി 187 പോയിൻ്റുമായാണ് രണ്ടാംമതുള്ളത്.
156 പോയിൻ്റ് നേടിയ ബാലുശ്ശേരി സബ് ജില്ലയിലെ കോക്കല്ലൂർ ഹയർ സെക്കണ്ടറിയാണ് മൂന്നാം സ്ഥാനത്ത് .
മറ്റ് വിദ്യലയങ്ങൾക്ക് ഇതുവരെ ലഭിച്ച പോയിൻ്റ് നില ഇങ്ങനെ...
പേരാമ്പ്ര ഹയർ സെക്കണ്ടറി 152
തിരുവങ്ങൂർ എച്ച് എസ് എസ് കൊയിലാണ്ടി 140
#Rivals #far #behind #City #district #memunda #Higher #Secondary #continue #surge