#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം
Nov 22, 2024 10:29 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  തിരുവനന്തപുരം ചിറയിൻകീഴിൽ റോഡിലിട്ട് യുവാവിനെ കുത്തിക്കൊന്നു.

തിരുവനന്തപുരം കടയ്ക്കാവൂർ തേവരു നട സ്വദേശിയായ 26 വയസ്സുള്ള വിഷ്ണുപ്രകാശ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറര മണിയോടെ ആനത്തലവട്ടം ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം.

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിഷ്ണുപ്രകാശിനെ ആക്രമിച്ചത് കൊടും കുറ്റവാളി ആട്ടോ ജയൻ ആണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വെൽഡിങ് ജോലിക്ക് സഹായിയായി പോകുന്ന വിഷ്ണുപ്രകാശ് അടുത്തകാലത്താണ് വിദേശത്തുനിന്നും നാട്ടിലെത്തിയത്. കൊലക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളിയാണ് ആട്ടോ ജയൻ എന്നും പൊലീസ് പറഞ്ഞു.

#young #man #stabbed #death #road #search #suspect

Next TV

Related Stories
#Kozhikodedistrictschoolkalolsavam2024 |  എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

Nov 22, 2024 11:19 PM

#Kozhikodedistrictschoolkalolsavam2024 | എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

ഒരു വേദിയിൽ ഒഴികെ 19 വേദികളിലെയും മത്സരങ്ങൾ നാലാം നാൾ രാത്രി പത്ത് മണിക്ക് മുമ്പേ സമാപിച്ചു. ബിഇഎം സ്കൂൾ വേദിയിൽ മാത്രമാണ് മത്സരം...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories