കോഴിക്കോട്: (truevisionnews.com) നാല് വർഷം നീണ്ട നിതാന്ത പരിശ്രമത്തിൽ ലക്ഷ്യം കണ്ട് ഹരിനാരായണൻ എം എസ്.
ഓട്ടംതുള്ളലിനെ കുന്നോളം സ്നേഹിച്ച്, ആഗ്രഹിച്ച് കലോത്സവ വേദിയിലെത്തിയ ഹരിനാരായണനും അധ്യാപകരും രക്ഷിതാക്കളും ഇക്കുറി സന്തോഷത്തോടെ മടങ്ങി.
ഗുരു എന്ന് വിശേഷിപ്പിക്കാവുന്ന നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ സുധീർ ഉച്ചക്കാവിലും കവിത ഗീതാനന്ദൻ കലാമണ്ഡലവും നൽകിയ പ്രചോദനവും പരിശീലനവും ഹരിനാരായണന്റെ വിജയത്തിൽ നിർണായകമായി.
നന്മണ്ട ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ബിസിനസ്കാരനായ മനോജിന്റെയും, പലങ്ങാട് എം ഇ എസ് യു പി സ്കൂൾ അധ്യാപിക ഷിനിയുടെയും മകനാണ്. സഹോദരി പത്മതീർത്ഥ. ഓട്ടം തുള്ളൽ കൂടാതെ നാടോടി നൃത്തത്തിലും മൃദംഗത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്.
district #school #kalolsavam #Long #wait #Harinarayanan #achieved #success #ottamthullal #hard #work #teachers