കോഴിക്കോട് : ജീവിതം എന്നതിന്റെ ഓരോ നിമിഷവും എന്ത് എങ്ങനെ എന്നതിന്റെ ഓർമപ്പെടുത്തലായി ഫിസ മെഹറിൻ പി എം. കലോത്സവം വേദിയിൽ ഉറുദു കവിതാലാപനത്തിൽ ഒന്നാം സ്ഥാനവുമായി ഫിസ ശ്രദ്ധ നേടി.
ജീവിതത്തിന്റെ ലക്ഷ്യവും ജീവിതത്തിന്റെ സന്തോഷവും ജീവിതത്തിലെ ഓരോ നിമിഷവും എങ്ങനെ എന്നത് പ്രമേയമാക്കിയായിരുന്നു ഫിസയുടെ ആലാപനം. ഹസനിയ എ യു പി സ്കൂൾ മുട്ടാഞ്ചേരിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
രണ്ട് വർഷത്തോളമായി മൊയ്നു കൊടുവള്ളിക്ക് കീഴിൽ പരിശീലനം നേടി വരുകയുയാണ്. കലോത്സവത്തിലെ രണ്ടാമൂഴത്തിലായിരുന്നു ഫിസയുടെ വിജയം.
പുല്ലാളൂർ സ്വദേശിയും ഗവണ്മെന്റ് എൻജിഒ ക്വാട്ടേഴ്സ് അധ്യാപകനുമായ ഫൈസൽ, ഹസീന ദമ്പതികളുടെ മകളാണ് ഈ കൊച്ചു മിടുക്കി.
സഹോദരങ്ങൾ ആമിന ഹൈസ, ഫൈഹ ഫാത്തിമ, ഹില നസൽ.
#Life #is #one #Worth #every #moment #Fiza's #singing #stand #out #festival #stage