കാക്കനാട്: (truevisionnews.com)ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍ കുടുങ്ങി സംഘം.
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപമുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനോട് ചേർന്നായിരുന്നു സംഭവം.
കാറിന്റെ ഡിക്കിയിലിരുന്ന് പിന്നാലെ വരുന്ന മറ്റൊരു കാറിന്റെ റീല്‍സ് ചീത്രീകരിക്കുകയായിരുന്നു. സംഭവത്തില്‍ കാറോടിച്ചിരുന്ന വാഴക്കുളം സ്വദേശി ശ്രീജേഷിന്‌റെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു.
ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ 4000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
കാര്‍ വില്‍ക്കുന്നതിനായി സമൂഹമാധ്യമങ്ങളില് പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് യുവാക്കളുടെ വിശദീകരണം.
കാറിന്‌റെ സമീപത്തായി ലൈസന്‍സില്ലാത്ത വിദ്യാര്‍ത്ഥി ബൈക്ക് ഓടിക്കുന്ന ദൃശ്യവും പതിഞ്ഞിരുന്നു. ലേണേഴ്‌സ് ലൈസന്‍സ് ഇല്ലാത്തയാളെ പഠിപ്പിക്കുന്നതിന് ബൈക്കിന് പിന്നിലിരുന്ന കോളേജ് വിദ്യാര്‍ത്ഥിയായ രാഹുലിന് 10000 രൂപ പിഴയാണ് ചുമത്തിയത്.
#shooting #reels #trunk #moving #car #MVD #license #revoked