#Crime | ടിവി ഓഫ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം; സഹോദരനെ മർദ്ദിച്ചുകൊന്ന 24-കാരൻ അറസ്റ്റിൽ

#Crime | ടിവി ഓഫ് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം; സഹോദരനെ മർദ്ദിച്ചുകൊന്ന 24-കാരൻ അറസ്റ്റിൽ
Nov 12, 2024 07:36 AM | By VIPIN P V

ഡെറാഡൂൺ: (truevisionnews.com) ടിവി ഓഫ് ചെയ്യുന്നതിനേ ചൊല്ലിയുള്ള തർക്കത്തിനിടെ സഹോദരനെ മർദ്ദിച്ചുകൊന്ന 24കാരൻ അറസ്റ്റിൽ.

ഡെറാഡൂണിലെ പണ്ഡിറ്റ്വാഡിയി ഭാഗത്ത് തിങ്കളാഴ്ച 1.30ഓടെയാണ് സംഭവം. നീരജ് കുമാർ എന്ന 24കാരനാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരി ഭർത്താവായ ലക്ഷ്മൺ മാഞ്ചിയാണ് സംഭവം പൊലീസിനെ അറിയിച്ചത്.

വിജയ് കുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. നീരജും സഹോദരൻ വിജയും വീട്ടിൽ ഒറ്റയ്ക്ക് ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം നടന്നത്. ഞായറാഴ്ച രാത്രി വൈകും വരെ രണ്ട് പേരും മദ്യപിച്ചിരുന്നു.

ഇതിന് ശേഷം വിജയ് ടിവി കാണാൻ തുടങ്ങി. പല തവണ ടിവിയുടെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടും വിജയ് തയ്യാറാവാതെ വന്നതോടെ നീരജ് ക്ഷുഭിതനായി സഹോദരനെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.

മദ്യ ലഹരിയിലെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിജയ് രക്തം വാർന്നാണ് മരിച്ചത്.

വിജയുടെ നിലവിളി കേട്ട അയൽവാസിയാണ് വിവരം ഇവരുടെ സഹോദരിയുടെ വീട്ടിൽ അറിയിച്ചത്. സഹോദരി ഭർത്താവ് ഉടനെ വീട്ടിലെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന വിജയിയെ ആയിരുന്നു.

സഹോദരി ഭർത്താവും അയൽവാസികളും ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ സഹോദരി ഭർത്താവ് വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

#Argument #overturning #TV #year #oldman #arrested #beating #brother #death

Next TV

Related Stories
കാണാതായിട്ട് നാല് ദിവസം; യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 30, 2025 11:11 PM

കാണാതായിട്ട് നാല് ദിവസം; യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് രണ്ട് വർഷം തടവും 10,000 പിഴയും

Jul 30, 2025 11:02 PM

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് രണ്ട് വർഷം തടവും 10,000 പിഴയും

ബസിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി പ്രതിക്ക് രണ്ടു വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....

Read More >>
വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം

Jul 30, 2025 09:00 PM

വടകര - മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ച്‌ അന്വേഷണം

വടകര- മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വടകര...

Read More >>
ലഹരി ഇടപാടിലെ മുഖ്യകണ്ണികൾ; തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ

Jul 30, 2025 04:09 PM

ലഹരി ഇടപാടിലെ മുഖ്യകണ്ണികൾ; തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും അറസ്റ്റിൽ

തിരൂരിൽ മാരക ലഹരി മരുന്നുമായി കൊലക്കേസ് പ്രതിയും സുഹൃത്തും...

Read More >>
ആയൂരില്‍ ഇരുപത്തൊന്നുകാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Jul 30, 2025 03:13 PM

ആയൂരില്‍ ഇരുപത്തൊന്നുകാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍...

Read More >>
Top Stories

Entertainment News

//Truevisionall