#StateSchoolSportsMeet | സംസ്ഥാന സ്കൂൾ കായികമേള സമാപന ചടങ്ങിൽ സംഘർഷം; പോയന്‍റ് നൽകിയതിൽ പ്രശ്നമെന്ന് പരാതി

#StateSchoolSportsMeet | സംസ്ഥാന സ്കൂൾ കായികമേള സമാപന ചടങ്ങിൽ സംഘർഷം; പോയന്‍റ് നൽകിയതിൽ പ്രശ്നമെന്ന് പരാതി
Nov 11, 2024 07:33 PM | By VIPIN P V

കൊച്ചി: (truevisionnews.com) സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ പ്രതിഷേധം. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരി​ഗണിച്ചതിലാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്.

നാവാമുകുന്ദ, മാർ‌ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോ​ഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളിയിലെത്തി. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്.

മന്ത്രിയെ തടഞ്ഞുള്ള പ്രതിഷേധമാണ് നടന്നത്. തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ പൊലീസ് വേദിയില്‍ നിന്ന് മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമാപന ചടങ്ങ് വേ​ഗത്തിൽ അവസാനിപ്പിച്ചു.

അതേ സമയം, പൊലീസ് മര്‍ദിച്ചെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. ലഭിച്ച ട്രോഫി തിരിച്ചു കൊടുക്കാമെന്ന് രണ്ടാം സ്ഥാനം ലഭിച്ച ജി വി രാജ സ്കൂള്‍ അറിയിച്ചു.

വേദിയില്‍ പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് രണ്ടാം സ്ഥാനം ലഭിച്ച വിവരം അറിഞ്ഞതെന്നും പരിശീലകന്‍ അജിമോന്‍ പറഞ്ഞു. സ്കൂള്‍ മേളയുടെ വെബ്സൈറ്റില്‍ രണ്ടാം സ്ഥാനം നാവാമുകുന്ദക്ക് എന്നാണ് നല്‍കിയിരിക്കുന്നത്. ജി വി രാജയെ ഉള്‍പ്പെടുത്തിയത് പ്രത്യേകമായിട്ടാണ്.

കായിക മേളയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതി അന്വേഷിച്ചു തീരുമാനം എടുക്കാമെന്നു അപ്പോൾ തന്നെ പറഞ്ഞതാണെന്നും പറഞ്ഞത് കേൾക്കാതെ മേളയെ മനഃപൂർവം കലക്കാൻ ശ്രമം ഉണ്ടായി എന്നുമാണ് വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.

അധ്യാപകരുടെ നേതൃത്വത്തിൽ അതിനു ശ്രമം ഉണ്ടായി. കുട്ടികളെ ഇളക്കി വിടുകയാണ് ചെയ്തത്. ഇത് ഒരിക്കലും അംഗീകരിക്കാനാകാത്ത നടപടിയാണെന്നും മന്ത്രി പറഞ്ഞു.

#Clashes #StateSchoolSportsFestival #Closing #Ceremony #Complaint #problem #giving #points

Next TV

Related Stories
#congress | ബിജെപി-കോൺഗ്രസ് ഒത്തുകളിയിൽ മനംമടുത്തു, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി സിപിഐഎമ്മിലേക്ക്

Nov 14, 2024 03:44 PM

#congress | ബിജെപി-കോൺഗ്രസ് ഒത്തുകളിയിൽ മനംമടുത്തു, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി സിപിഐഎമ്മിലേക്ക്

ശ്രീകൃഷ്ണപുരം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻ്റായിരുന്ന ഇവർ പിന്നീടാണ് ജില്ലാ...

Read More >>
#lightning | തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ; വൻ നാശനഷ്ടം, വയറിങ്ങ് പൂർണ്ണമായി കത്തിനശിച്ചു

Nov 14, 2024 03:40 PM

#lightning | തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ; വൻ നാശനഷ്ടം, വയറിങ്ങ് പൂർണ്ണമായി കത്തിനശിച്ചു

സ്ഥിരമായി വീട്ടിലും പരിസരത്തും മിന്നലേൽക്കാറുണ്ടെന്ന ആശങ്കയും വീട്ടുകാർ...

Read More >>
#accident |  വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞു, മൂന്നുപേർക്ക് പരിക്ക്

Nov 14, 2024 03:29 PM

#accident | വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞു, മൂന്നുപേർക്ക് പരിക്ക്

പരിക്കേറ്റ അർച്ചന, നന്ദു, ശ്രീറാം എന്നിവരെ ആശുപത്രിയിൽ...

Read More >>
#NaveenBabu | എഡിഎം നവീൻ ബാബുവിന്‍റെ മരണം; പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്‍റെ മൊഴിയെടുത്തു

Nov 14, 2024 03:28 PM

#NaveenBabu | എഡിഎം നവീൻ ബാബുവിന്‍റെ മരണം; പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്‍റെ മൊഴിയെടുത്തു

പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീൻ ബാബുവിന്‍റെ കുടുംബം കോടതിയിൽ...

Read More >>
#EPJayarajan | 'സരിൻ ഉത്തമനായ ചെറുപ്പക്കാരൻ, പാലക്കാട്ടെ ജനതയുടെ മഹാഭാ​ഗ്യം'; സരിനെ പുകഴ്ത്തി ഇപി

Nov 14, 2024 02:11 PM

#EPJayarajan | 'സരിൻ ഉത്തമനായ ചെറുപ്പക്കാരൻ, പാലക്കാട്ടെ ജനതയുടെ മഹാഭാ​ഗ്യം'; സരിനെ പുകഴ്ത്തി ഇപി

ഈ നാടിന്റെ സമഗ്രമേഖലയിലും ഏറ്റവും മെച്ചപ്പെട്ട നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. രാഷ്ട്രീയപ്രവര്‍ത്തനം നാടിന്റെ...

Read More >>
#Surgery | സൈനിക റാലിക്കിടെ തുടയെല്ലുപൊട്ടിയ നാദാപുരം സ്വദേശി യുവാവ് ഗുരുതരാവസ്ഥയിൽ; ശസ്ത്രക്രിയ വൈകിപ്പിച്ചതിൽ ആരോഗ്യമന്ത്രിക്ക് പരാതി

Nov 14, 2024 01:47 PM

#Surgery | സൈനിക റാലിക്കിടെ തുടയെല്ലുപൊട്ടിയ നാദാപുരം സ്വദേശി യുവാവ് ഗുരുതരാവസ്ഥയിൽ; ശസ്ത്രക്രിയ വൈകിപ്പിച്ചതിൽ ആരോഗ്യമന്ത്രിക്ക് പരാതി

പിന്നീട് മകൻ അബോധാവസ്ഥയിലായതിനെതുടർന്നാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ...

Read More >>
Top Stories