#Surgery | സൈനിക റാലിക്കിടെ തുടയെല്ലുപൊട്ടിയ നാദാപുരം സ്വദേശി യുവാവ് ഗുരുതരാവസ്ഥയിൽ; ശസ്ത്രക്രിയ വൈകിപ്പിച്ചതിൽ ആരോഗ്യമന്ത്രിക്ക് പരാതി

#Surgery | സൈനിക റാലിക്കിടെ തുടയെല്ലുപൊട്ടിയ നാദാപുരം സ്വദേശി യുവാവ് ഗുരുതരാവസ്ഥയിൽ; ശസ്ത്രക്രിയ വൈകിപ്പിച്ചതിൽ ആരോഗ്യമന്ത്രിക്ക് പരാതി
Nov 14, 2024 01:47 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) സൈനിക റിക്യൂട്ട് മെൻ്റ് റാലിക്കിടെ വീണ് തുടയെല്ല് പൊട്ടിയതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യുവാവിന് അവസാന നിമിഷം ശസ്ത്രക്രിയ മാറ്റി വെച്ചതായി പരാതി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവിശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് അവസാനനിമിഷം ശസ്ത്രക്രിയ മാറ്റി വെച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ശസ്ത്രക്രിയ മാറ്റി വച്ചതിന് തുടർന്ന് മജ്ജ രക്തത്തിലേക്കിറങ്ങി യുവാവ് വെന്റിലേറ്ററിലായി.

നാദാപുരം ചെക്യാട് ഓഡോറ നന്ദനത്തിൽ അശ്വിൻ(24) നാണ് അടിയന്തര സാഹചര്യമായിട്ടും മൂന്ന് ദിവസം കഴിഞ്ഞുള്ള തീയ്യതി നൽകിയത്.

വൈകിയാൽ ജീവൻ പോലും അപകടത്തിലാകുമെന്നതിനാൽ അശ്വിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് ബന്ധുക്കൾ പറയുന്നു.

അവിടെയെത്തി ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും കൊഴുപ്പ് രക്തത്തിൽ കയറി ഹൃദയത്തെ ഉൾപ്പെടെ ബാധിച്ചിരുന്നു. ഇനി അശ്വിനെ രക്ഷിക്കണമെങ്കിൽ എട്ട് ദിവസമെങ്കിലും വെന്റിലേറ്ററിൽ തുടരേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതതിനെ തുടർന്ന് അശ്വിന്റെ അച്ഛൻ ആരോഗ്യ മന്ത്രിക്ക് വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്.

ആരോഗ്യ മന്ത്രിക്ക് അച്ഛൻ സുനിൽ കുമാറിൻ്റെ പരാതി വായിക്കാം ......

ഞാൻ ഒരു ടാക്സി ഡ്രൈവറായിരുന്നെന്നും വൃക്ക രോഗിയായതിനാൽ ഇപ്പോൾ ജോലിക്ക് പോകാൻ കഴിയുന്നില്ലെന്നും 24 വയസുള്ള എൻ്റെ മകൻ അശ്വിനെ ആശ്രയിച്ചാണ് ഞങ്ങളുടെ കുടുംബത്തിൻ്റെ മുന്നോട്ടുള്ള പ്രതീക്ഷയെന്നും അച്ഛൻ പരാതിയിൽ സൂചിപ്പിക്കുന്നു.

സൈന്യത്തിൽ ജോലി ലഭിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഇക്കഴിഞ്ഞ 10 -11 - 2024ന് കോയമ്പത്തൂരിൽ നടന്ന സൈനിക റിക്യൂട്ട് മെൻ്റ് റാലിയിൽ പങ്കെടുത്തപ്പോൾ കൂട്ട ഓട്ടത്തിനിടെ തടഞ്ഞ് വീണ അശ്വിൻ്റെ ദേഹത്ത് ചവിട്ടേൽക്കുകയും തുടയെല്ല് പൊട്ടുകയുമാണുണ്ടായത്.

ഉടൻ സൈനിക ഓഫീസർമാർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു.

അടിയന്തിര ശസ്ത്രക്രീയ ആവശ്യമായതിനാൽ അവിടെ നിന്ന് ആംബുലൻസിൽ കോഴിക്കോട് ഗവ. മെഡിൽ കോളേജ് ആശുപത്രിയിൽ അന്ന് വൈകിട്ട് മൂന്ന് മണിയോടെ എത്തിച്ചു.

തുടയെല്ല് പൊട്ടി മജ്ജ രക്തത്തിൽ കലരാൻ തുടങ്ങിയതായും പക്ഷാഘാതത്തിനോ ഒരു പക്ഷേ ജീവൻ തന്നെ അപകടാവസ്ഥയിലോ ആകാൻ സാധ്യതയുണ്ടെന്നും ആയതിനാൽ അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്ന് അത്യാഹിത വിഭാഗത്തിൽ പരിശോധിച്ച ഡോക്ടർമാർ നിർദ്ദേശിച്ചു.

തിങ്കളാഴ്ച്ച ശസ്ത്രക്രിയ നടത്താൻ തയ്യാറായി കൊള്ളാൻ മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. പുലർച്ചെ ആറ് മുതൽ വൈകിട്ട് മൂന്ന് മണി വരെ കാത്തിരുന്നിട്ടും ശസ്ത്രക്രിയ നടത്തിയില്ല എന്ന് പരാതിയിൽ പറയുന്നു.

ഇനി അഞ്ച് ദിവസം കഴിഞ്ഞ് വെള്ളിയാഴ്ച്ച മാത്രമേ ശസ്ത്രക്രിയ നടക്കൂവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇതിനിടയിൽ ഇത്ര ഗുരുതരാവസ്ഥയിലല്ലാത്ത പല ശസ്ത്രക്രിയകളും ഇവിടെ നടത്തിയിട്ടുണ്ട്.

അപകടത്തിൽ കൈ പൊട്ടിയ ഒരാൾക്ക് ആരുടെയോ സ്വാധീനത്തിൽ വന്ന ഉടനെ ശസ്ത്രക്രീയ നടത്തി കൊടുത്തിട്ടുമുണ്ടെന്നും പരാതിയിൽ പറയുന്നു.

മകൻ്റെ ആരോഗ്യ സ്ഥിതി വളരെ ഏറെ മോശമായിട്ടും മതിയായ ചികിത്സ നൽകാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ല.

മകൻ്റെ ജീവൻ നഷ്ടമാകുന്ന അവസ്ഥയിൽ എത്തിയപ്പോൾ ഞങ്ങൾ അല്പം സാമ്പത്തിക ചിലവ് കുറഞ്ഞ വെള്ളിമാട് കുന്നിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മകൻ്റെ നില അതീവ ഗുരുതരാസ്ഥയിലാണെന്നും ശസ്ത്രക്രിയ വൈകിയതിനാൽ ഫാറ്റ് എംബോളിസം ബാധിച്ചിരിക്കുകയാണെന്നും അവിടെ പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു.

പിന്നീട് മകൻ അബോധാവസ്ഥയിലായതിനെതുടർന്നാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.

ഇതിനകം അഞ്ച് ലക്ഷത്തോളം രൂപ ചികിത്സാചിലവായി ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എട്ട് ദിവസത്തോളം വെൻ്റിലേറ്ററിൽ തുടരേണ്ടതുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്.

എൻ്റെ മകൻ്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്നും സാമ്പത്തികമായി വളരെ ഏറെ പ്രയാസം അനുഭവിക്കുന്ന ഞങ്ങളെ സഹയിക്കണമെന്നും അഭ്യർത്ഥിക്കുന്നതായും അച്ഛൻ പരാതിയിൽ സൂചിപ്പിച്ചു.

ചികിത്സ നിഷേധിച്ച സംഭവം അന്വേഷിച്ച് കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി.

അതെസമയം മെഡിക്കൽ കോളേജിൽ അനസ്തസ്റ്റിസ്റ്റുകൾ ഇല്ലാത്തതുകൊണ്ടാണ് ഇത്തരം കേസുകൾ വരെ മാറ്റി വെക്കേണ്ടി വരുന്നതെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. നവംബർ ഒന്ന് മുതലാണ് പ്രതിസന്ധി വന്നത്.

ബുധനാഴ്ച മാത്രമാണ് എല്ലു രോഗ വിഭാഗത്തിന് ഓപ്പറേഷൻ തിയേറ്റർ ലഭിക്കുന്നത് എന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു. അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂർ അനസ്തേഷ്യ ഉണ്ടായിരുന്നത് 12 മണിക്കൂറായി.

അനസ്തേഷ്യ വിഭാഗത്തിൽ പത്ത് പേര് വേണ്ടിടത്ത് മൂന്ന് പേരാണുള്ളത്. അതുകൊണ്ട് ഓപ്പറേഷൻ തിയറ്ററുകളുടെ പ്രവർത്തനം അവതാളത്തിലാണ്.

രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത് നിസ്സഹായതോടെ നോക്കി നിൽക്കേണ്ടി വരുകയാണെന്നും ഡോക്ടർമാർ പറയുന്നു.

#youngman #Nadapuram #who #fractured #femur #during #military #rally #criticalcondition #Complaint #healthminister #delay #surgery

Next TV

Related Stories
#Photoshoot | പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; മനഃപൂര്‍വമല്ലെങ്കിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

Nov 28, 2024 11:57 AM

#Photoshoot | പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; മനഃപൂര്‍വമല്ലെങ്കിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് പൊലീസുക്കാര്‍ക്കെതിരെ നടപടിക്ക് ശുപാർശ...

Read More >>
#airindia | വീണ്ടും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ, മസ്ക്കറ്റിൽ നിന്ന് കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു

Nov 28, 2024 11:56 AM

#airindia | വീണ്ടും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ, മസ്ക്കറ്റിൽ നിന്ന് കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു

എയർ പോർട്ടിൽ ഒന്നര മണിക്കൂർ നിന്ന്, പിന്നീട് ബസ്സിൽ അരമണിക്കൂർ നിന്ന ശേഷം വീണ്ടും ഫ്ലൈറ്റ് കയറിയപ്പോൾ ഒന്നും കൂടെ ഇറങ്ങേണ്ടി വരും ആ ഫ്ലൈറ്റും...

Read More >>
#theft | സ്ത്രീകളെ ആക്രമിച്ച് മോഷണം, രണ്ട് മാസത്തിനിടെ കവർന്നത് ഇരുപത് പവനോളം സ്വർണം; നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയില്‍

Nov 28, 2024 11:23 AM

#theft | സ്ത്രീകളെ ആക്രമിച്ച് മോഷണം, രണ്ട് മാസത്തിനിടെ കവർന്നത് ഇരുപത് പവനോളം സ്വർണം; നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയില്‍

ആറുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്. മോഷ്ടിച്ച 83 ഗ്രാം സ്വര്‍ണം പോലീസ് ഇയാളില്‍നിന്ന്...

Read More >>
Top Stories