#Arrest | സ്വകാര്യദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി 19കാരിയെ ബലാത്സംഗം ചെയ്തു; കാമുകനും കൂട്ടുകാരും അറസ്റ്റിൽ

#Arrest | സ്വകാര്യദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി 19കാരിയെ ബലാത്സംഗം ചെയ്തു; കാമുകനും കൂട്ടുകാരും അറസ്റ്റിൽ
Nov 11, 2024 10:20 AM | By VIPIN P V

ഭുവനേശ്വർ: (truevisionnews.com) ഒഡീഷയിലെ കട്ടക്കിൽ 19 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയെ കാമുകനും 5 സുഹൃത്തുക്കളും ചേർന്ന് പലതവണ ബലാത്സംഗം ചെയ്തതായി പരാതി.

ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. കാമുകൻ ഉൾപ്പെടെയുള്ള പ്രതികൾ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് വിദ്യാർഥിനി കട്ടക്കിലെ ബദാംബാഡി സ്റ്റേഷനിലാണ് പരാതി നൽകിയത്.

പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു.

തന്റെ പിറന്നാൾ ആഘോഷിക്കാൻ ദസറ ആഘോഷത്തിനിടെ കട്ടക്കിലെ കഫേയിൽ പോയ സമയത്ത് കാമുകൻ സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ പകർത്തിയെന്ന് അതിജീവിത പറഞ്ഞു.

വിഡിയോ പകർത്താൻ കഫേ ഉടമ കാമുകനെ സഹായിച്ചതായും ആരോപണമുണ്ട്. ഇതിനുശേഷം വിഡിയോ കാണിച്ച് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും നിരവധി തവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെ പൊലീസ് മൊബൈലിൽനിന്നും ദൃശ്യങ്ങൾ വീണ്ടെടുത്തു.

സംഭവത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു.

2036ഓടെ ഒഡീഷയെ സ്ത്രീകൾക്കു വേണ്ടിയുള്ള കുറ്റകൃത്യരഹിത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനിടെയാണ് കേസ് വെളിച്ചത്തുവന്നതെന്നും മന്ത്രി പറഞ്ഞു

#year #old #girl #raped #threatening #show #private #picture #Boyfriend #friends #arrested

Next TV

Related Stories
#surgery | ഏഴ് വയസ്സുകാരന്‍റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന് കുടുംബം

Nov 14, 2024 01:59 PM

#surgery | ഏഴ് വയസ്സുകാരന്‍റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന് കുടുംബം

ഗുരുതര പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ പരാതി നൽകി. ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലാണ്...

Read More >>
#MadrasHighCourt | 'പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല';  21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി

Nov 14, 2024 08:10 AM

#MadrasHighCourt | 'പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല'; 21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി

വിവാഹാഭ്യർഥന നിരസിച്ച യുവാവിനെതിരേ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ...

Read More >>
#FIRE | ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ​​ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; യുവതിക്കും കുടുംബത്തിനും അത്ഭുത രക്ഷപ്പെടൽ

Nov 14, 2024 06:53 AM

#FIRE | ഗർഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ​​ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; യുവതിക്കും കുടുംബത്തിനും അത്ഭുത രക്ഷപ്പെടൽ

ഗർഭിണിയെയും കുടുംബത്തെയും എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന വഴിയാണ്...

Read More >>
#ShotDead | ഉപതിരഞ്ഞെടുപ്പിനിടെ വെടിവയ്പ്പ്; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

Nov 13, 2024 04:55 PM

#ShotDead | ഉപതിരഞ്ഞെടുപ്പിനിടെ വെടിവയ്പ്പ്; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

വെടിവയ്പ്പിനു പിന്നാലെ അശോകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
Top Stories