#Complaint | യുവതി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവം, കൊലപാതകമെന്ന് ബന്ധുക്കൾ; ഭർത്താവിനെതിരെ പരാതി

#Complaint | യുവതി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവം, കൊലപാതകമെന്ന് ബന്ധുക്കൾ;  ഭർത്താവിനെതിരെ പരാതി
Nov 7, 2024 10:24 PM | By VIPIN P V

ലക്നൗ : (truevisionnews.com) ലക്നൗവിൽ യുവതി കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണു മരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. യുവതിയുടെ ഭർത്താവാണ് കൊലയ്ക്ക് പിന്നിലെന്നാണ് ആരോപണം.

ഇതു കാണിച്ച് യുവതിയുടെ അച്ഛനായ റിട്ടയേർഡ് അഡീഷണൽ ജില്ലാ ജഡ്ജിയാണ് പരാതി നൽകിയത്. പണം ആവശ്യപ്പെട്ട് മകളെ ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്നും കൊലപ്പെടുത്തിയതാണെന്നും ശാരദാ പ്രസാദ് തിവാരി പരാതിയിൽ പറയുന്നു.

ലക്നൗവിലെ വൃന്ദാവൻ യോജനയിലാണ് സംഭവം. പ്രീതി ദ്വിവേദി(40)യാണ് പത്താം നിലയിൽ നിന്ന് വീണ് മരിച്ചത്. ഭർത്താവ് രവീന്ദ്ര ദ്വിവേദിക്കും മക്കൾക്കുമൊപ്പം നാലാം നിലയിലാണ് പ്രീതി താമസിച്ചിരുന്നത്.

ഫ്ലാറ്റ് വായ്പ തിരിച്ചടയ്ക്കാനുള്ള പണം നൽകണമെന്നാവശ്യപ്പെട്ട് രവീന്ദ്ര ദ്വിവേദി നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും പ്രീതിയുടെ അച്ഛൻ പരാതിയിൽ പറയുന്നു.

മകളെ ഇയാൾ പത്താം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. വിവാഹം കഴിഞ്ഞതു മുതൽ പണം ആവശ്യപ്പെട്ട് മകളെ ഉപദ്രവിച്ചിരുന്നുവെന്നും ശാരദാ പ്രസാദ് പറഞ്ഞു.

എല്ലാ മാസവും 10,000 രൂപ അയച്ച് കൊടുത്തിരുന്നുവെന്നും പിന്നീടും ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ലക്നൗ പൊലീസ് പറഞ്ഞു.

#Relatives #claim #incident #woman #died #falling #floor #building #murder #Complaint #husband

Next TV

Related Stories
#artilleriesfound | വയൽ ഉഴുതുമറിച്ചപ്പോൾ വാളുകളും തോക്കുകളും കഠാരകളും; കണ്ടെത്തിയത് 18ാം നൂറ്റാണ്ടിലെ നിധി

Nov 7, 2024 07:44 PM

#artilleriesfound | വയൽ ഉഴുതുമറിച്ചപ്പോൾ വാളുകളും തോക്കുകളും കഠാരകളും; കണ്ടെത്തിയത് 18ാം നൂറ്റാണ്ടിലെ നിധി

പാടം ഉഴുതുമറിച്ചപ്പോഴാണ് കലപ്പയിൽ ഇരുമ്പ് തട്ടുന്ന ശബ്ദം കേട്ടത്. നോക്കിയപ്പോൾ പുരാതന വാളുകളും കഠാരകളും കുന്തങ്ങളും തോക്കുകളും അവിടെ...

Read More >>
#Clash | ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

Nov 7, 2024 01:18 PM

#Clash | ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം; ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

അതേസമയം രാജ്യവിരുദ്ധമാണ് പ്രമേയമെനാണ് ബിജെപി ആരോപണം. 2019ലാ​ണ് ജ​മ്മു ക​ശ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്...

Read More >>
#PoliceCase | അമ്മയോട് വഴക്കിട്ടിറങ്ങിയ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ

Nov 7, 2024 11:11 AM

#PoliceCase | അമ്മയോട് വഴക്കിട്ടിറങ്ങിയ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ, കൂടുതൽ പ്രതികൾക്കായി തിരച്ചിൽ

ശിശുക്ഷേമ സമിതി പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായ കാര്യം...

Read More >>
#Fire | ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ; രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

Nov 7, 2024 09:33 AM

#Fire | ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ അഗ്നിബാധ; രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം

അഗ്നിബാധയുടെ സമയത്ത് ശുചിമുറിയിൽ ആയിരുന്ന ജീവനക്കാരാണ് മരിച്ചത്. അഗ്നിബാധ ഉണ്ടായത് എങ്ങനെയാണെന്നതിൽ അടക്കം അന്വേഷണം നടത്തുമെന്ന് അധികൃതർ...

Read More >>
#heartattack | ബസ് ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി മറ്റൊരു ബസിൽ തട്ടി; യാത്രക്കാർക്ക് രക്ഷയായത് കണ്ടക്ടറുടെ ഇടപെടൽ

Nov 7, 2024 09:02 AM

#heartattack | ബസ് ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം, നിയന്ത്രണം നഷ്ടമായി മറ്റൊരു ബസിൽ തട്ടി; യാത്രക്കാർക്ക് രക്ഷയായത് കണ്ടക്ടറുടെ ഇടപെടൽ

ഹൃദയാഘാതം സംഭവിച്ച് ആദ്യം മുന്നിലേക്ക് കുനിഞ്ഞു പോയ ഡ്രൈവർ ഉടനെ ഇടത് വശത്തേക്ക് വീണു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറ്റൊരു ബസ്സിൽ...

Read More >>
#founddead | അച്ഛനെയും മൂ​ന്ന് കു​ട്ടി​കളെയും പുഴയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Nov 7, 2024 08:14 AM

#founddead | അച്ഛനെയും മൂ​ന്ന് കു​ട്ടി​കളെയും പുഴയിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് മൂ​ന്ന് കു​ട്ടി​ക​ളെ​യും മ​ഞ്ചു​നാ​ഥ് പാ​ല​ത്തി​ൽ നി​ന്ന് ന​ദി​യി​ൽ എ​റി​ഞ്ഞ ശേ​ഷം സ്വ​യം...

Read More >>
Top Stories