#founddead | വേങ്ങരയിൽ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

#founddead | വേങ്ങരയിൽ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Nov 7, 2024 10:20 PM | By VIPIN P V

മലപ്പുറം: (truevisionnews.com) വേങ്ങരയിൽ വയോധികനെ പാടത്തെ തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ മാടംചിന ചോലക്കൻ മമ്മദു ഹാജി (70) യുടെ മൃതദേഹമാണ് വ്യാഴം ഉച്ചയോടെ കണ്ടെത്തിയത്.

കർഷകനായ മമ്മദു ഹാജി ദിവസവും രാവിലെ തോട്ടത്തിലെത്താറുണ്ട്. തിരികെ വീട്ടിലേക്ക് എത്താതിരുന്നതിനാൽ വീട്ടുകാർ തോട്ടത്തിൽ പരിശോധന നടത്തിയപ്പോഴാണ് രണ്ട് മീറ്ററോളം ആഴത്തിൽ വെള്ളമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

വേങ്ങര പൊലീസും മലപ്പുറത്തു നിന്നും പൊലീസ് സയൻ്റിഫിക് അസിസ്റ്റൻ്റും സ്ഥലത്തെത്തി പരിശോധന നടത്തി.

ഭാര്യ : പാത്തുക്കുട്ടി, മക്കൾ: സിറാജുദ്ദീൻ, റംസീന , ജംഷീന, ഷാഹിദ, ഷംസത്ത്.

മരുമക്കൾ: ആരിഫ, അബ്ദുൾ ലത്തിഫ്, റഷീദ്, ജംഷീദ്, ആഷിഫ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളി ഉച്ചയോടെ കുറ്റൂർ മാടംചിന ജുമാമസ്ജിദിൽ ഖബറടക്കും.

#elderly #man #founddead #well #Vengara

Next TV

Related Stories
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories