തിരുവനന്തപുരം: (truevisionnews.com) കേരളത്തിൽ വരും ദിവസങ്ങളിൽ തുലാവർഷം തീവ്രമായേക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ് .
മൂന്ന് ചക്രവാതിചുഴികളുടെ സാന്നിധ്യം കേരളത്തിൽ മഴ ശക്തമാക്കുമെന്നാണ് പ്രവചനം. ഇത് പ്രകാരം അടുത്ത ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
അതിനിടെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചക്രവാതചുഴി സംബന്ധിച്ച അറിയിപ്പ്
മന്നാർ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.
തെക്കൻ അറബിക്കടലിൻറെ മധ്യഭാഗത്തായും ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴക്കു സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 05,08,09 തീയതികളിൽ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
#Heavy #rains #may #intensify #Kerala #rain #with #thunder #lightning #likely