#Accidentcase | കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം; ബസ് ജീവനക്കാർക്കും പോലീസിനും വീഴ്ചപറ്റിയെന്ന് കുടുംബം

#Accidentcase | കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം; ബസ് ജീവനക്കാർക്കും പോലീസിനും വീഴ്ചപറ്റിയെന്ന് കുടുംബം
Nov 5, 2024 05:48 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) അത്തോളി കൂമുള്ളി വാഹനപകടത്തിൽ ബസ് ജീവനക്കാർക്കും പോലീസിനും വീഴ്ചപറ്റിയെന്ന് അപകടത്തിൽ മരിച്ച രതീപിൻ്റെ കുടുംബം വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

ഇക്കഴിഞ്ഞ നവംബർ 1 ന് വൈകീട്ട് 2 . 50 നാണ് അമിത വേഗതയിൽ എത്തിയ കുറ്റാടി - കോഴിക്കോട് ബസ് - ഒമേഗ എതിർ ഭാഗത്ത് നിന്നും വന്ന സ്കൂട്ടറിൽ ഇടിച്ച് മലപ്പുറം തിരൂരങ്ങാടി സ്വദേശി വി വി രതീപ് നായർ ദാരുണമായി മരിച്ചത്.

അപകടത്തിൻ്റെ സി സി ടി വി ദൃശ്യത്തിൽ തെറ്റായ ദിശയിൽ എത്തിയ ബസ്, സ്കൂട്ടർ തട്ടിയാണ് അപകടം ഉണ്ടായത് എന്ന് വ്യക്തമായിട്ടും ബസ് ജീവനക്കാർ പോലീസിന് മുന്നിൽ ന്യായീകരിക്കാൻ എത്തിയിരുന്നു. എന്നാൽ പോലീസ് ആദ്യം വിശ്വസിച്ചെങ്കിലും രാത്രിയോടെ തിരുത്തി.

അപകടം നടന്ന ഉടനെ ഒന്നര കിലോ മീറ്റർ അടുത്ത് അത്തോളി പോലീസ് സ്റ്റേഷനിൽ ബസ് കസ്റ്റഡിയിൽ എത്തിക്കുന്നതിന് പകരം 6 കിലോമീറ്റർ അകലെ ഉള്ളിയേരി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട് പിറ്റേ ദിവസം വൈകീട്ട് ആണ് സ്റ്റേഷനിൽ എത്തിക്കുന്നത്.

ഇത് സ്പീഡ് ഗവർണർ സ്ഥാപിക്കാൻ ആണെന്ന് സംശയിക്കുന്നു. നിസ്സാര കേസ് എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു എന്നാണ് വിവരം. ബസ് ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയില്ല.

അപകടം ഉണ്ടെന്ന് അറിഞ്ഞിട്ടും ബസ് നിർത്താതെ പോയതിനെതിരെയുള്ള വകുപ്പ് ചേർത്ത് ഡ്രൈവർക്കെതിരെ കേസ് എടുത്തില്ല. ബസ് ഉടമയും പോലീസും തമ്മിൽ ഒത്തു കളിച്ചോ എന്ന് സംശയിക്കുന്നതായി സഹോദരൻ വി വി രാകേഷ് പറഞ്ഞു.

അപകടം നടന്നത് 2. 53 നാണ്, എന്നാൽ കേസ് എടുത്തത് എഫ് ഐ ആർ ൽ രാത്രി 8 ന് അപടകത്തിൽപ്പെട്ട വ്യക്തി 7 മിനിറ്റ് റോഡിൽ ജീവനോടെ കിടന്നു.

അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിൽ രക്ഷപ്പെടാമായിരുന്നു.എന്നാൽ ബസ് ജീവനക്കാർ ആ ഭാഗത്തേക്ക് വന്നില്ല. 5 മിനിറ്റ് മുൻപ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടറുടെ റിപ്പോർട്ട്‌ ഉണ്ട് .

സംഭവം നടന്ന് 4 ദിവസം പിന്നിട്ടിട്ടും ബസ് ഉടമയോ ജീവനക്കാരോ ബന്ധപ്പെട്ടില്ല. അത്തോളി റൂട്ടിൽ ഓടുന്ന ഒരു ബസിനും സ്പീഡ് ഗവർണർ പ്രവർത്തിക്കുന്നില്ല. അപകടം നടന്ന സ്ഥിരം അപകട മേഖലയാണ്.

ഒരു സൂചന ബോർഡു പോലും ഇല്ല. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചാണ് ഡ്രൈവർമാർ ബസ് ഓടിക്കുന്നതെന്നും അന്വേഷണത്തിൽ നിന്നും മനസിലായിട്ടുണ്ടെന്നും അവർ പറഞ്ഞു.

സർക്കാർ ഇടപെടണമെന്നും അല്ലാത്ത പക്ഷം കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ കൂടുതൽ പേർക്ക് അപകടമോ, മരണമോ സംഭവിക്കുമെന്നും രതീപിന്റെ കുടുംബം ഇന്ന് ഉച്ചക്ക് നടത്തിയ വാർത്ത സമ്മേളനത്തിൽ പങ്കുവെച്ചു.

തുടർ നടപടിക്കായി ജില്ലാ കളക്ടർ, റൂറൽ എസ് പി, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്ന് അവർ പറഞ്ഞു. രതീപിന്റെ സഹോദരന്മാരായ വി വി രാകേഷ്, വി വി മനോജ്‌, ഒ പി മുനീർ, കെ ഉണ്ണി കൃഷ്ണൻ, അൻസാർ ചെമ്പൻ, ഒ പി ഡാനിഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

#youngman #died #collision #between #bus #bike #Atholi #Kozhikode #family #said #busstaff #police #failed

Next TV

Related Stories
#attack | വടകരയിൽ വീട് കയറി അക്രമം; ഗൃഹനാഥന്റെ കാല്‍ തല്ലി ഒടിച്ചു, മകന് പരിക്ക്

Nov 5, 2024 07:53 PM

#attack | വടകരയിൽ വീട് കയറി അക്രമം; ഗൃഹനാഥന്റെ കാല്‍ തല്ലി ഒടിച്ചു, മകന് പരിക്ക്

ബൈക്കിൽ ഹെൽമറ്റ്‌ ധരിച്ച് എത്തിയ മൂന്നംഗ സംഘം വീട്ടിൽ എത്തി രവീന്ദ്രന്റെ ഇടത് കാൽ...

Read More >>
#Vineethamurdercase | നാല് പേരുടേയും കഴുത്തിലെ മുറിവുകൾ ഒരുപോലെ; അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ

Nov 5, 2024 07:13 PM

#Vineethamurdercase | നാല് പേരുടേയും കഴുത്തിലെ മുറിവുകൾ ഒരുപോലെ; അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ

കോടതിയിലുള്ള പ്രതി രാജേന്ദ്രനാണ് തമിഴ്നാട്ടിലും മൂന്നു കൊലപാതകം ചെയ്തതെന്ന് കേസന്വേഷിച്ച തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരും കോടതിയിൽ...

Read More >>
#WaqfBoardChairman | മുനമ്പത്തുനിന്ന്​ ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല -വഖഫ്​ ബോർഡ്​ ചെയർമാൻ

Nov 5, 2024 05:42 PM

#WaqfBoardChairman | മുനമ്പത്തുനിന്ന്​ ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല -വഖഫ്​ ബോർഡ്​ ചെയർമാൻ

ഈ വിഷയവുമായി ബന്ധപ്പെട്ട്​ ഒരു തരത്തിലും ആശങ്ക വളർത്താൻ ബോർഡ്​ ശ്രമിച്ചിട്ടില്ല. സ്ഥാപനത്തിന്​ വ്യക്തി നൽകിയ ഭൂമിയാണ്​...

Read More >>
#MVGovindan | മുനമ്പം വിഷയം; 'മുസ്‌ലിം വിരു​ദ്ധത ഉയർത്തി കാസ ക്രിസ്ത്യൻ ജനവിഭാ​ഗങ്ങളിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു - എം. വി ഗോവിന്ദൻ

Nov 5, 2024 05:13 PM

#MVGovindan | മുനമ്പം വിഷയം; 'മുസ്‌ലിം വിരു​ദ്ധത ഉയർത്തി കാസ ക്രിസ്ത്യൻ ജനവിഭാ​ഗങ്ങളിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു - എം. വി ഗോവിന്ദൻ

നവംബർ 16ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരടക്കമുള്ള യോ​ഗം ചേരുന്നുണ്ട്. മുനമ്പം ഭൂമിയിൽ നിന്ന് ആരെയും കുടിയിറക്കില്ല, അങ്ങനെയൊരു സർക്കാരല്ല...

Read More >>
#Theft | മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ കാണിക്ക വഞ്ചി കുത്തി തുറന്നു; കള്ളനെ പിടികൂടി പൊലീസ്

Nov 5, 2024 05:06 PM

#Theft | മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ കാണിക്ക വഞ്ചി കുത്തി തുറന്നു; കള്ളനെ പിടികൂടി പൊലീസ്

പൊലീസിൻ്റെ നൈറ്റ് പെട്രോളിംഗിനിടെ കാണിക്ക വഞ്ചി കുത്തി തുറക്കുന്നതായി ഫോൺ സന്ദേശം...

Read More >>
Top Stories