#Theft | മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ കാണിക്ക വഞ്ചി കുത്തി തുറന്നു; കള്ളനെ പിടികൂടി പൊലീസ്

#Theft | മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ കാണിക്ക വഞ്ചി കുത്തി തുറന്നു; കള്ളനെ പിടികൂടി പൊലീസ്
Nov 5, 2024 05:06 PM | By Jain Rosviya

ഇടുക്കി: (truevisionnews.com)മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ കാണിക്ക വഞ്ചി കുത്തി തുറന്നു. ഒറ്റ രാത്രി കൊണ്ട് കള്ളനെ പിടികൂടി ഇടുക്കിയിലെ വണ്ടിപ്പെരിയാർ പൊലീസ്.

മഞ്ചുമല അരുൺ ഭവനിൽ ആനന്ദ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടുക്കിയിലെ വണ്ടിപ്പെരിയാർ ടൗണിലുള്ള അസംപ്ഷൻ ദേവാലയത്തിൻ്റെ കുരിശടിക്ക് മുന്നിലുള്ള സ്റ്റീൽ കാണിക്ക വഞ്ചിയാണ് ആനന്ദ് കുമാർ രാത്രി കുത്തി തുറന്നത്.

രാത്രി 12 മണിക്ക് കഴിഞ്ഞ് തട്ടുകടകൾ ഉൾപ്പെടെ അടച്ചതിന് ശേഷമായിരുന്നി സംഭവം. പൊലീസിൻ്റെ നൈറ്റ് പെട്രോളിംഗിനിടെ കാണിക്ക വഞ്ചി കുത്തി തുറക്കുന്നതായി ഫോൺ സന്ദേശം ലഭിച്ചു.

എന്നാൽ പൊലീസെത്തിയപ്പോഴേക്കും കള്ളൻ കടന്നു കളഞ്ഞു. മോഷ്ടാവിനെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ ആരംഭിക്കുകയായിരുന്നു.

രാവിലെ ടൗണിൽ നിന്നും ആനന്ദകുമാറിനെ പിടികൂടി.

മദ്യം വാങ്ങാൻ പണം കണ്ടെത്താനാണ് കാണിക്ക വഞ്ചി കുത്തി തുറന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

1500 ഓളം രൂപയാണ് ഇയാൾ മേഷ്ടിച്ചത്. ഹോട്ടൽ ജീവനക്കാരനായ ആനന്ദ് കുറച്ച് നാളുകളായി വാടകവീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്.

പൊലീസ് പിടിയിലാകുമ്പോഴും ഇയാൾ മദ്യ ലഹരിയിലായിരുന്നു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#no #money #buy #alcohol #broke #open #donation #box #police #caught #thief

Next TV

Related Stories
#Worms  | എസ്.എ.ടി കാന്റീനില്‍നിന്ന്​ രോ​ഗി​ക്കാ​യി വാങ്ങിയ ഭക്ഷണത്തില്‍ പു​ഴു​വി​നെ ക​ണ്ടെ​ത്തി, ആ​ക്ഷേ​പം

Dec 2, 2024 12:54 PM

#Worms | എസ്.എ.ടി കാന്റീനില്‍നിന്ന്​ രോ​ഗി​ക്കാ​യി വാങ്ങിയ ഭക്ഷണത്തില്‍ പു​ഴു​വി​നെ ക​ണ്ടെ​ത്തി, ആ​ക്ഷേ​പം

16ാം വാ​ര്‍ഡി​ലു​ള്ള രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നാ​ണ് ബൂ​രി​ക്കൊ​പ്പം ജീ​വ​നു​ള്ള പു​ഴു​വി​നെ കി​ട്ടി​യ​ത്....

Read More >>
#Karuvannurblackmoneycase | കരുവന്നൂർ കള്ളപ്പണ കേസ്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

Dec 2, 2024 12:49 PM

#Karuvannurblackmoneycase | കരുവന്നൂർ കള്ളപ്പണ കേസ്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

എന്നാല്‍, ഈ നിര്‍ദേശങ്ങളുടെ പരിധിയിലേക്ക് നിലവില്‍ അരവിന്ദാക്ഷന്റെയും ജില്‍സിന്റെയും ഈ കേസിലെ പങ്കാളിത്തം ഉള്‍പ്പെടുന്നില്ലെന്നും കോടതി...

Read More >>
#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Dec 2, 2024 12:34 PM

#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ്...

Read More >>
#theft | 'ബുദ്ധി സ്വല്പം കൂടിപ്പോയി',  ദൃശ്യങ്ങള്‍ പതിയാതിരിക്കാൻ ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്, മോഷണ വസ്തുക്കള്‍  കൊണ്ടുപോയത് സഞ്ചിയിലാക്കി

Dec 2, 2024 12:25 PM

#theft | 'ബുദ്ധി സ്വല്പം കൂടിപ്പോയി', ദൃശ്യങ്ങള്‍ പതിയാതിരിക്കാൻ ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്, മോഷണ വസ്തുക്കള്‍ കൊണ്ടുപോയത് സഞ്ചിയിലാക്കി

മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി...

Read More >>
#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

Dec 2, 2024 12:02 PM

#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

യുവാവിന് ഗുരുതരമായ പരിക്ക് ഇല്ല. കാലിനും കൈക്കും ചെറിയ പരിക്ക്...

Read More >>
Top Stories

Entertainment News