#Elephant | എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം; ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട -അമിക്കസ് ക്യൂറി റിപ്പോർട്ട്

 #Elephant | എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം; ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട -അമിക്കസ് ക്യൂറി റിപ്പോർട്ട്
Nov 5, 2024 05:33 PM | By VIPIN P V

കൊച്ചി: (truevisionnews.com) നാട്ടാനകളുടെ എഴുന്നള്ളിപ്പിന് കർശന നിയന്ത്രണം ശിപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചു.

എഴുന്നള്ളിപ്പിന് മാത്രമല്ല, സ്വകാര്യ ചടങ്ങുകൾക്കും ഉദ്ഘാടനത്തിനും ആനകളെ ഉപയോഗിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.

മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ എഴുന്നള്ളിക്കാവൂ. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിക്കരുത്. അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവമാണെങ്കില്‍ പ്രത്യേക അനുമതി വേണം.

24 മണിക്കൂര്‍ മുമ്പ് ഉത്സവസ്ഥലത്ത് എത്തിക്കണം. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ 24 മണിക്കൂർ നിർബന്ധമായും വിശ്രമം വേണം. എഴുന്നള്ളിപ്പിന് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്നു മീറ്ററെങ്കിലും അകലം വേണം.

തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം.

വാഹനത്തില്‍ കൊണ്ടുപോകുകയാണങ്കില്‍ 100 കി.മീ ദൂരത്തിൽ അധികം പോകാൻ പാടില്ല.

നടത്തിക്കുകയാണെങ്കിൽ 30 കിലോമീറ്റര്‍ മാത്രം. സംസ്ഥാനാനന്തര യാത്രകൾക്കു കർശന വ്യവസ്ഥകൾ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

#strict #control #over #withdrawal #Elephant #Inauguration #Private #Ceremony #AmicusCuriaeReport

Next TV

Related Stories
#attack | വടകരയിൽ വീട് കയറി അക്രമം; ഗൃഹനാഥന്റെ കാല്‍ തല്ലി ഒടിച്ചു, മകന് പരിക്ക്

Nov 5, 2024 07:53 PM

#attack | വടകരയിൽ വീട് കയറി അക്രമം; ഗൃഹനാഥന്റെ കാല്‍ തല്ലി ഒടിച്ചു, മകന് പരിക്ക്

ബൈക്കിൽ ഹെൽമറ്റ്‌ ധരിച്ച് എത്തിയ മൂന്നംഗ സംഘം വീട്ടിൽ എത്തി രവീന്ദ്രന്റെ ഇടത് കാൽ...

Read More >>
#Vineethamurdercase | നാല് പേരുടേയും കഴുത്തിലെ മുറിവുകൾ ഒരുപോലെ; അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ

Nov 5, 2024 07:13 PM

#Vineethamurdercase | നാല് പേരുടേയും കഴുത്തിലെ മുറിവുകൾ ഒരുപോലെ; അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ

കോടതിയിലുള്ള പ്രതി രാജേന്ദ്രനാണ് തമിഴ്നാട്ടിലും മൂന്നു കൊലപാതകം ചെയ്തതെന്ന് കേസന്വേഷിച്ച തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരും കോടതിയിൽ...

Read More >>
#Accidentcase | കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം; ബസ് ജീവനക്കാർക്കും പോലീസിനും വീഴ്ചപറ്റിയെന്ന് കുടുംബം

Nov 5, 2024 05:48 PM

#Accidentcase | കോഴിക്കോട് അത്തോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവം; ബസ് ജീവനക്കാർക്കും പോലീസിനും വീഴ്ചപറ്റിയെന്ന് കുടുംബം

സർക്കാർ ഇടപെടണമെന്നും അല്ലാത്ത പക്ഷം കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ കൂടുതൽ പേർക്ക് അപകടമോ, മരണമോ സംഭവിക്കുമെന്നും രതീപിന്റെ കുടുംബം ഇന്ന്...

Read More >>
#WaqfBoardChairman | മുനമ്പത്തുനിന്ന്​ ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല -വഖഫ്​ ബോർഡ്​ ചെയർമാൻ

Nov 5, 2024 05:42 PM

#WaqfBoardChairman | മുനമ്പത്തുനിന്ന്​ ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല -വഖഫ്​ ബോർഡ്​ ചെയർമാൻ

ഈ വിഷയവുമായി ബന്ധപ്പെട്ട്​ ഒരു തരത്തിലും ആശങ്ക വളർത്താൻ ബോർഡ്​ ശ്രമിച്ചിട്ടില്ല. സ്ഥാപനത്തിന്​ വ്യക്തി നൽകിയ ഭൂമിയാണ്​...

Read More >>
#MVGovindan | മുനമ്പം വിഷയം; 'മുസ്‌ലിം വിരു​ദ്ധത ഉയർത്തി കാസ ക്രിസ്ത്യൻ ജനവിഭാ​ഗങ്ങളിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു - എം. വി ഗോവിന്ദൻ

Nov 5, 2024 05:13 PM

#MVGovindan | മുനമ്പം വിഷയം; 'മുസ്‌ലിം വിരു​ദ്ധത ഉയർത്തി കാസ ക്രിസ്ത്യൻ ജനവിഭാ​ഗങ്ങളിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു - എം. വി ഗോവിന്ദൻ

നവംബർ 16ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരടക്കമുള്ള യോ​ഗം ചേരുന്നുണ്ട്. മുനമ്പം ഭൂമിയിൽ നിന്ന് ആരെയും കുടിയിറക്കില്ല, അങ്ങനെയൊരു സർക്കാരല്ല...

Read More >>
#Theft | മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ കാണിക്ക വഞ്ചി കുത്തി തുറന്നു; കള്ളനെ പിടികൂടി പൊലീസ്

Nov 5, 2024 05:06 PM

#Theft | മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ കാണിക്ക വഞ്ചി കുത്തി തുറന്നു; കള്ളനെ പിടികൂടി പൊലീസ്

പൊലീസിൻ്റെ നൈറ്റ് പെട്രോളിംഗിനിടെ കാണിക്ക വഞ്ചി കുത്തി തുറക്കുന്നതായി ഫോൺ സന്ദേശം...

Read More >>
Top Stories