Nov 5, 2024 05:42 PM

കൊച്ചി: (truevisionnews.com) മുനമ്പത്തെ ഭൂമിയിൽനിന്ന്​ ആരെയും പെട്ടെന്ന്​ കുടിയൊഴിപ്പിക്കില്ലെന്ന്​ വഖഫ്​ ബോർഡ്​ ചെയർമാൻ എം.കെ. സക്കീർ.

വഖഫ്​ ഭൂമി സംരക്ഷിക്കുക എന്നത്​ ബോർഡിന്‍റെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

മുനമ്പത്തെ വിഷയം 1962ൽ തുടങ്ങിയതാണ്​. വഖഫിന്‍റെ പ്രവർത്തനത്തിന്​ കേന്ദ്രനിയമം നിലവിലുണ്ട്​. അതനുസരിച്ചേ മുന്നോട്ട്​ പോകൂ. അവിടുത്തെ താമസക്കാരുടെ രേഖകളും പരിശോധിക്കാൻ തയാറാണ്​.

എന്നാൽ, ബോർഡിനെ ഭീകരജീവിയായി ചിത്രീകരിക്കാനാണ്​ ചിലരുടെ ശ്രമം.

ഈ വിഷയവുമായി ബന്ധപ്പെട്ട്​ ഒരു തരത്തിലും ആശങ്ക വളർത്താൻ ബോർഡ്​ ശ്രമിച്ചിട്ടില്ല. സ്ഥാപനത്തിന്​ വ്യക്തി നൽകിയ ഭൂമിയാണ്​ മുനമ്പത്തേത്​.

എന്തെങ്കിലും ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. പ്രശ്നത്തിന്​ നിയമപരമായ പരിഹാരം കാണുമെന്നും ചെയർമാൻ പറഞ്ഞു.

#No #one #evicted #Munambam #immediately #WaqfBoardChairman

Next TV

Top Stories