കോഴിക്കോട്: (truevisionnews.com) പെയ്ഡ് ന്യൂസുകളുടെ അതിക്രമവും ഒരു പുതിയ വാർത്താ സ്ഥാപനം തുടങ്ങുന്നതിനുള്ള തടസ്സങ്ങളുടെ അഭാവവും മാധ്യമ പ്രവർത്തനത്തിന്റെ യാഥാർത്ഥ്യത്തെ ബാധിക്കുന്നു എന്ന് മുൻ കേന്ദ്ര ഐ ടി, ഇലക്ട്രോണിക് വകുപ്പ് മന്ത്രി രാജീവ് ചന്ദ്ര ശേഖർ.
ജന്മഭൂമി സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മാധ്യമങ്ങൾ എങ്ങോട്ട്’ എന്ന മാധ്യമ സെമിനാറിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
അഞ്ച് നാൾ നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ മൂന്നാം ദിനമായ ഇന്ന് കാലിക്കറ്റ് ട്രെഡ് സെന്ററിൽ സംഘടിപ്പിച്ച സെമിനാർ തമിഴ് രാഷ്ട്രീയ വാരികയായ തുഗ്ലക്ക് എഡിറ്റർ എസ് ഗുരു മൂർത്തി ഉദ്ഘാടനം ചെയ്തു.
ഇന്ന് പ്രിന്റ്, ടെലിവിഷൻ മാധ്യമങ്ങൾ ഡിജിറ്റൽ മേഖലയിലും വളരെ അധികം കാണാൻ സാധിക്കുന്നു. ഇത്തരത്തിൽ എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്ര മാധ്യമങ്ങൾ ദിനം പ്രതി വന്ന് കൊണ്ടിരിക്കുന്നു എന്നും രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
എ എസ് സുധീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജന്മഭൂമി ചീഫ് എഡിറ്റർ കെ എൻ ആർ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
കണ്ണൂർ എസ് എൻ കോളേജ് പ്രിൻസിപ്പൽ സി പി സതീഷ് നേതൃത്വം നൽകിയ സെമിനാറിൽ മുൻ ഐ ടി, ഇലക്ട്രോണിക് വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ, കെ എൻ.എസ് ഹരിദാസ്, മഹാരാജാസ് കോളേജ് മാസ്കമ്മ്യൂണിക്കേഷൻ ഡിറക്ടർ എ കെ അനുരാജ് എന്നിവർ സംസാരിച്ചു.
‘നമ്മുടെ മുന്നിൽ ബോധ്യമുള്ളതേ റിപ്പോർട്ട് ചെയ്യാവു. സത്യമല്ലാത്ത ഒരു വിവരവും റിപ്പോർട്ട് ചെയ്ത് കൂടാ എന്ന് കെ എൻ എസ് ഹരിദാസ് അഭിപ്രായപ്പെട്ടു.
ഒരുമിനിട്ടിൽ വാർത്തകൾ നൽകാൻ മാധ്യമ പ്രവർത്തകർക്ക് മാധ്യമ സ്ഥാപങ്ങളുടെ നിർദേശം ഉള്ളപ്പോൾ യാഥാർത്ഥ്യം മനസിലാക്കാൻ സമയം കിട്ടാറില്ല.
അപകടം പിടിച്ച മാധ്യമ സംസ്കാരം ആണ് ഇന്ന് കാണാൻ കഴിയുന്നത്‘ എന്ന് കെ എൻ എസ് ഹരിദാസ് കൂട്ടിചേർത്തു.
ഒരു സെമിനാർ കൊണ്ടൊന്നും ഇത് ശുദ്ധീകരിക്കാൻ പാറ്റില്ല. വയനാട് ദുരന്തം മാധ്യമങ്ങൾ ചർച്ച ചെയ്തത് പോലെ മുനമ്പം വിഷയം എന്ത് കൊണ്ട് ചർച്ച ചെയ്യുന്നില്ല. ഈ വേർതിരിവ് മാധ്യമങ്ങൾക്ക് യോജിച്ചതല്ല എന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തനത്തിൽ അറിയാതെ നൽകുന്ന തെറ്റായ വർത്തകളും അറിഞ്ഞ് കൊണ്ട് നൽകുന്ന തെറ്റായ വർത്തകളും ഉണ്ട്.
ഇതെല്ലാം കൊണ്ട് തന്നെ മാധ്യമ മേഖലയിൽ വിപ്ലവകരമായ മാറ്റം സംഭവിച്ച് കൊണ്ടിരിക്കുകയാണ് എന്ന് മഹാരാജാസ് കോളേജ് മാസ്കമ്മ്യൂണിക്കേഷൻ ഡിറക്ടർ എ കെ അനുരാജ് അഭിപ്രായപ്പെട്ടു.
ചടങ്ങിന് എം എൻ സുന്ദർ രാജീവ് നന്ദി അറിയിച്ചു. അഞ്ച് നാൾ നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിൽ SWA മെഗാ എക്‌സിബിഷനും ഉൾകൊള്ളുന്നു.
സമാപന സമ്മേളനം നവംബർ എഴ് വൈകിട്ട് നാല് മണിക്ക് കേന്ദ്ര ഉപഭോക്തൃകാരി, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷിഉ ഉദ്ഘാടനം ചെയ്യും.
#Invasion #paid #news #affects #reality #media #work #Former #Union #Minister #RajeevChandraShekhar