#complaint | സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ആശുപത്രി ഡയറക്ടർ പീഡിപ്പിച്ചെന്ന് പരാതി

#complaint |  സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ആശുപത്രി ഡയറക്ടർ  പീഡിപ്പിച്ചെന്ന് പരാതി
Nov 5, 2024 10:31 AM | By Susmitha Surendran

കാൺപൂർ: (truevisionnews.com) സ്വകാര്യ ആശുപത്രിയിൽ 22 വയസുകാരിയായ നഴ്സ് പീഡനത്തിനിരയായതായി പരാതി. ആശുപത്രി ഡയറക്ടർ തന്നെയാണ് രാത്രി ജോലിക്കിടെ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചത്.

പീഡനത്തിന് മുമ്പ് യുവതിക്ക് ശീതള പാനീയത്തിൽ മയക്കുമരുന്ന് കല‍ർത്തി നൽകിയെന്നും സംശയിക്കുന്നുണ്ട്. പരാതി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ്, ആശുപത്രി ഡയറക്ടറെ അറസ്റ്റ് ചെയ്തു.

കാൺപൂരിലെ കല്യാൺപൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവമുണ്ടായതെന്ന് കല്യാൺപൂർ അസിസ്റ്റന്റ് കമ്മീഷണർ അഭിഷേക് പാണ്ഡേ പറഞ്ഞു.

പീഡനത്തിനിരയായ നഴസ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആശുപത്രി ഡയറക്ടർ ഒരു പാർട്ടി നടത്തിയിരുന്നു.

ഇതിന് ശേഷം നഴ്സിനോട് രാത്രിയും ആശുപത്രിയിൽ നിൽക്കണമെന്നും ചില ജോലികൾ ഉണ്ടെന്നും നിർദേശിച്ചു. ഇത് അനുസരിച്ചാണ് നഴ്സ് ജോലിക്ക് കയറിയത്.

അർത്ഥരാത്രിയോടെ ഡയറക്ടർ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചു. തുടർന്ന് ബലമായി അകത്ത് കയറ്റിയ ശേഷം വാതിൽ പൂട്ടി. യുവതിയെ അവിടെ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സംഭവം ആരെയെങ്കിലും അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അറസ്റ്റിലായ ആശുപത്രി ഡയറക്ടരുടെ വിശദാംശങ്ങളൊന്നും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്.

#22year #old #nurse #complained #she #molested #private #hospital.

Next TV

Related Stories
#drowned | അണക്കെട്ടിൽ നീന്താനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Dec 1, 2024 09:35 PM

#drowned | അണക്കെട്ടിൽ നീന്താനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മരിച്ച കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് നീന്താൻ വന്നതെന്ന് പൊലീസ് പറഞ്ഞു. ശ്രീഷ് ആഴമുള്ള ഭാഗത്തേക്ക്...

Read More >>
 #cakecutting | ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, മോഡലിനെതിരെ വിമർശനം

Dec 1, 2024 08:16 PM

#cakecutting | ക്ഷേത്രത്തിനുള്ളിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം, മോഡലിനെതിരെ വിമർശനം

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മമത റായ്ക്കെതിരേയാണ് വിമർശനം ഉയർന്നിരിക്കുന്നത്....

Read More >>
#cyclonefenjal |   മഴ തുടരും, ഫിൻജാൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമാകും; ഇതുവരെ 9 മരണം

Dec 1, 2024 07:11 PM

#cyclonefenjal | മഴ തുടരും, ഫിൻജാൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമാകും; ഇതുവരെ 9 മരണം

പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫിൻജാൽ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്ന്...

Read More >>
#death | വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം, ​​ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം

Dec 1, 2024 07:04 PM

#death | വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം, ​​ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം

പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ്...

Read More >>
#arrest | ഇരുന്നൂറ് രൂപ ദിവസക്കൂലി, പാകിസ്താന് വിവരം ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍

Dec 1, 2024 04:42 PM

#arrest | ഇരുന്നൂറ് രൂപ ദിവസക്കൂലി, പാകിസ്താന് വിവരം ചോര്‍ത്തിയ യുവാവ് ഗുജറാത്തിൽ അറസ്റ്റില്‍

ഗുജറാത്തിലെ ആന്റി-ടെററിസ്റ്റ് സ്‌ക്വാഡാണ് (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട്...

Read More >>
#arrest | പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് സംഘനൃത്തം; 40 പേർ അറസ്റ്റിൽ

Dec 1, 2024 03:50 PM

#arrest | പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് സംഘനൃത്തം; 40 പേർ അറസ്റ്റിൽ

മദ്യനിരോധനം പൊലീസിനും എക്‌സൈസിനുമൊക്കെ പൈസയുണ്ടാക്കാനുള്ള വഴിയായെന്നായിരുന്നു പട്‌ന ഹൈക്കോടതിയുടെ...

Read More >>
Top Stories