#Congress | പി. സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വര്‍ണക്കവര്‍ച്ചാ കേസിലെ പ്രതി; സിപിഎമ്മിനെതിരെ കോണ്‍ഗ്രസ്

 #Congress  | പി. സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വര്‍ണക്കവര്‍ച്ചാ കേസിലെ പ്രതി; സിപിഎമ്മിനെതിരെ കോണ്‍ഗ്രസ്
Nov 5, 2024 11:53 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com) പി. സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വര്‍ണകവര്‍ച്ചാ കേസ് പ്രതിയും പങ്കെടുത്തെന്ന് കോണ്‍ഗ്രസ്.

അര്‍ജുന്‍ ആയങ്കി പ്രതിയായ കേസിലെ പ്രതി ബവീര്‍ പ്രചാരണത്തിലുള്ളതായാണ് ആരോപണം. എന്നാല്‍, ബവീറുമായി ബന്ധമില്ലെന്നാണ് സി.പി.എം. വിശദീകരണം.

'ബവീര്‍ പ്രതിയായ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അന്ന് സി.പി.എമ്മില്‍നിന്ന് പുറത്താക്കിയെന്ന് പറഞ്ഞു. ഇപ്പോഴും അദ്ദേഹം സി.പി.എമ്മിന്റെ സജീവ അംഗമാണ്.

സി.പി.എം. പാലക്കാട് എന്ന ഫെയ്‌സ്ബുക്ക് പേജ് നോക്കിയാല്‍ അതില്‍ മുഴുവന്‍ സമയം സരിനൊപ്പം ബവീറിനെ കാണാം. അര്‍ജുന്‍ ആയങ്കി ചിറ്റൂരില്‍ വന്ന് കേന്ദ്രീകരിച്ച് ചെയ്ത കുറ്റകൃത്യമാണ്. ഈ കേസിലാണ് ബബീര്‍ പ്രതിയായത്', കോണ്‍ഗ്രസ് നേതാവ് സുമേഷ് അച്യുതന്‍ പറഞ്ഞു.

സ്വര്‍ണ വ്യാപാരിയെ ബസില്‍നിന്ന് ഇറക്കിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസിലാണ് ബവീര്‍ അറസ്റ്റിലായത്. 30 ലക്ഷം രൂപയുടെ സ്വര്‍ണവും 23,000 രൂപയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.

ബവീറുമായി ഒരു ബന്ധവുമില്ലെന്നും തിരഞ്ഞെടുപ്പ് ചുമതലകളൊന്നും നല്‍കിയിട്ടില്ലെന്നും സിപിഎം പറയുന്നു. വീഡിയോയില്‍ ബവീര്‍ എങ്ങനെ വന്നുവെന്നറിയില്ലെന്നു അവർ വ്യക്തമാക്കുന്നു.

#Congress #said #accused #gold #theft #case #also #participated #PSarin's #election #campaign.

Next TV

Related Stories
#periyamurdercase | 'അഞ്ച് വര്‍ഷം തടവുശിക്ഷ എന്നത് കുറഞ്ഞതാണ്, വധശിക്ഷയാണ് പ്രതീക്ഷിച്ചത്' ; വിധിയെ സ്വാഗതം ചെയ്ത് കൃപേഷിന്റെ പിതാവ്

Jan 3, 2025 01:03 PM

#periyamurdercase | 'അഞ്ച് വര്‍ഷം തടവുശിക്ഷ എന്നത് കുറഞ്ഞതാണ്, വധശിക്ഷയാണ് പ്രതീക്ഷിച്ചത്' ; വിധിയെ സ്വാഗതം ചെയ്ത് കൃപേഷിന്റെ പിതാവ്

അതാണ് പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇരട്ട ജീവപര്യന്തം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് അദ്ദേഹം...

Read More >>
#periyadoublemurder | പെരിയ കേസ്; വധശിക്ഷയാണ് പ്രതീക്ഷിച്ചത്; സ്മൃതി മണ്ഡപത്തിൽ വൈകാരിക രംഗങ്ങൾ

Jan 3, 2025 01:03 PM

#periyadoublemurder | പെരിയ കേസ്; വധശിക്ഷയാണ് പ്രതീക്ഷിച്ചത്; സ്മൃതി മണ്ഡപത്തിൽ വൈകാരിക രംഗങ്ങൾ

സ്മൃതി മണ്ഡപത്തിൽ മുദ്രാവാക്യം വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിധിയെ സ്വാഗതം ചെയ്തത്...

Read More >>
#periyadoublemurder | പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

Jan 3, 2025 12:33 PM

#periyadoublemurder | പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

മറ്റ് നാല് പ്രതികള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി...

Read More >>
#wildanimalattack | വയനാട് പെരുന്തട്ടയിൽ വീണ്ടും വന്യമൃഗ ആക്രമണം; പശുവിനെ കൊന്നു ഭക്ഷിച്ചു

Jan 3, 2025 12:21 PM

#wildanimalattack | വയനാട് പെരുന്തട്ടയിൽ വീണ്ടും വന്യമൃഗ ആക്രമണം; പശുവിനെ കൊന്നു ഭക്ഷിച്ചു

കടുവയെ പിടിക്കുന്നതിനു കൂടു സ്ഥാപിച്ചിടത്തുനിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയുടെ ആക്രമണം....

Read More >>
#SajiCherian |  പുകവലിച്ചതിന് എന്തിനാ ജാമ്യമില്ലാ വകുപ്പ്? ഞാനും പുകവലിക്കുന്നയാളാണ്: പ്രതിഭയെ വേദിയിലിരുത്തി സജി ചെറിയാന്‍

Jan 3, 2025 12:07 PM

#SajiCherian | പുകവലിച്ചതിന് എന്തിനാ ജാമ്യമില്ലാ വകുപ്പ്? ഞാനും പുകവലിക്കുന്നയാളാണ്: പ്രതിഭയെ വേദിയിലിരുത്തി സജി ചെറിയാന്‍

കെട്ടുകണക്കിന് ബീഡി കൈയ്യിലുണ്ടാവും. ആ ശീലമുണ്ട്', എന്നായിരുന്നു സജി ചെറിയാന്റെ...

Read More >>
#kcvenugopal | 'ഞാനുമായി പി വി അൻവർ ചർച്ച നടത്തിയിട്ടില്ല, പ്രചാരണം തെറ്റ്', ഡിസിസി പ്രസിഡൻ്റുമാർക്ക് ക്ഷണം ലഭിച്ചത് എനിക്കറിയില്ല -കെ.സി. വേണുഗോപാൽ

Jan 3, 2025 12:01 PM

#kcvenugopal | 'ഞാനുമായി പി വി അൻവർ ചർച്ച നടത്തിയിട്ടില്ല, പ്രചാരണം തെറ്റ്', ഡിസിസി പ്രസിഡൻ്റുമാർക്ക് ക്ഷണം ലഭിച്ചത് എനിക്കറിയില്ല -കെ.സി. വേണുഗോപാൽ

താനുമായി അൻവർ ചർച്ച നടത്തിയില്ലെന്നും ചർച്ച നടന്നു എന്നത് തെറ്റായ വാർത്തയാണെന്നും കെ.സി.വേണുഗോപാൽ...

Read More >>
Top Stories