#ppdivya | 'തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കൈക്കൂലി എന്നല്ലാതെ മറ്റെന്ത് അർത്ഥം? നവീൻ ബാബു പ്രശാന്തനെ വിളിച്ചു'; എഡിഎമ്മിനെതിരെ ആരോപണം ആവർത്തിച്ച് പി.പി ദിവ്യ

#ppdivya |  'തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കൈക്കൂലി എന്നല്ലാതെ മറ്റെന്ത് അർത്ഥം?  നവീൻ ബാബു പ്രശാന്തനെ വിളിച്ചു';  എഡിഎമ്മിനെതിരെ ആരോപണം ആവർത്തിച്ച് പി.പി ദിവ്യ
Nov 5, 2024 01:07 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് ഇന്ന് നിർണായകം.

ജാമ്യാപേക്ഷയിൽ വാദം തുടരുന്നു.എഡിഎമ്മിന് എതിരെ കൈക്കൂലി ആരോപണം ആവർത്തിച്ച് പി.പി ദിവ്യ. ജില്ലാ കളക്ടറുടെ മൊഴിയും പ്രശാന്തന്റെ സസ്പെൻഷനും ആയുധമാക്കി പ്രതിഭാഗം. തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കൈക്കൂലി എന്നല്ലാതെ മറ്റെന്ത് അർത്ഥമെന്നും പ്രതിഭാഗം അഭിഭാഷകൻ.

യാത്രയയപ്പ് ചടങ്ങിലെ പരാമർശങ്ങൾ ഉചിതമല്ലെന്ന് സമ്മതിക്കുന്നുവെന്നും പ്രതിഭാഗം. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം പുരോഗമിക്കുന്നു.

ദിവ്യയ്ക്ക് വേണ്ടി അഡ്വ. കെ വിശ്വനാണ് ഹാജരായത്. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണ സംഘത്തിന് മുന്നിൽ ദിവ്യ കീഴടങ്ങിയെന്ന് പ്രതിഭാ​ഗം കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിച്ചെന്നും പ്രതിഭാഗം പറഞ്ഞു.

ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് മുൻകൂർ ജാമ്യാപേക്ഷയിലെ വിധിയിൽ തന്നെ പറയുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദത്തിലും ഇക്കാര്യം സൂചിപ്പിച്ചു.

ഉദ്ദേശമില്ലാത്ത പ്രവർത്തി കുറ്റമായി കണക്കാക്കാമോ? പ്രശാന്തനെ സസ്പെൻഡ് ചെയ്ത ഉത്തരവിൽ കൈക്കൂലി നൽകിയെന്ന് പറയുന്നുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടറുടെ അന്വേഷണത്തിലും മൊഴിയുണ്ട്. ആറാം തീയതി കൈക്കൂലി നൽകിയെന്നാണ് മൊഴിയെന്ന് പ്രതിഭാ​ഗം കോടതിയിൽ പറഞ്ഞു.

എൻഒസി അപേക്ഷ നൽകിയത് 2023ലാണ്. പ്രശാന്തനും നവീൻ ബാബുവും തമ്മിൽ ഫോൺ കോൾ ഹിസ്റ്ററിയുണ്ട്. നവീൻ ബാബു പ്രശാന്തനെ വിളിച്ചിട്ടുണ്ട്. 23 സെക്കൻ‌ഡ് മാത്രമാണ് സംസാരിച്ചത്.

അടുത്ത കോൾ പ്രശാന്തൻ നവീൻ ബാബുവിനെ വിളിച്ചു. വീണ്ടും നവീൻ ബാബു 12.48 ന് തിരിച്ചു വിളിച്ചു. എഡിഎം എന്തിന് പ്രശാന്തനെ വിളിച്ചുവെന്ന് പ്രതിഭാ​ഗം ചോദിച്ചു. പിന്നീട് ഇരുവരും ഒരു ടവർ ലൊക്കേഷനിൽ വന്നുവെന്നും സി സി ടി വി ദൃശ്യങ്ങളും കണ്ടതിന് തെളിവായുണ്ടെന്നും പ്രതിഭാ​ഗം കോടതിയിൽ വ്യക്തമാക്കി.

സിസിടിവിയും സിഡിആറും കൂടിക്കാഴ്ചയ്ക്ക് തെളിവാണ്. എന്തായിരുന്നു പ്രശാന്തനും എഡിഎമ്മും തമ്മിലുള്ള ബിസിനസെന്നും പ്രശാന്തനെ വിളിക്കാൻ എഡിഎമ്മിനെ പ്രേരിപ്പിച്ചത് എന്താണെന്നും പ്രതിഭാ​ഗം ചോദിച്ചു.

ഇതിന് മുൻപ് നവീൻ ബാബു പ്രശാന്തനെ ഒരിക്കലും വിളിച്ചിട്ടില്ലെന്ന് കോടതിയിൽ വാദം. വിജിലൻസ് ഓഫീസിലെയും ഹോട്ടലിലെയും ദൃശ്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ കോടതിയിൽ അപേക്ഷ നൽകി. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലും പ്രശാന്തൻ മൊഴി നൽകിയിട്ടുണ്ട്.

പ്രശാന്തന്റെ മൊഴി സംശയിക്കാനാവില്ല. റിപ്പോർട്ടിൽ കൈക്കൂലിയില്ലെന്ന് പറയുന്നു. ഇതുമായി ബന്ധമില്ലാത്തവരുടെ മൊഴിയാന്ന് ഇതിന് അടിസ്ഥാനമാക്കിയതെന്ന് പ്രതിഭാ​ഗം വാദിച്ചു. പ്രശാന്തന്റെ മൊഴി പരിഗണിച്ചില്ലെന്ന് പ്രതിഭാ​ഗം കുറ്റപ്പെടുത്തി.

രണ്ടാം പദവിയിലിരിക്കുന്ന എ‍ഡിഎം ഒന്നാം പദവിയിലിരിക്കുന്ന കളക്ടറോടാണ് കുറ്റസമ്മതം നടത്തിയത്. കളക്ടറുടെ മൊഴി കഴിഞ്ഞ തവണ പ്രോസിക്യൂഷൻ ശ്രദ്ധയിൽ പെടുത്തിയില്ല.

മൊഴി അറിഞ്ഞത് വിധിയിലൂടെയെന്നും കെ കെ വിശ്വൻ കോടതിയിൽ പറഞ്ഞു. കൊയ്യം സഹകരണ ബാങ്കിൽ നിന്ന് 5/10 ന് പ്രശാന്തൻ ഒരു ലക്ഷം സ്വർണ വായ്പ എടുത്തു.

കൈക്കൂലി നൽകുന്നത് 6-ന്. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ട്. സാഹചര്യതെളിവുകൾ പരിഗണിക്കണമെന്ന് പ്രതിഭാ​ഗം ആവശ്യപ്പെട്ടു.

കളക്ടറുടെ മൊഴി രേഖപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യം പരിശോധിക്കണമെന്ന് പ്രതിഭാ​ഗം ആവശ്യപ്പെട്ടു. അന്വഷണം ആരെയും കുറ്റവാളിയാക്കാനല്ലെ്നനും വസ്തുത കണ്ടെത്താനാണെന്നും വാദം.




ഗംഗാധരന്റെ പരാതിയിലും എഡിഎമ്മിനെതിരെ ആക്ഷേപമുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നതിന്റെ തെളിവാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉടൻ കീഴടങ്ങിയതെന്ന് പ്രതിഭാ​ഗം കോടതിയെ അറിയിച്ചു. മുൻപ് നോട്ടീസ് ലഭിച്ചിരുന്നു പക്ഷേ കോടതി അപേക്ഷ പരിഗണിക്കുന്നതിനാൽ ഹാജരായില്ല. യാത്രയയപ്പ് യോഗത്തിലെ പ്രസംഗ ദൃശ്യങ്ങൾ മന:പൂർവ്വം പ്രചരിപ്പിച്ചിട്ടില്ല. ചോദിച്ചവർക്കാണ് കൊടുത്തത്. ചില മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ ദൃശ്യങ്ങൾ നൽകിയെന്ന് പ്രതിഭാ​ഗം വാദിച്ചു.


മകൾക്ക് പ്രയാസമുണ്ട്, അമ്മയാണ് ജയിലിൽ കിടക്കുന്നത്. അച്ഛന് ശസ്ത്രക്രിയ ആവശ്യമുണ്ട്. കുടുംബത്തിന്റെ വിഷയവും പരിഗണിക്കണം. പിതാവിന്റെ ആരോഗ്യ സ്ഥിതി മോശമാണ്. അന്വേഷണവുമായി സഹകരിച്ചു. തുടർന്നും സഹകരിക്കും. ഏത് ഉപാധിയും അംഗീകരിക്കാൻ തയ്യാറാണെന്ന് ദിവ്യാക്കായി പ്രതിഭാ​ഗം കോടതിയിൽ പറഞ്ഞു. കളക്ടർ, ഡെപ്യൂട്ടി കളക്ടർ, നവീൻ ബാബുവിന്റെ ഭാര്യ എന്നിവരുടെ വിശദമായ മൊഴിയെടുക്കണമെന്ന് പ്രതിഭാ​ഗം ആവശ്യപ്പെട്ടു.


#PPDivya's #death #ADM #KNaveenBabu #critical #today.

Next TV

Related Stories
#itching | സ്കൂളിൽ 27 വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Nov 26, 2024 07:54 PM

#itching | സ്കൂളിൽ 27 വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഷാരോൺ ടി ജോസിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു....

Read More >>
#SabarimalaPhotoshoot | പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപിയെ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്

Nov 26, 2024 07:52 PM

#SabarimalaPhotoshoot | പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപിയെ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്

അന്വേഷണത്തിൻ്റെ ഭാഗമായി അവധിയിൽ പോയ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ...

Read More >>
#rain | അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു,  കേരളത്തിൽ ഇടിമിന്നൽ മഴ സാധ്യത

Nov 26, 2024 07:39 PM

#rain | അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ ഇടിമിന്നൽ മഴ സാധ്യത

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ നാളെയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പിൽ...

Read More >>
#Pantheeramkavudomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Nov 26, 2024 07:20 PM

#Pantheeramkavudomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തുടര്‍ന്ന് കേസ് റദ്ദാക്കിയ കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍...

Read More >>
#death  |  'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു, വല്ലാത്തൊരു വിധിയായിപ്പോയി'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച കമലയ്ക്ക് വിട നൽകി നാട്

Nov 26, 2024 07:17 PM

#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു, വല്ലാത്തൊരു വിധിയായിപ്പോയി'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച കമലയ്ക്ക് വിട നൽകി നാട്

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ബന്ധുക്കളോട് ചോദിച്ചെന്നും മെമ്പർ...

Read More >>
Top Stories










Entertainment News