കണ്ണൂര്‍ : (truevisionnews.com) സന്ദീപ് വാര്യർ ഇടത് നിലപാട് സ്വീകരിച്ചു വന്നാൽ സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
സന്ദീപുമായി സംസാരിച്ചിട്ടില്ല, മറ്റാരെങ്കിലും സംസാരിച്ചോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നിലപാടിനോടും നയത്തോടും യോജിച്ചു നില്ക്കാന് കഴിയുന്ന ആരായാലും അവരെയെല്ലാം സ്വീകരിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് യാതൊരു തരത്തിലുള്ള വൈമനസ്യവും കാണിക്കേണ്ടതില്ല.
അതാരില്‍ നിന്നുള്ള പ്രശ്നമില്ല, അതാരായാലും. നയമാണ് പ്രശ്നം, അവരെടുക്കുന്ന നിലപാടാണ് പ്രശ്നം. ആ നയത്തിന്റെയും നിലപാടിന്റെയും അടിസ്ഥാനത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേര്‍ന്ന് വരുന്നയാളുകളെ ഞങ്ങള്‍ക്ക് സ്വീകരിക്കുന്നതില്‍ പ്രയാസമില്ല.
പിന്നെ സിപിഎമ്മിലേക്ക് എടുക്കുക എന്നത് അത്ര വേഗത്തില്‍ നടക്കുന്ന കാര്യമല്ലല്ലോ. ഞങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ പ്രയാസമില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
സന്ദീപ് എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് തങ്ങള്‍ നിലപാട് സ്വീകരിക്കുകയെന്നും ഗോവിന്ദന് പറഞ്ഞു.
#MVGovindan #said #he #would #welcome #SandeepWarrier #he #took #left #stance.