#ICTAcademy | ഐ.സി.ടി. അക്കാദമി ഓഫ് കേരള എസൻഷ്യൽ സ്‌കില്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

#ICTAcademy | ഐ.സി.ടി. അക്കാദമി ഓഫ് കേരള എസൻഷ്യൽ സ്‌കില്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
Nov 1, 2024 10:17 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ (ഐ.സി.ടി.എ.കെ.) നൈപുണ്യ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

മാറിയ കാലഘട്ടത്തില്‍ തൊഴില്‍ രംഗത്ത് ഏറെ ആവശ്യകതയുള്ള പൈത്തണ്‍ പ്രോഗ്രാമിംഗ്, ബിസിനസ് ഇന്റലിജന്‍സ് വിത്ത് പവര്‍ ബി.ഐ, ഡാറ്റാ അനലിറ്റിക്‌സ് വിത്ത് എക്‌സെല്‍ എന്നീ പ്രോഗ്രാമുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.

രണ്ട് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ഓണ്‍ലൈനായാണ് നടത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അറിവും നൈപുണ്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത പ്രോഗ്രാമുകളിലേക്ക് എന്‍ജിനീയറിങ്-സയന്‍സ് ബിരുദധാരികള്‍, ഏതെങ്കിലും എന്‍ജിനീയറിങ് രംഗത്ത് ത്രിവത്സര ഡിപ്ലോമയുള്ളവര്‍, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍, അവസാന വര്‍ഷ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, കൂടുതൽ പഠനസാധ്യതകൾ തുറക്കുന്ന, ലിങ്ക്ഡ്ഇൻ ലേണിങ് പ്ലാറ്റ്‌ഫോം സേവനം മൂന്ന് മാസത്തേക്ക് സൗജന്യമായി ലഭിക്കും. മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐ.സി.ടി.എ.കെ.യുടെ സ്കോളർഷിപ്പും ലഭിക്കും.

പുതിയ കാലഘട്ടത്തില്‍ തൊഴില്‍ വിപണി ആവശ്യപ്പെടുന്ന കഴിവുകള്‍ കരസ്ഥമാക്കി ഇന്‍ഡസ്ട്രിക്ക് അനുയോജ്യമായ രീതിയില്‍ വിദ്യാര്‍ത്ഥികളെയും വര്‍ക്കിങ് പ്രൊഫഷണലുകളെയും സജ്ജരാക്കുകയാണ് ഇത്തരം പ്രോഗ്രാമുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.സി.ടി.എ.കെ. സി.ഇ.ഒ. ശ്രീ. മുരളീധരന്‍ മന്നിങ്കല്‍ പറഞ്ഞു.

വിദഗ്ദ്ധരുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ എസന്‍ഷ്യല്‍ സ്‌കില്‍ പ്രോഗ്രാമുകളിലൂടെ തൊഴിലവസരവും വരുമാന സാധ്യതയും വര്‍ദ്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോഴ്‌സുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ https://ictkerala.org/registration എന്ന ലിങ്കിലൂടെ 2024 നവംബര്‍ 10-ന് മുൻപായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - +91 75 940 51437, 0471-2700 811 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

#ICTAcademy #Kerala #invites #applications #Essential #Skills #Programmes

Next TV

Related Stories
#sureshgopi | കൊടകര കുഴൽപ്പണക്കേസ്;  'സിബിഐയെ വിളിക്കാൻ പറ' മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി

Nov 1, 2024 12:26 PM

#sureshgopi | കൊടകര കുഴൽപ്പണക്കേസ്; 'സിബിഐയെ വിളിക്കാൻ പറ' മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി

കേസിന്റെ ഉദ്ധാരകർ മാധ്യമപ്രവർത്തകർ ആണെന്നും സിബിഐയെ വിളിക്കുമ്പോൾ സ്വർണക്കടത്തിന്റെ കാര്യവും പറയണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ...

Read More >>
#accident | ദീപാവലി ആഘോഷത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു, മൂന്നു യുവാക്കൾ മരിച്ചു

Nov 1, 2024 12:17 PM

#accident | ദീപാവലി ആഘോഷത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു, മൂന്നു യുവാക്കൾ മരിച്ചു

അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ദീപാവലി ദിനത്തിൽ വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം...

Read More >>
#KottayilRaju | കോട്ടയിൽ രാജുവിനെതിരായ ലൈംഗികാരോപണ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Nov 1, 2024 11:36 AM

#KottayilRaju | കോട്ടയിൽ രാജുവിനെതിരായ ലൈംഗികാരോപണ പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും

3 ലക്ഷം രൂപ ചെയർമാൻ ആവശ്യപ്പെട്ടെന്നും. 1 ലക്ഷം നൽകിയെങ്കിലും രസീത് നൽകിയില്ലെന്നും പരാതിയിൽ...

Read More >>
#PPDivya | എഡിഎമ്മിൻ്റെ മരണം: പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Nov 1, 2024 11:31 AM

#PPDivya | എഡിഎമ്മിൻ്റെ മരണം: പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ...

Read More >>
#stabbed | എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥിയെ കത്തികൊണ്ട് കുത്തി സഹപാഠി, സിസിടിവി ദൃശ്യങ്ങൾ

Nov 1, 2024 11:27 AM

#stabbed | എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥിയെ കത്തികൊണ്ട് കുത്തി സഹപാഠി, സിസിടിവി ദൃശ്യങ്ങൾ

പഠിക്കുകയായിരുന്ന വിദ്യാർത്ഥിയെ പിറകിൽ നിന്ന് വന്ന പതിനാറുകാരൻ തുടർച്ചയായി കുത്തുകയാണ്...

Read More >>
#arrest | ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റിൽ

Nov 1, 2024 11:01 AM

#arrest | ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റിൽ

ഇടുക്കി പ്രകാശിന് സമീപം മാടപ്രയിൽ സുമജൻ എന്ന് വിളിക്കുന്ന പുന്നത്താനിയിൽ കുര്യൻ ആണ് തങ്കമണി പൊലീസിന്‍റെ...

Read More >>
Top Stories