Nov 27, 2024 06:17 AM

കൊച്ചി: ( www.truevisionnews.com) എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ഹരജി പരിഗണിക്കുക.

പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നീതി ലഭിക്കാൻ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ഹരജിയിൽ ആവശ്യപ്പെടുന്നത്.

പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ഹരജിയിൽ, നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷയത്തിൽ സർക്കാരിന്‍റെയും പ്രോസിക്യൂഷന്‍റെയും നിലപാട് നിർണായകമാകും.

#Death #Kannur #ADM #NaveenBabu #Petition #seeking #CBI #probe #HighCourt #today

Next TV

Top Stories