#KERALARAIN | ജാഗ്രതാ നിർദേശം; ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

#KERALARAIN | ജാഗ്രതാ നിർദേശം; ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Nov 27, 2024 06:48 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും. കേരളത്തിന് വലിയ ഭീഷണിയാകില്ലെങ്കിലും മൂന്ന് ജില്ലകളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

ഇത് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 27 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ശേഷം ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് 29/11/2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ തീവ്ര ന്യുനമർദ്ദം അതി തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

29/11/2024 വരെ: തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രതാ നിർദേശം

30/11/2024 വരെ തമിഴ് നാട് തീരം, ആന്ധ്രാപ്രദേശ് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മേൽപ്പറഞ്ഞ തീയതികളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.

കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തന്നെ ആഴക്കടലിൽ നിന്ന് തീരത്തേക്ക് മടങ്ങാൻ നിർദേശിക്കുന്നു.

മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

# Warning #Low #pressure #will #turn #into #cyclone #today #yellow #alert #three #districts #Kerala

Next TV

Related Stories
#Hemacommitteereport | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹര്‍ജികള്‍ ഹൈകോടതി ഇന്ന് പരിഗണിക്കും

Nov 27, 2024 08:55 AM

#Hemacommitteereport | ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹര്‍ജികള്‍ ഹൈകോടതി ഇന്ന് പരിഗണിക്കും

ഹൈകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് അമികസ് ക്യൂറി ആദ്യ റിപ്പോര്‍ട്ട്...

Read More >>
#murdercase | ‘മായയെ കൊല്ലാൻ ഓൺലൈനിൽ കയർ വാങ്ങി, നെഞ്ചിൽ കുത്തി; ഒളിവിൽ പോകുംവരെ മൃതദേഹത്തിനൊപ്പം താമസം’

Nov 27, 2024 08:42 AM

#murdercase | ‘മായയെ കൊല്ലാൻ ഓൺലൈനിൽ കയർ വാങ്ങി, നെഞ്ചിൽ കുത്തി; ഒളിവിൽ പോകുംവരെ മൃതദേഹത്തിനൊപ്പം താമസം’

പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി തിരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്....

Read More >>
#case | വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം; കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷൻ

Nov 27, 2024 08:34 AM

#case | വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിയ സംഭവം; കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷൻ

പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട്​...

Read More >>
#theftcase | കണ്ണൂരിലെ മോഷണം;  തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിൽ കയറി, കേസിൽ നിർണായക തെളിവുകള്‍ കിട്ടി

Nov 27, 2024 08:34 AM

#theftcase | കണ്ണൂരിലെ മോഷണം; തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടിൽ കയറി, കേസിൽ നിർണായക തെളിവുകള്‍ കിട്ടി

ണ്ടാം ദിവസവും വീട്ടിൽ ആൾ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്ന് പൊലീസ്...

Read More >>
#nanthancodumurder | 'വീഡിയോ കണ്ടാണ് കേഡല്‍ മഴു ഉപയോഗിച്ച് കഴുത്ത് മുറിക്കാന്‍ പഠിച്ചത്', നന്ദന്‍കോട് കേസിൽ മൊഴി

Nov 27, 2024 08:29 AM

#nanthancodumurder | 'വീഡിയോ കണ്ടാണ് കേഡല്‍ മഴു ഉപയോഗിച്ച് കഴുത്ത് മുറിക്കാന്‍ പഠിച്ചത്', നന്ദന്‍കോട് കേസിൽ മൊഴി

സൈബല്‍ സെല്‍ എസ് ഐ പ്രശാന്താണ് കേസ് പരിഗണിക്കുന്ന ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി...

Read More >>
#theftcase | അധ്യാപികയുടെ നാലു പവൻ മാല ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്തു, പ്രതി പിടിയിൽ

Nov 27, 2024 08:16 AM

#theftcase | അധ്യാപികയുടെ നാലു പവൻ മാല ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്തു, പ്രതി പിടിയിൽ

ഇടയ്ക്കോട് .മാലയ്ക്കോട് കാവുവിള സ്വദേശി ജസ്റ്റിൻ രാജിനെയാണ് (48) കന്യാകുമാരി എസ്പിയുടെ സ്പെഷ്യൽ സംഘം...

Read More >>
Top Stories