തിരുവനന്തപുരം: (truevisionnews.com) സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ (ഐ.സി.ടി.എ.കെ.) നൈപുണ്യ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
മാറിയ കാലഘട്ടത്തില്‍ തൊഴില്‍ രംഗത്ത് ഏറെ ആവശ്യകതയുള്ള പൈത്തണ്‍ പ്രോഗ്രാമിംഗ്, ബിസിനസ് ഇന്റലിജന്‍സ് വിത്ത് പവര്‍ ബി.ഐ, ഡാറ്റാ അനലിറ്റിക്‌സ് വിത്ത് എക്‌സെല്‍ എന്നീ പ്രോഗ്രാമുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.
രണ്ട് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ഓണ്‍ലൈനായാണ് നടത്തുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അറിവും നൈപുണ്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത പ്രോഗ്രാമുകളിലേക്ക് എന്‍ജിനീയറിങ്-സയന്‍സ് ബിരുദധാരികള്‍, ഏതെങ്കിലും എന്‍ജിനീയറിങ് രംഗത്ത് ത്രിവത്സര ഡിപ്ലോമയുള്ളവര്‍, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍, അവസാന വര്‍ഷ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, കൂടുതൽ പഠനസാധ്യതകൾ തുറക്കുന്ന, ലിങ്ക്ഡ്ഇൻ ലേണിങ് പ്ലാറ്റ്‌ഫോം സേവനം മൂന്ന് മാസത്തേക്ക് സൗജന്യമായി ലഭിക്കും. മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐ.സി.ടി.എ.കെ.യുടെ സ്കോളർഷിപ്പും ലഭിക്കും.
പുതിയ കാലഘട്ടത്തില്‍ തൊഴില്‍ വിപണി ആവശ്യപ്പെടുന്ന കഴിവുകള്‍ കരസ്ഥമാക്കി ഇന്‍ഡസ്ട്രിക്ക് അനുയോജ്യമായ രീതിയില്‍ വിദ്യാര്‍ത്ഥികളെയും വര്‍ക്കിങ് പ്രൊഫഷണലുകളെയും സജ്ജരാക്കുകയാണ് ഇത്തരം പ്രോഗ്രാമുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.സി.ടി.എ.കെ. സി.ഇ.ഒ. ശ്രീ. മുരളീധരന്‍ മന്നിങ്കല്‍ പറഞ്ഞു.
വിദഗ്ദ്ധരുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ എസന്‍ഷ്യല്‍ സ്‌കില്‍ പ്രോഗ്രാമുകളിലൂടെ തൊഴിലവസരവും വരുമാന സാധ്യതയും വര്‍ദ്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴ്‌സുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ https://ictkerala.org/registration എന്ന ലിങ്കിലൂടെ 2024 നവംബര്‍ 10-ന് മുൻപായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - +91 75 940 51437, 0471-2700 811 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
#ICTAcademy #Kerala #invites #applications #Essential #Skills #Programmes