#arrest | വീട് നഷ്ടമാവാതിരിക്കാൻ എല്ലാം മറച്ചു വച്ചു; മരിച്ചുപോയ അച്ഛന്റെ മൃതദേഹം നാല് വർഷമായി ഫ്രീസറിൽ സൂക്ഷിച്ച മകൻ അറസ്റ്റിൽ

#arrest |  വീട് നഷ്ടമാവാതിരിക്കാൻ എല്ലാം മറച്ചു വച്ചു; മരിച്ചുപോയ അച്ഛന്റെ മൃതദേഹം നാല് വർഷമായി ഫ്രീസറിൽ സൂക്ഷിച്ച മകൻ അറസ്റ്റിൽ
Oct 31, 2024 07:55 PM | By Athira V

അരിസോണ : ( www.truevisionnews.com ) അരിസോണയിൽ മരിച്ചുപോയ അച്ഛന്റെ മൃതദേഹം നാല് വർഷമായി ഫ്രീസറിൽ സൂക്ഷിച്ച മകൻ അറസ്റ്റിൽ.

ജോസഫ് ഹിൽ ജൂനിയർ എന്ന 51 -കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്യ്തത്. 

മൃതദേഹം വീട്ടുമുറ്റത്ത് ഒളിപ്പിച്ചതും മരണം റിപ്പോർട്ട് ചെയ്യാത്തതുമടക്കം കുറ്റങ്ങൾ ഇയാളുടെ മേൽ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ജോസഫ് ഹില്ലിനെ അറസ്റ്റ് ചെയ്തത്.

വീടിന്റെ മുറ്റത്തായിട്ടാണ് മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ വച്ചിരുന്നത്. അത് പ്രവർത്തിപ്പിച്ചിരുന്നില്ല. മൃതദേഹം ഫ്രീസറിൽ വച്ചശേഷം അത് ടാർപോളിനും പുതപ്പും കൊണ്ട് മൂടുകയായിരുന്നു ജോസഫ് ചെയ്തിരുന്നത്.

25,000 ഡോളറിൻ്റെ ബോണ്ട് ആണ് ജോസഫിന്റെ മോചനത്തിന് വേണ്ടത്. നവംബർ നാലിന് കേസിൽ ആദ്യത്തെ വാദം കേൾക്കും.

നാല് വർഷം മുമ്പാണ് ജോസഫ് ഹില്ലിന്റെ പിതാവ് ജോസഫ് ഹിൽ സീനിയർ മരണപ്പെട്ടത്. പിറ്റേന്ന് തന്നെ ജോസഫ് ഹിൽ ഒരു ഫ്രീസർ വാങ്ങുകയായിരുന്നു. താൻ അരിസോണയിലെ സ്ട്രോബെറിയിൽ വാങ്ങിയ സ്ഥലത്ത് പിന്നീട് അച്ഛനെ അടക്കാം എന്നാണ് ഇയാൾ കരുതിയിരുന്നത്. എന്നാൽ, അവിടെ അയാൾക്ക് വീട് പണിത് മാറാൻ സാധിച്ചില്ല.

പിന്നീട്, അച്ഛന്റെ മൃതദേഹം പലതവണ മരുഭൂമിയിൽ കൊണ്ട് മറവുചെയ്യാൻ താൻ ശ്രമിച്ചിരുന്നു, എന്നാൽ അതിന് സാധിച്ചില്ല എന്നാണ് ഇയാൾ പറയുന്നത്. അവിടെ എപ്പോഴും ആളുകളായിരുന്നു, അതിനാലാണ് തനിക്ക് അത് സാധിക്കാതിരുന്നത് എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

യുവാവ് താമസിച്ചിരുന്ന വീട് പിതാവിന്റെ പേരിലുള്ളതായതിനാൽ ആ വീട് നഷ്ടപ്പെട്ട് പോകാതിരിക്കാനാണ് പിതാവിന്റെ മരണം ഇയാൾ പുറത്ത് പറയാതിരുന്നത്. മാത്രമല്ല, അച്ഛന്റെ പേരിൽ 2023 മാർച്ച് മാസം വരെ ഇയാൾ സോഷ്യൽ സെക്യൂരിറ്റിയിൽ നിന്നുള്ള ആനുകൂല്യം കൈപ്പറ്റിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

#Everything #hidden #so #that #the #house #would #not #be #lost #son #who #kept #his #dead #father's #body #freezer #four #years #arrested

Next TV

Related Stories
#suicide | മലയാളി യുവാവ് നോയിഡയിൽ ജീവനൊടുക്കിയ നിലയിൽ

Dec 9, 2024 12:19 PM

#suicide | മലയാളി യുവാവ് നോയിഡയിൽ ജീവനൊടുക്കിയ നിലയിൽ

ബിന്‍റുവിന്‍റെ അമ്മ മേഴ്സി നോയിഡയിൽ മദർസൺ ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരി നേഴ്സിംഗ്...

Read More >>
#cardinal | അഭിമാന നിമിഷം; മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

Dec 7, 2024 08:39 PM

#cardinal | അഭിമാന നിമിഷം; മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക്; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരുടെയും സാന്നിധ്യത്തിലാണ്...

Read More >>
#bleedingeye | അജ്ഞാത രോഗം പടരുന്നു; മരിച്ചത് 150 പേർ, കൂടുതലും സ്ത്രീകളും കുട്ടികളും

Dec 6, 2024 04:10 PM

#bleedingeye | അജ്ഞാത രോഗം പടരുന്നു; മരിച്ചത് 150 പേർ, കൂടുതലും സ്ത്രീകളും കുട്ടികളും

കടുത്ത പനി, ശക്തമായ തലവേദന, ചുമ, വിളർച്ച എന്നിവയാണ് പ്രധാനപ്പെട്ട രോഗ...

Read More >>
#Earthquake | കാലിഫോർണിയ തീരത്ത് ഭൂചലനം, സുനാമി മുന്നറിയിപ്പ്

Dec 6, 2024 06:10 AM

#Earthquake | കാലിഫോർണിയ തീരത്ത് ഭൂചലനം, സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ സമയം അർധരാത്രി 12.14ഓടെയായിരുന്നു...

Read More >>
#crime | ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊന്നു; ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി

Dec 3, 2024 03:53 PM

#crime | ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയെ കടലിൽ തള്ളിയിട്ട് കൊന്നു; ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി

കടം വീട്ടാനും വേശ്യാവൃത്തിക്ക് പണം കണ്ടെത്താനുമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്...

Read More >>
Top Stories