കൊല്ലം: (truevisionnews.com) ദേശീയ പാതയില്‍ ചാത്തന്നൂര്‍ തിരുമുക്ക് ജന്ദ്ഷനില്‍ എല്‍പിജി ബുള്ളറ്റ് ടാങ്ക്, കുടിവെള്ള പെപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കുഴിയിലേക്ക് ചെരിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. മംഗളൂരുവില്‍നിന്ന് പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് എല്‍പിജിയുമായി പോകുകയായിരുന്നു ലോറി.

ജങ്ഷനില്‍വെച്ച് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കവെയാണ് കുഴിയിലേക്ക് ചെരിഞ്ഞത്. ദേശീയ പാതയുടെ നിര്‍മാണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കുഴിയിലേക്കാണ് ചെരിഞ്ഞത്. ചാത്തന്നൂര്‍ പോലീസും പരവൂരില്‍ അഗ്‌നി രക്ഷാ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്
18 ടണ്‍ ഗ്യാസ് ആണ് വാഹനത്തിലുള്ളത്. ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്താനുള്ള നീക്കം നടക്കുന്നു . സംഭവസമയത്ത് വാഹനത്തിന്റെ ഡ്രൈവറായ രാജസ്ഥാന്‍ സ്വദേശി വിക്രം സിങ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പോലീസും ഫയര്‍ഫോഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
#LPG #bullet #tank #tilted #pipeline #installation #kollam
