#KSRTCBus | അര്‍ധരാത്രി നടുറോ‍ഡിൽ ഇറക്കി വിട്ടു; കോഴിക്കോട് സ്വദേശിയായ യുവതിക്ക് തമിഴ്നാട് സർക്കാർ ബസിൽ ദുരനുഭവം

#KSRTCBus | അര്‍ധരാത്രി നടുറോ‍ഡിൽ ഇറക്കി വിട്ടു; കോഴിക്കോട് സ്വദേശിയായ യുവതിക്ക് തമിഴ്നാട് സർക്കാർ ബസിൽ ദുരനുഭവം
Oct 30, 2024 08:48 PM | By VIPIN P V

തമിഴ്നാട് : (truevisionnews.com) മലയാളി യുവതിയെ തമിഴ്നാട് സർക്കാർ ബസിൽ നിന്നും ജീവനക്കാർ അർധരാത്രി നടുറോഡിൽ ഇറക്കിവിട്ടതായി പരാതി.

അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വരുമ്പോഴാണ് സംഭവം.

ദേശീയപാതയിൽ രാത്രി ഇറക്കിവിടുന്നത് സുരക്ഷിതം അല്ലെന്ന് സ്വാതിഷ കെഞ്ചിപ്പറഞ്ഞിട്ടും ജീവനക്കാർ വഴങ്ങിയില്ല.

പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇഷ്ടമുള്ളത് ചെയ്തോളൂ എന്നായിരുന്നു ബസ് ജീവനക്കാരുടെ മറുപടി. ജോലി ചെയ്യുന്ന കോളേജിന് സമീപം ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ മോശമായി സംസാരിക്കുകയും ചെയ്തു എന്ന് സ്വാതിഷ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ കോളേജിൽ അധ്യാപികയാണ് സ്വാതിഷ. എസ്ഇറ്റിസി അധികൃതർക്ക് പരാതി നൽകിയതായി സ്വാതിഷ അറിയിച്ചു.

ഭയപ്പെടുത്തിയ അനുഭവമെന്ന് യുവതി പ്രതികരിച്ചു. പതിവായി ബസുകളും ലോറികളും നിർത്തിയിട്ട് ജീവനക്കാർ മദ്യപിക്കാറുള്ള

സ്ഥലത്താണ് ഇറക്കിവിട്ടത്. അലറി വിളിച്ചാൽ പോലും രക്ഷപ്പെടുത്താൻ ആരും വരാത്ത സ്ഥലമായിരുന്നു. ഏറെ ഭയത്തോടെയാണ് ഹോസ്റ്റലിലേക്ക് നടന്നതെന്നും അധ്യാപികയായ സ്വാതിഷ പറഞ്ഞു.

പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ തന്നെ അധിക്ഷേപിക്കുകയാണ് ബസ് ജീവനക്കാർ ചെയ്തത്. വീഡിയോ റെക്കോർഡ് ചെയ്‌തെന്ന് പറഞ്ഞപ്പോൾ നിങ്ങളെ കൊണ്ടാവുന്നത് ചെയ്തോളൂ എന്നായിരുന്നു മറുപടി.

തന്റെ പല വിദ്യാർഥികളും സമാനമായ ദുരനുഭവം നേരിട്ടിട്ടുണ്ടെന്നും രാത്രിയിൽ എന്തിന് യാത്ര ചെയുന്നു എന്നാണ് പലപ്പോഴും കണ്ടക്ടർമാർ ചോദിക്കുന്നതെന്നും യുവതി പറഞ്ഞു. എസ്ഇറ്റിസി അവഗണിച്ചാൽ മുഖ്യമന്ത്രി സ്റ്റാലിന് പരാതി നൽകുമെന്നും സ്വാതിഷ അറിയിച്ചു.

#Droppedoff #middle #night #woman #Kozhikode #unfortunate #experience #TamilNadu #governmentbus

Next TV

Related Stories
#mayonnaise | ഭക്ഷ്യവിഷബാധ: മയോണൈസ് ഉപയോഗം നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍

Oct 30, 2024 10:56 PM

#mayonnaise | ഭക്ഷ്യവിഷബാധ: മയോണൈസ് ഉപയോഗം നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍

ചൊവ്വാഴ്ച ഹൈദരാബാദിലെ മോമോസ് ഷോപ്പില്‍ നിന്ന് ഉപയോഗിച്ച 31കാരനാണ് മരിച്ചത്. മറ്റ് ഷോപ്പുകളില്‍ നിന്ന് വിവിധ ഭക്ഷണങ്ങള്‍ക്കൊപ്പം മയോണൈസ്...

Read More >>
#arrest | ചികിത്സക്കെത്തിയ 26-കാരിയെ മയക്കുമരുന്ന് കുത്തിവെച്ച് പീഡിപ്പിച്ചു, ദൃശ്യംപകർത്തി; ഡോക്ടർ അറസ്റ്റിൽ

Oct 30, 2024 08:00 PM

#arrest | ചികിത്സക്കെത്തിയ 26-കാരിയെ മയക്കുമരുന്ന് കുത്തിവെച്ച് പീഡിപ്പിച്ചു, ദൃശ്യംപകർത്തി; ഡോക്ടർ അറസ്റ്റിൽ

പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ പോലീസ് കസ്റ്റിഡിയില്‍...

Read More >>
#founddead | യു​വാ​വിനെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

Oct 30, 2024 10:07 AM

#founddead | യു​വാ​വിനെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

മ​ര​പ്പ​ണി​ക്കാ​ര​ൻ ക​ട്ടീ​ൽ സ്വ​ദേ​ശി ടി.​എ​ൻ. താ​രാ​നാ​ഥാ​ണ് (40)...

Read More >>
#EngineeringStudent | അമാനുഷിക ശക്തിയുണ്ടെന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി

Oct 30, 2024 08:42 AM

#EngineeringStudent | അമാനുഷിക ശക്തിയുണ്ടെന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി

ഏത് കെട്ടിടത്തിൽ നിന്നും തനിക്ക് ചാടാൻ കഴിയുമെന്നും പ്രഭു സഹപാഠികളോട് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി നാലാം നിലയിൽ നിന്നും...

Read More >>
#Body | 'ഉറങ്ങുകയാണെന്ന് കരുതി'; മകൻ മരിച്ചതാണെന്ന് അറിയാതെ കാഴ്ചപരിമിതരായ മാതാപിതാക്കൾ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് നാല് ദിവസം

Oct 29, 2024 05:42 PM

#Body | 'ഉറങ്ങുകയാണെന്ന് കരുതി'; മകൻ മരിച്ചതാണെന്ന് അറിയാതെ കാഴ്ചപരിമിതരായ മാതാപിതാക്കൾ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് നാല് ദിവസം

ദമ്പതികളുടെ മറ്റൊരു മകൻ ഹൈദരാബാദിൽ തന്നെ താമസിക്കുന്നുണ്ട്. മാതാപിതാക്കളെ ഇയാളുടെ സംരക്ഷണത്തിലേക്ക്...

Read More >>
#courtroom | ജഡ്ജിയും അഭിഭാഷകരും തമ്മിൽ വാക്കേറ്റം, കോടതിമുറിക്കുള്ളില്‍ ലാത്തിച്ചാര്‍ജും സംഘര്‍ഷവും; നാടകീയരംഗങ്ങൾ

Oct 29, 2024 04:56 PM

#courtroom | ജഡ്ജിയും അഭിഭാഷകരും തമ്മിൽ വാക്കേറ്റം, കോടതിമുറിക്കുള്ളില്‍ ലാത്തിച്ചാര്‍ജും സംഘര്‍ഷവും; നാടകീയരംഗങ്ങൾ

അതേസമയം, പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതിക്ക് പുറത്തും പ്രതിഷേധം...

Read More >>
Top Stories