#DROWNED | അഞ്ചുവയസുകാരൻ കുളത്തില്‍ വീണു മരിച്ചു

#DROWNED | അഞ്ചുവയസുകാരൻ കുളത്തില്‍ വീണു മരിച്ചു
Oct 30, 2024 10:10 PM | By VIPIN P V

തൃത്താല (പാലക്കാട്): (truevisionnews.com) ആലൂർ ചിറ്റപുറത്ത് അഞ്ചുവയസുകാരന്‍ കുളത്തില്‍വീണു മരിച്ചു.

എടപ്പാള്‍ അംശകച്ചേരി തോട്ടുപാടത്ത് ഷമീര്‍ബാബു-റഹീന ദമ്പതികളുടെ മകന്‍ അയ്മന്‍ ആണ് ചിറ്റപുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തില്‍ വീണ് മരിച്ചത്.

ഷമീര്‍ ബാബു ചിറ്റപുറത്ത് നിര്‍മിച്ചു കൊണ്ടിരിക്കുന്ന വീട്ടിലെത്തിയതായിരുന്നു ഇവര്‍. മറ്റു കുട്ടികളോടൊപ്പം കളിക്കാന്‍ പോയ അയ്മനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ കണ്ടെത്തിയത്.

ഉടനെ എടപ്പാള്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

#five #year #old #boy #fell #pond #died

Next TV

Related Stories
Top Stories