#EngineeringStudent | അമാനുഷിക ശക്തിയുണ്ടെന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി

#EngineeringStudent | അമാനുഷിക ശക്തിയുണ്ടെന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി
Oct 30, 2024 08:42 AM | By VIPIN P V

കോയമ്പത്തൂർ: (truevisionnews.com) അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.

തിങ്കളാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ മാലുമിച്ചാംപട്ടിക്ക് സമീപം മൈലേരിപാളയത്ത് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം.

താഴെ വീണ് ഗുരുതര പരിക്കേറ്റ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഈറോട് സ്വദേശി പ്രഭുവിനെ(19) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയതിനെ തുടർന്ന് താഴെ വീണ് പ്രഭുവിന്‍റെ കാലും കയ്യും ഒടിഞ്ഞു. യുവാവിന്‍റെ തലയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാൾ സഹപാഠികളോട് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

ഈറോഡ് ജില്ലയിലെ പെരുന്തുറയ്ക്കടുത്തുള്ള മേക്കൂർ സ്വദേശിയായ പ്രഭു ബിടെക് (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് ഡേറ്റ സയൻസ്) മൂന്നാം വർഷ വിദ്യാർഥിയാണ്. കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്.

ഏത് കെട്ടിടത്തിൽ നിന്നും തനിക്ക് ചാടാൻ കഴിയുമെന്നും പ്രഭു സഹപാഠികളോട് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി നാലാം നിലയിൽ നിന്നും താഴേക്ക് ചാടിയത്.

കഴിഞ്ഞയാഴ്ച താൻ മന്ത്രവാദത്തിന്‍റെ സ്വാധീനത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളോടും കൂടെ താമസിക്കുന്നവരോടും പ്രഭു പറഞ്ഞതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. തനിക്ക് മഹാശക്തിയുണ്ടെന്നും യുവാവ് പറഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

#engineering #student #who #claims #superhuman #strength #jumped #fourthfloor #collegehostel

Next TV

Related Stories
#founddead | യു​വാ​വിനെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

Oct 30, 2024 10:07 AM

#founddead | യു​വാ​വിനെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

മ​ര​പ്പ​ണി​ക്കാ​ര​ൻ ക​ട്ടീ​ൽ സ്വ​ദേ​ശി ടി.​എ​ൻ. താ​രാ​നാ​ഥാ​ണ് (40)...

Read More >>
#Body | 'ഉറങ്ങുകയാണെന്ന് കരുതി'; മകൻ മരിച്ചതാണെന്ന് അറിയാതെ കാഴ്ചപരിമിതരായ മാതാപിതാക്കൾ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് നാല് ദിവസം

Oct 29, 2024 05:42 PM

#Body | 'ഉറങ്ങുകയാണെന്ന് കരുതി'; മകൻ മരിച്ചതാണെന്ന് അറിയാതെ കാഴ്ചപരിമിതരായ മാതാപിതാക്കൾ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് നാല് ദിവസം

ദമ്പതികളുടെ മറ്റൊരു മകൻ ഹൈദരാബാദിൽ തന്നെ താമസിക്കുന്നുണ്ട്. മാതാപിതാക്കളെ ഇയാളുടെ സംരക്ഷണത്തിലേക്ക്...

Read More >>
#courtroom | ജഡ്ജിയും അഭിഭാഷകരും തമ്മിൽ വാക്കേറ്റം, കോടതിമുറിക്കുള്ളില്‍ ലാത്തിച്ചാര്‍ജും സംഘര്‍ഷവും; നാടകീയരംഗങ്ങൾ

Oct 29, 2024 04:56 PM

#courtroom | ജഡ്ജിയും അഭിഭാഷകരും തമ്മിൽ വാക്കേറ്റം, കോടതിമുറിക്കുള്ളില്‍ ലാത്തിച്ചാര്‍ജും സംഘര്‍ഷവും; നാടകീയരംഗങ്ങൾ

അതേസമയം, പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതിക്ക് പുറത്തും പ്രതിഷേധം...

Read More >>
#PoliceCase | കണ്ണില്ലാത്ത ക്രൂരത; പരോളിലിറങ്ങിയ ബലാത്സംഗ കേസ് പ്രതി 11-കാരിയായ മകളേയും മരുമകളേയും ബലാത്സംഗംചെയ്തു

Oct 29, 2024 03:26 PM

#PoliceCase | കണ്ണില്ലാത്ത ക്രൂരത; പരോളിലിറങ്ങിയ ബലാത്സംഗ കേസ് പ്രതി 11-കാരിയായ മകളേയും മരുമകളേയും ബലാത്സംഗംചെയ്തു

കുട്ടികള്‍ പോലീസിനെ സമീപിച്ച വിവരം അറിഞ്ഞതോടെ പ്രതി രക്ഷപ്പെട്ട് ഒളിവില്‍ പോയി. പ്രതിയെ പിടിക്കാനായി പോലീസ് ഒന്നിലേറെ സംഘങ്ങളെ അയച്ചു. പ്രതി...

Read More >>
#case | വനിതാ പൊലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, സഹപ്രവർത്തകനെതിരെ കേസ്

Oct 29, 2024 02:56 PM

#case | വനിതാ പൊലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, സഹപ്രവർത്തകനെതിരെ കേസ്

55 കാരനായ പൊലീസ് കോൺസ്റ്റബിളായ രാജീവ് കുമാറിനെതിരെയാണ് കേസ്...

Read More >>
#HealthInsurance | സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഇന്ന് മുതൽ: വിപുലീകരിച്ച പദ്ധതിയിൽ നിങ്ങൾ അർഹരാണോ...., മറ്റു പോളിസികളുള്ളവർ ആനുകൂല്യം ലഭ്യമാകുമോ? വിവരങ്ങൾ അറിയാം

Oct 29, 2024 11:57 AM

#HealthInsurance | സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഇന്ന് മുതൽ: വിപുലീകരിച്ച പദ്ധതിയിൽ നിങ്ങൾ അർഹരാണോ...., മറ്റു പോളിസികളുള്ളവർ ആനുകൂല്യം ലഭ്യമാകുമോ? വിവരങ്ങൾ അറിയാം

സ്വകാര്യ ഇൻഷുറൻസ് പോ ളിസികളോ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിന് കീഴിലുള്ളവരോ ആയ 70ഉം അതിൽ കൂടുതലുമുള്ള പൗ രന്മാർക്ക് ഈ പദ്ധതി പ്രകാ രം...

Read More >>
Top Stories