#RanjiTrophy | രഞ്ജി ട്രോഫിയിൽ കേരള - ബംഗാൾ മത്സരം സമനിലയിൽ

#RanjiTrophy | രഞ്ജി ട്രോഫിയിൽ കേരള - ബംഗാൾ മത്സരം സമനിലയിൽ
Oct 30, 2024 12:27 PM | By VIPIN P V

(truevisionnews.com) കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. കേരളം ഒൻപത് വിക്കറ്റിന് 356 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ മൂന്ന് വിക്കറ്റിന് 181 റൺസെടുത്ത് നില്‍ക്കെ കളി അവസാനിപ്പിക്കുകയായിരുന്നു.

ഏഴ് വിക്കറ്റിന് 267 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിൻ്റെ ഇന്നിങ്സ് 356 വരെ എത്തിച്ചത് സൽമാൻ നിസാറിൻ്റെയും മൊഹമ്മദ് അസറുദ്ദീൻ്റെയും പ്രകടനമാണ്. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 124 റൺസ് പിറന്നു.

84 റൺസെടുത്ത മൊഹമ്മദ് അസറുദ്ദീനെ മൊഹമ്മദ് കൈഫ് പുറത്താക്കിയപ്പോൾ സൽമാൻ നിസാർ 95 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ആറ് വിക്കറ്റിന് 83 റൺസെന്ന നിലയിൽ വലിയ തകർച്ച നേരിട്ട കേരളത്തിൻ്റേത് ഉജ്ജ്വല തിരിച്ചു വരവായിരുന്നു.

84 റൺസെടുത്ത ജലജ് സക്സേനയും സൽമാൻ നിസാറും ചേർന്നായിരുന്നു കേരളത്തെ കരകയറ്റിയത്. ബംഗാളിന് വേണ്ടി ഇഷാൻ പോറൽ ആറ് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന് ഓപ്പണർമാർ മികച്ച തുടക്കം നല്കി. ഒന്നാം വിക്കറ്റിൽ 101 റൺസ് പിറന്നു. ശുവം ദേ 67ഉം സുദീപ് ചാറ്റർജി 57ഉം റൺസെടുത്തു.

തുടർന്ന് അടുത്തടുത്ത ഇടവേളകളിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും സുദീപ് കുമാറും അനുസ്തുപ് മജുംദാറും ചേർന്ന് ബംഗാൾ ഇന്നിങ്സിനെ കരകയറ്റി. കേരളത്തിന് വേണ്ടി ആദിത്യ സർവാടെ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

മഴയെ തുടർന്ന് ആദ്യ ദിവസം പൂർണ്ണമായും രണ്ടാം ദിവസം ഭാഗികമായും കളി തടസ്സപ്പെട്ടിരുന്നു.

#Kerala #Bengal #draw #RanjiTrophy

Next TV

Related Stories
#schoolsportsmeet | 'ചിക്കന്‍ കറി, ബീഫ് കറി, ഒപ്പം മുട്ടയും പാലും', സ്‌കൂള്‍ കായിക മേളയില്‍ വിഭവസമൃദ്ധമായ ഭക്ഷണവുമായി പഴയിടം

Nov 1, 2024 10:26 PM

#schoolsportsmeet | 'ചിക്കന്‍ കറി, ബീഫ് കറി, ഒപ്പം മുട്ടയും പാലും', സ്‌കൂള്‍ കായിക മേളയില്‍ വിഭവസമൃദ്ധമായ ഭക്ഷണവുമായി പഴയിടം

അക്കൊമഡേഷന്‍ സെന്ററുകളായ വിദ്യാലയങ്ങളില്‍ ബെഡ് കോഫി പിടിഎയുടെ സഹായത്തോടെ...

Read More >>
#Sportsfestival  | സംസ്ഥാന സ്കൂൾ കായികമേള; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്ര സംഘടിപ്പിച്ചു

Nov 1, 2024 09:03 PM

#Sportsfestival | സംസ്ഥാന സ്കൂൾ കായികമേള; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്ര സംഘടിപ്പിച്ചു

പൊതു വിദ്യാഭ്യാസം -തൊഴിൽ വകുപ്പ് മന്ത്രി. വി. ശിവൻകുട്ടി ഫ്ലാഗ് ഓഫ്...

Read More >>
#BenStokes | ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട് കൊള്ളയടിച്ചു

Oct 31, 2024 01:21 PM

#BenStokes | ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട് കൊള്ളയടിച്ചു

'ഡർഹാം കൗണ്ടിയിലെ കാസിൽ ഈഡനിലെ എന്‍റെ വീട്ടിൽ ഒക്ടോബർ 17ന് ഒരുകൂട്ടം മുഖംമൂടിധാരികൾ അതിക്രമിച്ച് കയറി. അവർ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള...

Read More >>
#AdenAppleTom | ഒഡീഷയ്ക്കെതിരെ നാല് വിക്കറ്റ് പ്രകടനവുമായി ഏദൻ ആപ്പിൾ ടോം

Oct 30, 2024 12:24 PM

#AdenAppleTom | ഒഡീഷയ്ക്കെതിരെ നാല് വിക്കറ്റ് പ്രകടനവുമായി ഏദൻ ആപ്പിൾ ടോം

നാല് വിക്കറ്റ് വീഴ്ത്തിയ ഏദൻ ആപ്പിൾ ടോം ആണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്. ജിഷ്ണു രണ്ടും പവൻ രാജ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ കേരളത്തിൻ്റെ...

Read More >>
#CKNaiduTrophy | സി കെ നായിഡു ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ ലീഡിനായി കേരളം

Oct 29, 2024 10:38 AM

#CKNaiduTrophy | സി കെ നായിഡു ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ ലീഡിനായി കേരളം

ഓം 83 റൺസോടെയും സാവൻ 68 റൺസോടെയും ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി ഏദൻ ആപ്പിൾ ടോം രണ്ട് വിക്കറ്റും പവൻ രാജ് ഒരു വിക്കറ്റും...

Read More >>
#Twenty20 | വനിതാ ട്വൻ്റി 20യിൽ കേരളത്തിന്  തകർപ്പൻ വിജയം

Oct 28, 2024 09:09 PM

#Twenty20 | വനിതാ ട്വൻ്റി 20യിൽ കേരളത്തിന് തകർപ്പൻ വിജയം

വെറും രണ്ട് ബാറ്റർമാർ മാത്രമാണ് ചണ്ഡീഗഢ് നിരയിൽ രണ്ടക്കം...

Read More >>
Top Stories