ന്യൂഡൽഹി: (truevisionnews.com) എഴുപതിനു മുകളിലുള്ള എല്ലാ മുതിർന്ന പൗരൻമാരെയും കുടുംബവരുമാനം കണക്കിലെടുക്കാതെ ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ പരിരക്ഷയ്ക്കു കീഴിൽ കൊണ്ടുവരുന്നതടക്കമുള്ള 12,850 കോടിയുടെ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
പദ്ധതിയിൽ നിങ്ങൾ അർഹരാണോ എന്നറിയാം
1. പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റായ pmjay.gov.in സന്ദർശിക്കുക.
2. മുകളിലുള്ള "Am I Eligible" എന്ന സെക്ഷൻ തെരഞ്ഞെടുക്കുക.
3. മൊബൈൽ നമ്പറും കോഡും നൽകുക.
4. ഒ.ടി.പി വെരിഫിക്കേഷൻ നടത്തുക.
5. തുടർന്ന് വിവരങ്ങൾ നൽകിയ ശേഷം 'സബ്‌മിറ്റ്' ചെയ്യുക.
കാർഡിന് അപേക്ഷിക്കാം
1. യോഗ്യത പരിശോധിച്ച ശേഷം, ഓൺലൈൻ അപേക്ഷയുടെ പ്രക്രിയ ആരംഭിക്കുന്നതി pmjay.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
2. വെബ്സൈറ്റിനുള്ളിൽ, ABHAരജിസ്ട്രേഷൻ ബട്ടണിൽ ക്ലിക്കുചെയ്ത് പ്രക്രിയ ആരംഭിക്കുന്നതിന് ആധാർ കാർഡ് ഉപയോഗിക്കുക.
3. ആധാർ സ്ഥിരീകരിക്കാൻ സൃഷ്‌ടിച്ച ഒ.ടി.പി നൽകുക.
4. പേര്, വരുമാനം, പാൻ കാർഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ നൽകുക.
5. അപേക്ഷ അംഗീകരിക്കുന്നത് വരെ കാത്തിരിക്കുക, ശേഷം ആയു ഷാൻ കാർഡ് ഡൗൺലോഡ് ചെയ്യാം.
6. അപേക്ഷ അംഗീകരി ച്ചാൽ, പൗരന്മാർക്ക് വീണ്ടും വെബ്സൈറ്റ് സന്ദർശിക്കാനും ആയുഷ്ടാൻ കാർഡിന്റെ ഡിജിറ്റൽ പകർപ്പ് ആക്സസ് ചെയ്യുന്നതിനായി ഒ.ടി.പി ക്കായി ആധാർ കാർഡ് നമ്പർ നൽകാനും കഴിയും.
7. ആശുപത്രികളിൽ പണരഹിത ചികിത്സ ലഭ്യമാക്കാൻ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് സൂക്ഷിക്കുക
4.5 കോടി കുടുംബങ്ങളിലെ ആറു കോടി മുതിർന്ന പൗരൻമാർക്ക് അഞ്ചുലക്ഷം രൂപ പരിരക്ഷയുള്ള പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ് ആയുഷ്മാൻ പദ്ധതി.
വിപുലീകരിച്ച പദ്ധതിയിൽ ആയുഷ്മാൻ പദ്ധതിയിൽ ഉൾപ്പെട്ട ഏതെങ്കിലും ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ അഞ്ചുലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഹെൽത്ത് ആൻ്റ് വെൽനെസ് സെന്റർ, പ്രധാനമന്ത്രി ജൻ ആരോഗ്യയോജന എന്നിങ്ങനെ രണ്ട് അനുബന്ധ ഘടകങ്ങളാണ് പദ്ധതിക്കുള്ളത്.
സമഗ്രാരോഗ്യ ചികിത്സാ കേന്ദ്രങ്ങളാണ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ. മാതൃശിശു പരിചരണവും വിവിധ രോഗങ്ങൾക്കുള്ള ചികിത്സയും ഇവിടെനിന്ന് ലഭിക്കും.
പ്രധാനമന്ത്രി ജൻ ആരോഗ്യയോജന പ്രകാരം ഒരു വ്യ ക്തിക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സക്കായി അഞ്ചു ലക്ഷം രൂപ വരെ വിനിയോഗിക്കാം.
പൂർണമായും സർക്കാർ നിയന്ത്രണത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്. പരിപൂർണമായ ചികിത്സ ഈ പദ്ധതിയിലൂടെ ലഭിക്കും. പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയിൽ പ്രവേശിക്കുന്നതിനു മുൻപുള്ള മൂന്നു ദിവസത്തെ ചെലവും ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും ലഭിക്കും.
കുടുംബാംഗങ്ങളുടെ പ്രായം, ലിംഗം എന്നിവ പരിഗണിക്കാതെ എല്ലാ വ്യക്തികൾക്കും ചികിത്സാ ആനുകൂല്യം ലഭിക്കും.
70 വയസ്സുള്ള എല്ലാവരെ യും ഉൾപ്പെടുത്തുമ്പോൾ പദ്ധതിക്ക് 3437 കോടിയുടെ അധികച്ചെലവാണ് കണക്കാക്കുന്നത്. അർഹർക്ക് പ്രത്യേക കാർഡ് വിതരണം ചെയ്തായിരിക്കും ആനുകൂല്യം ലഭ്യമാക്കുക. നിലവിൽ ആയുഷ് ഭാരത് പദ്ധതിക്ക് കീഴിലു ള്ള കുടുംബങ്ങളിലെ മുതിർ ന്ന പൗരർക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷ യാകും ലഭിക്കുക.
അധികമായി ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കുടുംബത്തിലെ 70ന് താഴെയുള്ള അംഗങ്ങൾക്ക് പങ്കിടാനാവില്ല.
മറ്റു പോളിസികളുള്ളവർ
പൊതു ആരോഗ്യ ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങൾ ഇതിനകം ലഭിക്കുന്ന 70ഉം കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള പദ്ധതിയിൽ തുടരുകയോ ആയുഷ്മാൻ ഭാരത് തെരഞ്ഞെടുക്കുകയോ ചെയ്യാം.
സ്വകാര്യ ഇൻഷുറൻസ് പോ ളിസികളോ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിന് കീഴിലുള്ളവരോ ആയ 70ഉം അതിൽ കൂടുതലുമുള്ള പൗ രന്മാർക്ക് ഈ പദ്ധതി പ്രകാ രം ആനുകുല്യങ്ങൾ ലഭിക്കും.
#Freehealthinsurance #today #eligible #extended #plan #other #policies #eligible #know #information