#SexualAllegation | 'പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണം'; ലൈംഗികാരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്

 #SexualAllegation | 'പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണം'; ലൈംഗികാരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്
Oct 30, 2024 11:30 AM | By VIPIN P V

കരുനാഗപ്പള്ളി: (truevisionnews.com) ലൈംഗിക ആരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാന് എതിരെ കേസ്.

കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്. നഗരസഭ ചെയർമാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

ഭർത്താവിൻ്റെ ചികിത്സാ ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പറയുന്നത്.

പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണമെന്ന് നഗരസഭ ചെയർമൻ ആവശ്യപ്പെട്ടുവെന്നും ഔദ്യോഗിക റൂമിൽ വെച്ച് അശ്‌ളീല ചുവയോടെ സംസാരിച്ചുവെന്നും യുവതി പറഞ്ഞു.

നിവർത്തികേടുകൊണ്ടാണ് ഭർത്താവിൻ്റെ ചികിത്സയ്ക്കായി ചെയർമാനെ സമീപിച്ചതെന്നും ചെയർമാനെ ചോദ്യം ചെയ്തതോടെ പിന്നീട് ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും ചെയർമാൻ ഇടപെട്ട് ജോലി സ്ഥലം മാറ്റിയെന്നും യുവതി പറഞ്ഞു.

കാലങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് താനും കുടുംബവും. പാർട്ടിയെ പ്രതിരോധത്തിലാക്കേണ്ട എന്നത് കൊണ്ടാണ് ഇത് വരെ പൊതുമധ്യത്തിൽ പ്രതികരിക്കാതിരുന്നത്,

ആദ്യം സിപിഐഎം പ്രാദേശിക ഘടകങ്ങൾക്കും ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല, ഇതോടെയാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുന്നത്, യുവതി കൂട്ടിച്ചേർത്തു.

#want #money #Police #registered #case #against #Chairman #KarunagappallyMunicipalCorporation #sexualallegation #complaint

Next TV

Related Stories
#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

Dec 26, 2024 08:59 PM

#Goldchain | സാന്റ് ബാങ്ക്സിൽ നിന്ന് സ്വര്‍ണ കൈചെയിന്‍ കളഞ്ഞുകിട്ടി; തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി

ഉടൻ തന്നെ ഇയാൾ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റൽ പോലീസ് ബീറ്റ് ഓഫീസർ ശരത് കെ.പിയെ...

Read More >>
#arrest |   പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്,  29കാരൻ അറസ്റ്റില്‍

Dec 26, 2024 08:57 PM

#arrest | പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്, 29കാരൻ അറസ്റ്റില്‍

തൃശൂരിലെ ഒരു ഹോട്ടലിലേക്ക് എത്തിച്ച് മയങ്ങാനുള്ള മരുന്ന് കലക്കിയ വെള്ളം നല്‍കി മയക്കി പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ്...

Read More >>
#Suicide | റോഡിന് വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; കിളിമാനൂരിൽ ഗൃഹനാഥൻ ജീവനൊടുക്കി

Dec 26, 2024 08:14 PM

#Suicide | റോഡിന് വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; കിളിമാനൂരിൽ ഗൃഹനാഥൻ ജീവനൊടുക്കി

മൃതദേഹവുമായി സമരസമിതി കിളിമാനൂര്‍ സ്‌പെഷല്‍ തഹല്‍സില്‍ദാര്‍ ഓഫിസിന് മുന്നില്‍...

Read More >>
#AxiaTechnologies  |  സി.ഐ.ഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി ആക്സിയ ടെക്‌നോളജീസ്

Dec 26, 2024 08:14 PM

#AxiaTechnologies | സി.ഐ.ഐ ഇൻഡസ്ട്രി അക്കാഡമിയ പാർട്ണർഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി ആക്സിയ ടെക്‌നോളജീസ്

ന്യൂഡൽഹിയിൽ നടന്ന സി.ഐ.ഐയുടെ വാർഷിക ഉച്ചകോടിയിൽ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസങ്ങളുടെ പട്ടികയിലെ ഡയമണ്ട് വിഭാഗത്തിലാണ് കമ്പനിയുടെ...

Read More >>
#founddead |  കണ്ണൂരിൽ  മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Dec 26, 2024 07:40 PM

#founddead | കണ്ണൂരിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ...

Read More >>
Top Stories