#accident | മരണത്തിലേക്ക് ഒരുമിച്ച് നടന്നു; കണ്ണൂരിൽ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

#accident | മരണത്തിലേക്ക് ഒരുമിച്ച് നടന്നു; കണ്ണൂരിൽ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Oct 29, 2024 09:55 PM | By VIPIN P V

കണ്ണൂർ : (truevisionnews.com) പയ്യന്നൂർ രാമന്തളിയിൽ മിനി ടെമ്പോ ഇടിച്ച് മരണപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾക്ക് നാടിന്റെ അന്ത്യാഞ്ജലി.

രാവിലെ 9 മണിയോടെ കല്ലേറ്റും കടവ് വായനാശാല പരിസരത്ത് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലികളർപ്പിക്കാനുമായി ആയിരങ്ങൾ ഒഴുകിയെത്തി.

മൃതദേഹങ്ങൾ കണ്ടപ്പോൾ തേങ്ങലടക്കാനാവാതെ പലരും വിങ്ങിപ്പൊട്ടി, ചേതനയറ്റ ശരീരങ്ങൾ വീടുകളിലുമെത്തിച്ചപ്പോൾ വികാര നിർഭരമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അപകടമരണ വാർത്ത കേട്ടതുമുതൽ കുരിശുമുക്കും പരിസരവും വിറങ്ങലിച്ച് ഉറ്റവരെല്ലാം ഉള്ളിലൊതുക്കിയ സങ്കടക്കടൽ അക്ഷരാർത്ഥത്തിൽ കണ്ണീർമഴയായി.

പൊതു ദർശനത്തിനും അന്ത്യകർമ്മങ്ങൾക്കും ശേഷം രാമന്തളി സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.

ഇന്നലെ രാവിലെ 9. 30 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം, രാമന്തളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ കല്ലേറ്റും കടവിലെ പി വി ശോഭ (53), ടി വി യശോദ (68), ബി പി ശ്രീലേഖ (49) എന്നിവരാണ് മരണപ്പെട്ടത്.

കുരിശുമുക്കിൽ നിന്ന് രാമന്തളി റോഡിൽ കഴിഞ്ഞ ദിവസം ബാക്കിയായ തൊഴിലുറപ്പ് പണി തീർക്കാൻ പോകവെ, ഏഴിമല ടോപ്പ് റോഡിൽ നിന്ന് കരിങ്കൽ പൊടിയുമായി വന്ന വാഹനം ഇവരെ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ അടിയിൽപ്പെട്ട ശോഭ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

ആശുപ്രതിയിലേക്കുള്ള യാത്രാമധ്യേയാണ് യശോദ മരിച്ചത്. ശ്രീലേഖയെ ആദ്യം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മംഗ്ളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്ക് പോകുന്നവരാണ് മൂന്ന് പേരും. അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർ മമ്പലത്തെ കെ വി ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആദര സൂചകമായി രാമന്തളി പഞ്ചായത്തിൽ ഇന്നുച്ചവരെ ഹർത്താലാചരിച്ചു.

#Walked #together #death #tearful #travelogue #guaranteed #workers #who #lost #lives#car #accident #Kannur

Next TV

Related Stories
#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ  അറസ്റ്റിൽ

Nov 26, 2024 10:41 PM

#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ അറസ്റ്റിൽ

മാരായമുട്ടം മണലിവിള സ്വദേശി അമ്പലം മണിയന്‍ എന്ന മണിയനെ(65) ആണ് വിഴിഞ്ഞം പോലീസ്...

Read More >>
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
Top Stories