#kannuraccident | ഓട്ടോ വിളിച്ചിട്ട് കിട്ടിയില്ല, ആ തൊഴിലുറപ്പ് തൊഴിലാളികൾ മരണത്തിലേക്ക് ഒന്നിച്ച് നടന്നു, നാടിന്റെ പ്രിയപ്പെട്ടവരുടെ സംസ്കാരം ഇന്ന്

#kannuraccident | ഓട്ടോ വിളിച്ചിട്ട് കിട്ടിയില്ല, ആ തൊഴിലുറപ്പ് തൊഴിലാളികൾ മരണത്തിലേക്ക് ഒന്നിച്ച് നടന്നു, നാടിന്റെ പ്രിയപ്പെട്ടവരുടെ സംസ്കാരം ഇന്ന്
Oct 29, 2024 08:09 AM | By Athira V

പയ്യന്നൂർ: ( www.truevisionnews.com  ) ‘അധികം ദൂരമുണ്ടെങ്കിൽ എല്ലാദിവസവും ഓട്ടോ വിളിച്ചു പോകുന്നവരാണ്. സ്ഥിരമായി വിളിക്കുന്ന ഓട്ടോറിക്ഷകളൊന്നും കിട്ടിയില്ല. അതുകൊണ്ട് നടന്നുപോകാൻ തീരുമാനിച്ചു’- രാമന്തളി കുരിശുമുക്കിൽ ഗുഡ്സ് വാഹനമിടിച്ചു മരിച്ച സഹപ്രവർത്തകരെക്കുറിച്ചു പറയുമ്പോൾ തൊഴിലുറപ്പു തൊഴിലാളികൾ വിങ്ങിപ്പൊട്ടി.

ആകെ 24 തൊഴിലുറപ്പ് തൊഴിലാളികൾ രാമന്തളി കല്ലേറ്റുംകടവിലെ അഞ്ചാം വാർഡിൽപ്പെട്ട സ്ഥലത്തുണ്ട്. അവരിൽ 20 പേരാണ് തിങ്കളാഴ്ച പണിക്ക് എത്തിയത്. ആദ്യം ഓണപ്പറമ്പിൽ പോയി പഞ്ചായത്ത് നിർദേശിച്ച പ്രകാരം ഫോട്ടോ എടുക്കണമായിരുന്നു.

ഓണപ്പറമ്പിൽനിന്ന്‌ ഇവർ പിരിഞ്ഞു. അപകടത്തിൽപ്പെട്ട ശോഭയും യശോദയും ശ്രീലേഖയും അവിടെനിന്ന്‌ ഓട്ടോ കിട്ടാത്തതിനാൽ കല്ലേറ്റുംകടവിലേക്ക് നടന്നുവരികയായിരുന്നു. അരക്കിലോമീറ്ററോളം കഴിഞ്ഞാണ് അപകടം.

മൂവരും പോയത് ബാക്കിയായ പണി തീർക്കാൻ. മറ്റു തൊഴിലാളികൾ വേറെ വഴിക്കുപോയപ്പോൾ ഇവർ മൂവരും തീർക്കാനുള്ള സ്ഥലത്തെ പണിക്കായി വരികയായിരുന്നു.

കുരിശുമുക്ക് കവല കടന്നയുടൻ ടോപ്പ് റോഡിൽനിന്ന്‌ എം സാൻഡും കയറ്റിവന്ന ചെറു ചരക്കുവാഹനം (ലൈറ്റ് ഗുഡ്‌സ് വെഹിക്കിൾ) ഇവരുടെ പിറകിൽ ഇടിക്കുകയായിരുന്നു.

കവലയിലെ കയറ്റമിറങ്ങി വന്ന വാഹനം വളഞ്ഞുവരും വഴി നിയന്ത്രണം വിട്ട് റോഡിന്റെ വലതുഭാഗം ചേർന്ന് നടക്കുന്ന മൂവരെയും പിന്നിൽനിന്ന്‌ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

വാഹനം ഇടിച്ചയുടൻ ശോഭ വാഹനത്തിനും റോഡരികിലുള്ള ചെറിയ മാവിനും ഇടയിൽ കുടുങ്ങി. തല നിലത്ത് കടയിലേക്കുള്ള പടവിൽ ഇടിച്ചു. തലതകർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ വാഹനം നീക്കി. പരിക്കേറ്റ മറ്റ് രണ്ടുപേരെയടക്കം ആസ്പത്രിയിലെത്തിച്ചു.

അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല. വാഹനത്തിന്റെ ചില്ലുകൾ മുഴുവൻ പോറിയ നിലയിലായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കരിങ്കൽപ്പൊടി മുഴുവൻ റോഡരികിൽ മറിഞ്ഞു.

വർഷങ്ങളായി തൊഴിലുറപ്പ് തൊഴിലാളികൾ

വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്കു പോകുന്ന മൂവരും ഒരേ നാട്ടുകാരുമാണ്. യശോദ 2010 മുതൽ തൊഴിലുറപ്പിലുണ്ട്. ശോഭയുടെ മകൻ പോലീസ് ട്രെയിനിങ്ങിലാണ്. മകന് വല്ലപ്പോഴുമേ അവധി കിട്ടൂ. മകൻ വരുന്നതിനാൽ ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് അവർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. മൂന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ മരണം രാമന്തളി പഞ്ചായത്തിനെയാകെ ദുഃഖത്തിലാക്കി. 600-ഓളം തൊഴിലുറപ്പു തൊഴിലാളികളാണ് പഞ്ചായത്തിലുള്ളത്. ദുഃഖവാർത്തയറിഞ്ഞ് എല്ലാവരും പണിനിർത്തി മടങ്ങി. രാമന്തളി കല്ലേറ്റുംകടവിലാണ് മൂന്നുപേരും. മൂവരുടെയും വീടുകൾ അടുത്തടുത്താണ്. അപകടവാർത്തയറിഞ്ഞ് നാടാകെ ദുഃഖത്തിലാണ്.

ഇന്ന് പൊതുദർശനം; ഒന്നിച്ച് അന്ത്യയാത്ര

പയ്യന്നൂർ: നാടിന്റെ പ്രിയപ്പെട്ടവർക്ക് രാമന്തളി ചൊവ്വാഴ്ച വിട നല്കും. നാടിനെ നടുക്കിയ അപകടത്തിൽ പെട്ടവരെ രാമന്തളി ഒരിക്കൽക്കൂടി കാണും. കല്ലേറ്റുംകടവ് വായനശാലാപരിസരത്ത് ചൊവ്വാഴ്ച രാവിലെ 9 മുതൽ മൂന്നുപേരുടെയും മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം 10-ന് രാമന്തളി സമുദായ ശ്മശാനത്തിലാണ്.

തൊഴിലുറപ്പിലും നാടിന്റെ എല്ലാ കാര്യങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന മൂവരും ഒന്നിച്ച് യാത്രയാകും. പരേതരോടുള്ള ആദരസൂചകമായി തിങ്കളാഴ്ച രാമന്തളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ പണിമുടക്കിയിരുന്നു. ചൊവ്വാഴ്ച രണ്ടുവരെ രാമന്തളിയിൽ ഹർത്താൽ നടത്തും.









#Called #auto #didn't #get #it #those #guaranteed #workers #walked #together #death #culture #beloved #country

Next TV

Related Stories
#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ  അറസ്റ്റിൽ

Nov 26, 2024 10:41 PM

#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ അറസ്റ്റിൽ

മാരായമുട്ടം മണലിവിള സ്വദേശി അമ്പലം മണിയന്‍ എന്ന മണിയനെ(65) ആണ് വിഴിഞ്ഞം പോലീസ്...

Read More >>
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
Top Stories